അനന്യയുടെ താമസം ആഞ്ജനേയനൊപ്പം?

By Nisha Bose
<ul id="pagination-digg"><li class="previous"><a href="/gossips/i-will-marry-anjaneyan-says-ananya-1-101383.html">« Previous</a>

Anjaneyan-Ananya,
ആഞ്ജനേയന്റേത് രണ്ടാം വിവാഹമാണെന്നറിഞ്ഞ അനന്യയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തുവെന്നാണ് റിപ്പോര്‍ട്ട്. വിവാഹകാര്യത്തെ ചൊല്ലി നടി വീട്ടുകാരുമായി വഴക്കിടുകയും വീടുവിട്ടിറങ്ങി പോവുകയുമായിരുന്നത്രേ.

ഇപ്പോള്‍ നടി ആഞ്ജനേയനൊപ്പമാണ് താമസിക്കുന്നതെന്നാണ് സിനിമാലോകത്തെ സംസാരം. ആഞ്ജനേയന്റെ വീട്ടില്‍ നിന്നാണ് നടി ലൊക്കേഷനിലെത്തുന്നതെന്നും ഇവര്‍ പറയുന്നു.

പുതിയ ഗോസിപ്പിനെ പറ്റി പ്രതികരിക്കാന്‍ നടി തയ്യാറായിട്ടില്ല. എന്നാല്‍ അനന്യ ആഞ്ജനേയനൊപ്പം പോയ കാര്യം നടിയുടെ അച്ഛന്‍ സമ്മതിച്ചുവെന്നാണ് റിപ്പോര്‍ട്ടുണ്ട്‌.

എന്നാല്‍ തങ്ങളുടെ മകള്‍ വീട്ടില്‍ തന്നെയുണ്ടെന്നായിരുന്നു നടിയുടെ അമ്മ പ്രതികരിച്ചത്. വിവാഹനിശ്ചയം കഴിഞ്ഞ പുരുഷനുമൊത്ത് ഒരു പെണ്‍കുട്ടി പുറത്തു പോകുന്നതിനെ കുറ്റം പറയാന്‍ കഴിയുമോ എന്നും അവര്‍ ചോദിച്ചു. വിവാഹം മുന്‍നിശ്ചയിച്ച പ്രകാരം തന്നെ നടത്തും. എല്ലാവരേയും അറിയിച്ച ശേഷമാവും വിവാഹമെന്നും നടിയുടെ അമ്മ പറഞ്ഞു.

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയ നടി പുതിയ വിവാദത്തോടും അധികം വൈകാതെ പ്രതികരിക്കുമെന്നു വേണം കരുതാന്‍.
ആദ്യ പേജില്‍

<ul id="pagination-digg"><li class="previous"><a href="/gossips/i-will-marry-anjaneyan-says-ananya-1-101383.html">« Previous</a>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X