For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടുവില്‍ അമ്മയ്ക്ക് നല്ല ബുദ്ധി? നടിമാരുടെ രാജിയും ദിലീപിന്റെ നിലപാടും ചര്‍ച്ച ചെയ്യാന്‍ യോഗം?

  |

  അടുത്തിടെ നടന്ന യോഗത്തിലാണ് ദിലീപിനെ തിരികെ സംഘടനയിലേക്ക് പ്രവേശിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് തീരുമാനിച്ചത്. ഊര്‍മ്മിള ഉണ്ണിയായിരുന്നു ഈ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. നേരത്തെ താരത്തെ പുറത്താക്കിയ തീരുമാനത്തില്‍ അതൃപ്തി അറിയിച്ചവര്‍ തിരിച്ചുവരവിനായി ശക്തമായി വാദിച്ചിരുന്നു. ഉച്ചഭക്ഷണത്തിന് മുന്നോടിയായി നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ദിലീപിനെ തിരിച്ചെടുക്കാന്‍ ധാരണയായത്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ താരത്തെ തിരിച്ചെടുക്കാനും മാത്രം എന്ത് കാര്യമാമഅ ഇപ്പോള്‍ നടന്നതെന്ന സംശയമുന്നയിച്ച് താരങ്ങളുള്‍പ്പടെ നിരവധി പേര്‍ രംഗത്തുവന്നിരുന്നു.


  കേസുമായി ബന്ധപ്പെട്ട കോടതിവിധി വന്നിട്ടില്ലാത്ത സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം നടത്തിയതിനെ സംശയകരമായാണ് പലരും നോക്കിക്കണ്ടത്. സമൂഹ മാധ്യമങ്ങളിലൂടെ പുതിയ തീരുമാനത്തെ വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന്റെയും ദിലീപിന്റെയുമൊക്കെ തീരുമാനത്തെക്കുറിച്ചറിയാനായിരുന്നു എല്ലാവരും കാത്തിരുന്നത്. ഈ തീരുമാനത്തില്‍ അതൃപ്തി അറിയിച്ച് നടിയുള്‍പ്പടെ നാല് പേര്‍ സംഘടനയ്ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് രേവതിയുടെ നേതൃത്വത്തിലുള്ള വനിതാഅംഗങ്ങള്‍ തീരുമാനം പുന:പരിശോധിക്കുന്നതിനായി വീണ്ടും യോഗം ചേരണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയായ ഇടവേള ബാബുവിന് കത്ത് നല്‍കിയത്. ഇതേക്കുറിച്ച് അദ്ദേഹം പ്രതികരിച്ചതെങ്ങനെയെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

  രാജിവെച്ചവര്‍ ശത്രുക്കളല്ല

  രാജിവെച്ചവര്‍ ശത്രുക്കളല്ല

  ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനത്തില്‍ പ്രതിഷേധം അറിയിച്ച് അമ്മയില്‍ നിന്നും രാജി വെച്ച നടിയും സുഹൃത്തുക്കളും സംഘടനയുടെ ശത്രുക്കളല്ലെന്ന് സെക്രട്ടറിയായ ഇടവേള ബാബു പറയുന്നു. അവരിലൊരാളോട് പോലും ശത്രുതാ മനോഭാവമില്ല. അവരെല്ലാം ഞങ്ങളുടെ സഹപ്രവര്‍ത്തകരാണ്. ആക്രമണത്തിനിരയായ നടിയെ അപമാനിക്കുന്ന സമീപനമാണഅ ഇപ്പോഴത്തേതെന്ന് വ്യക്തമാക്കിയാണ് ഇവര്‍ സംഘടന വിട്ടത്. വിമന്‍ ഇന്‍ സിനിമ കലക്റ്റീവിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇവര്‍ രാജി തീരുമാനത്തെക്കുറിച്ച് അറിയിച്ചത്. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് സംഘടനയില്‍ നിന്നും രാജിവെച്ചത്. കാര്യകാരണസഹിതമായാണ് ഇവര്‍ ഇക്കാര്യത്തെക്കുറിച്ച് അറിയിച്ചത്.

   യോഗം ചേരണമെന്നാവശ്യപ്പെട്ടു

  യോഗം ചേരണമെന്നാവശ്യപ്പെട്ടു

  നടിയുള്‍പ്പടെയുള്ള നാല് സഹപ്രവര്‍ത്തകര്‍ അമ്മയില്‍ നിന്നും രാജി വെച്ചതിന് പിന്നാലെയാണ് പത്മപ്രിയയും രേവതിയും പാര്‍വതിയും ചേര്‍ന്ന് വീണ്ടും യോഗം നടത്തണമെന്നാവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത്് നല്‍കിയത്. ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനത്തിലേക്ക് എത്താനുള്ള സാഹചര്യവും, നടിക്ക് നല്‍കിയ വാക്ക് ലംഘിക്കുന്നതിനെക്കുറിച്ചുമടക്കം അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളെക്കുറിച്ചും കത്തില്‍ സൂചിപ്പിച്ചിരുന്നു.

