25 വര്‍ഷം മുകേഷിന് വേണ്ടി ഒരുപാട് അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്തു: സരിത
മലയാള സിനിമാ ലോകം സാക്ഷ്യം വഹിച്ച മറ്റൊരു പ്രണയതകര്‍ച്ചയായിരുന്നു മുകേഷിന്റെയും സരിതയുടേയും. വിവാഹ മോചനം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നാണ് സരിത പറയുന്നത്. മുകേഷ് നര്‍ത്തകിയായ മേത്തില്‍ ദേവികയ്ക്കും മകള്‍ക്കുമൊപ്പം കഴിയുമ്പോള്‍ സരിത തങ്ങളുടെ രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ്. മറ്റൊരു പുതിയ ദാമ്പത്യത്തില്‍ താത്പര്യമില്ലെന്നാണ് സരിത പറയുന്നത്.
25 വര്‍ഷങ്ങളായി മുകേഷിന് വേണ്ടി ഞാനൊരുപ്പാട് അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്തുവെന്ന് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സരിത പറഞ്ഞു. വിവാഹ ജീവിതത്തിലെ ഓരോ ദിനങ്ങളും ഞാനൊരു പോരാട്ടത്തിലൂടെ തരണം ചെയ്തുവെന്നു വേണം പറയാന്‍. തുടര്‍ന്ന് എന്റെ അഭിനയം, സിനിമാജീവിതം, സല്‍പ്പേര് ഒക്കെ ഞാന്‍ മറക്കാന്‍ പ്രേരിതയായിയെന്ന് സരിത പറയുന്നു.

സാധാരണ വീട്ടമ്മയായി ഞാന്‍ ഒതുങ്ങിക്കൂടി ജീവിക്കാന്‍ ആഗ്രഹിച്ചു. വീട്ടിലെ പ്രശ്‌നങ്ങള്‍ പുറത്തറിയരുതെന്നും, മീഡിയയുമായി സംസാരിക്കരുതെന്നും ഞാന്‍ തീരുമാനിച്ചു. മറ്റുപല പെണ്ണുങ്ങളെയും പോലെ ഞാനെന്റെ ഭര്‍ത്താവിന്റെ നിരന്തരമായ മാനസിക പീഡനങ്ങള്‍ ഏറ്റുവാങ്ങി. സഹിക്കാവുന്നതിലപ്പുറമായപ്പോള്‍ എനിക്ക് വിവാഹമോചനം അനിവാര്യമായ ഒരു നടപടിയായി തോന്നി. പക്ഷേ മക്കള്‍ എന്റെ മുമ്പില്‍ തടസം നില്‍ക്കുകയായിരുന്നുവെന്നും സരിത തുറന്ന് പറഞ്ഞു.

അച്ഛന്റെ ഹൃദയത്തില്‍ ഒരു ചെറിയ ഹോളുണ്ടെന്നും അദ്ദേഹത്തെ നമ്മള്‍ വേണം പരിചരിക്കാനെന്നും പറഞ്ഞ് മക്കള്‍ തടഞ്ഞു. മക്കളുടെ വാക്കുകള്‍ തന്റെ ഹൃദയത്തെ ശരിക്കും മുറിപ്പെടുത്തിയെന്നാണ് സരിത പറയുന്നത്. ഇനിയൊരു പുതിയ ദാമ്പത്യത്തില്‍ താത്പര്യമില്ലെന്നും, മുകേഷുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തേണ്ടെന്നേ തീരുമാനിച്ചെന്നും സരിത പറഞ്ഞു.


Click it and Unblock the Notifications