മുക്ത ആ ഐറ്റം ഡൈന്‍സ് ചെയ്യാന്‍ കാരണം?
ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന മലയാളത്തിലെ ആദ്യത്തെ സ്പൂഫ് ചിത്രത്തിലെ മുക്തയുടെ ഐറ്റം ഡാന്‍സ് ഇതിനോടകം പ്രേക്ഷകര്‍ ശ്രദ്ധിച്ചു കഴിഞ്ഞു. വളരെ സെക്‌സി ലുക്കിലുള്ള മുക്തയുടെ ഡാന്‍സിങ് പ്രശംസകള്‍ക്ക് വഴിയൊരുക്കി.
എന്നാല്‍ താന്‍ ആ ഡാന്‍സ് ചെയ്യാന്‍ ആദ്യം തീരുമാനിച്ചിരുന്നില്ലെന്ന് മുക്ത പറഞ്ഞു. ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ ലിസ്റ്റന്‍ സ്റ്റീഫനാണ് ചിത്രത്തിലെ ഒരു ഐറ്റം പാട്ടിന് നൃത്തം ചെയ്യാന്‍ വേണ്ടി മുക്തയെ വിളിച്ചതത്രെ. ഒരു ഐറ്റം ഡാന്‍സ് ചെയ്യാന്‍ താന്‍ കംഫര്‍ട്ടബിള്‍ അല്ലെന്ന് മുക്ത നിര്‍മാതാവിനെ അറിയിച്ചു.

എന്നാല്‍ പിന്നീടാണ് ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തെ കുറിച്ച് അറിഞ്ഞത്. ആ പാട്ടില്‍ വരുന്ന ചാക്കോച്ചന്റെ ഗെറ്റപ്പുകളെ കുറിച്ചും മറ്റും അറിഞ്ഞപ്പോള്‍ മുക്തയ്ക്ക് അത് ചെയ്താല്‍ കൊള്ളാം എന്ന് തോന്നി.
പക്ഷെ ഗാന രംഗത്ത് താന്‍ ധരിക്കുന്ന വസ്ത്രങ്ങളുടെ കാര്യത്തില്‍ നടി നിബന്ധന വച്ചു. തനിക്ക് കംഫര്‍ട്ടിബിള്‍ ആണെന്ന് തോന്നുന്നത് മാത്രമേ ധരിക്കുകയുള്ളൂ എന്ന മുക്തയുടെ നിബന്ധന അണിയറ പ്രവര്‍ത്തകര്‍ അംഗീകരിച്ചതോടെയാണ് താരം ആ ഐറ്റം ഡാന്‍സ് ചെയ്തത്.

ഇപ്പോള്‍ മലയാളത്തില്‍ നിന്ന് അല്പം മാറി തമിഴകത്ത് കൂടുതല്‍ ശ്രദ്ധ കൊടുത്തിരിക്കുകയാണ് താരം. തമിഴില്‍ നിന്ന് തനിക്ക് മികച്ച വേഷങ്ങളാണ് ലഭയ്ക്കുന്നതെന്നും നടി പറഞ്ഞു. ആര്യയ്ക്കും സന്താനത്തിനും തമന്നയ്ക്കുമൊപ്പമുള്ള വാസുവും സരവണനും ഒന്ന പടിച്ചവങ്ക് എന്ന ചിത്രത്തില്‍ സെക്കന്റ് ഹീറോയിനാണ് മുക്ത.
മലയാളത്തില്‍ ടി എ റസാഖ് സംവിധാനം ചെയ്യുന്ന സുഖമായിരിക്കട്ടെ എന്ന ചിത്രമാണ് അടുത്തതായി ചെയ്യുന്നത്. ചിത്രത്തില്‍ സിദ്ദിഖിന്റെ മകളുടെ വേഷത്തിലാണ് മുക്ത എത്തുന്നത്.


Click it and Unblock the Notifications