  എക്‌സിക്യൂട്ടീവ് യോഗം ചേരും

  എക്‌സിക്യൂട്ടീവ് യോഗം ചേരും

  അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ വിദേശത്തണുള്ളത്. വിവാദങ്ങളും വിമര്‍ശനവും അരങ്ങുതകര്‍ക്കുന്നതിനിടയില്‍ ഒന്നിനെക്കുറിച്ചും പ്രതികരിക്കാതെ താരം പുതിയ സിനിമയില്‍ ജോയിന്‍ ചെയ്യുകയായിരുന്നു. സൂര്യയ്‌ക്കൊപ്പമുള്ള തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിലേക്കാണ് താരം പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശത്തുനിന്ന് അദ്ദേഹം തിരിച്ചെത്തിയാലുടന്‍ എക്‌സിക്യുട്ടീവ് യോഗം ചേരുമെന്നും പിന്നീട് ജനറല്‍ ബോഡി യോഗവും നടത്തുമെന്നാണഅ ഇടവേള ബാബു അറിയിച്ചിട്ടുള്ളത്.

  നടിമാരുടെ രാജിയെത്തുടര്‍ന്ന്

  നടിമാരുടെ രാജിയെത്തുടര്‍ന്ന്

  സംഘടനയില്‍ നിന്നും അഭിനേത്രികള്‍ കൂട്ടത്തോടെ രാജി വെച്ച പശ്ചാത്തലത്തില്‍ അവരുമായി ചര്‍ച്ച നടത്തുന്നതിനുള്ള നീക്കവും നടക്കുന്നുണ്ട്.അവര്‍ ചൂണ്ടിക്കാണിച്ച വിഷയങ്ങളെ അതീവപ്രധാന്യത്തോടെ പരിഗണിക്കും. അമ്മയുടെ നിലപാടിനെ വിമര്‍ശിച്ച താരങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതിനെക്കുറിച്ച് നിരവധി പേര്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതിഷേധിക്കുന്ന സംഘടനയെന്ന നിലയില്‍ വിമന്‍ ഇന്‍ സിനിമ കലക്റ്റീവിനെ പലരും പരിഹസിച്ചിരുന്നു. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചാണ് അഭിനേത്രികള്‍ തങ്ങളുടെ തീരുമാനത്തെക്കുറിച്ച് അറിയിച്ചത്.

   ദിലീപിന്റെ തിരിച്ചുവരവ്

  ദിലീപിന്റെ തിരിച്ചുവരവ്

  നാളുകള്‍ക്ക് ശേഷം ദിലീപ് വീണ്ടും സംഘടനയിലേക്ക് തിരിച്ചുവരുമെന്നറിഞ്ഞപ്പോഴാണ് സിനിമാപ്രേമികളും താരങ്ങളും രാഷ്ട്രീയപ്രവര്‍ത്തകരുമൊക്കെ രൂക്ഷവിമര്‍ശനവുമായി എത്തിയത്. മുന്‍നിര താരങ്ങള്‍ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാതിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. കൃത്യമായ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറുകയാണ് പലരും. സംഭവം വന്‍വിവാദമായി തുടരുകയാണ് ഇപ്പോഴും.

  നിലപാട് വ്യക്തമാക്കി ദിലീപ്

  നിലപാട് വ്യക്തമാക്കി ദിലീപ്

  മനസ്സാവാചാ അറിയാത്ത കാര്യത്തിലാണ് തന്നെ വലിച്ചിഴച്ചത്. കേസില്‍ കുറ്റാരോപിതനല്ലെന്ന് തെളിയിക്കുന്നത് വരെ ഒരു സംഘടനയിലേക്കുമില്ലെന്നാണ് ദിലീപ് വ്യക്തമാക്കിയിട്ടുള്ളത്. തന്നെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കാണുമ്പോള്‍ സങ്കടമുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു. നേരത്തെ ഫിയോക്കിന്റെ നേതൃനിരയിലേക്ക് വരാനാവശ്യപ്പെട്ടപ്പോഴും താരം അത് നിരസിച്ചിരുന്നു.

  English summary
  Idavela Babu's response about Wcc letter
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X