»   » അനന്യയുടെ വിവാഹത്തിനെന്തു സംഭവിച്ചു?

അനന്യയുടെ വിവാഹത്തിനെന്തു സംഭവിച്ചു?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/gossips/i-will-marry-anjaneyan-says-ananya-2-101382.html">Next »</a></li></ul>
Anjaneyan-Ananya,
നടി അനന്യയും തൃശൂരില്‍ വ്യവസായിയായ ആഞ്ജനേയനും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത് ഫെബ്രുവരി മൂന്നിനായിരുന്നു. മാധ്യമങ്ങളെ പ്രവേശിപ്പിക്കാതെ തികച്ചും രഹസ്യമായി നടന്ന ചടങ്ങിന്റെ ചിത്രങ്ങള്‍ പക്ഷേ പരസ്യമായി. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ ഇവ അതിവേഗം പ്രചരിച്ചു.

തുടര്‍ന്ന് നടിയ്ക്കും കുടുംബത്തിനുമെതിരെ ഓണ്‍ലൈനില്‍ മോശം കമന്റുകള്‍ വന്നു തുടങ്ങി. അനന്യയുടെ വിവാഹം പൊളിഞ്ഞുവെന്നും ചിലര്‍ പറഞ്ഞു പരത്തി. ഇതിനെതിരെ അനന്യ രംഗത്തെത്തി. മലയാളികള്‍ക്ക് ഫേസ്ബുക്ക് ഉപയോഗിക്കാനറിയില്ലെന്നായിരുന്നു നടിയുടെ കമന്റ്. തനിക്കെതിരെ പ്രചാരണം നടത്തുന്നവര്‍ക്ക്‌  അമ്മയും പെങ്ങന്‍മാരുമില്ലേ എന്നും അനന്യ ചോദിക്കുകയുണ്ടായി.

പിന്നീട് പുറത്തു വന്ന വാര്‍ത്ത ആഞ്ജനേയന്‍ നേരത്തെ വിവാഹിതനായിരുന്നുവെന്ന വാര്‍ത്തയാണ്. ഇതിനെ തുടര്‍ന്ന് അനന്യയുടെ പിതാവ് പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ നടി ആഞ്ജനേയന്റെ ഭാഗത്തായിരുന്നു. ഇത് ആഞ്ജനേയന്റെ രണ്ടാം വിവാഹമാണെന്ന കാര്യം തനിക്ക് നേരത്തേ അറിയാമായിരുന്നുവെന്ന് നടി പറഞ്ഞു.

വിവാഹകാര്യത്തില്‍ വീട്ടുകാരും താനും ഒറ്റക്കെട്ടാണെന്ന് അനന്യ ആവര്‍ത്തിച്ചു പറഞ്ഞെങ്കിലും സത്യം അതെല്ലെന്ന രീതിയിലുള്ള ചില വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. വിവാഹകാര്യത്തില്‍ വീട്ടുകാരുമായി നടി വഴക്കടിക്കുകയും വീട്ടില്‍ നിന്നറങ്ങി പോവുകയും ചെയ്തുവെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. അനന്യയുടെ വിവാഹത്തെ പറ്റി സിനിമാലോകത്ത് പരക്കുന്ന ഗോസിപ്പുകള്‍ ഇതിലുമപ്പുറമാണ്.
അടുത്ത പേജില്‍
അനന്യയുടെ താമസം ആഞ്ജനേയനൊപ്പം?

<ul id="pagination-digg"><li class="next"><a href="/gossips/i-will-marry-anjaneyan-says-ananya-2-101382.html">Next »</a></li></ul>
English summary
Fresh from the success of Engeyum Eppodhum, Ananya walked into a beautiful relationship. She later got engaged to the man of her dreams, Anjaneyan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam