ഞാന്‍ പ്രണയത്തിലാണ്, പക്ഷെ കാമുകന്റെ പേര് പറയില്ല: പ്രിയാമണി

By Aswathi

പ്രിയാമണി ഒരിക്കല്‍ കൂടെ സമ്മതിയ്ക്കുന്നു. അതെ ഞാന്‍ പ്രണയത്തിലാണ്. പല നടന്മാാര്‍ക്കുമൊപ്പമുള്ള ഗോസിപ്പുകള്‍ പരക്കുമ്പോള്‍ പ്രിയാമണി നേരത്തെയും സമ്മതിച്ചതാണ് ഞാന്‍ പ്രണയത്തിലാണെന്ന്. ഇപ്പോഴിതാ വീണ്ടും ആവര്‍ത്തിയ്ക്കുന്നു.

പ്രണയത്തിലാണെന്ന് സമ്മതിച്ചെങ്കിലും തന്റെ കാമുകന്റെ പേര് പറയാന്‍ താരം തയ്യാറായില്ല. സമയമാകുമ്പോള്‍ പറയുമെന്നായിരുന്നു നാഷണല്‍ അവാര്‍ഡ് ജേതാവുകൂടെയായ പ്രിയമാണിയുടെ മറുപടി.

priyamani

വിവാഹക്കാര്യം ഞാന്‍ തന്നെ ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുന്നതായിരിക്കും. ഞങ്ങളുടെ വീട്ടിലെ മുതിര്‍ന്നവരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയുമായിരിക്കും വിവാഹം. ഇതുവരെ തീയ്യതി തീരുമാനിച്ചിട്ടില്ല- പ്രിയാമണി പറഞ്ഞു.

തന്റെ വിവാഹം ഒരിക്കലും രഹസ്യമായിരിക്കില്ലെന്നും നടി അറിയിച്ചു. വിവാഹ ശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് അതിപ്പോള്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. വിവാഹ ശേഷം അഭിനയിക്കണോ വേണ്ടയോ എന്ന് അപ്പോള്‍ തീരുമാനിക്കുമെന്നാണ് പ്രിയ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X