TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
സ്ക്രിപ്പിറ്റിലെങ്ങാനും വല്ല ഹീറോകളും കൈവച്ചാല്‍ വിധം മാറും; ഗൗതം മേനോന്
എല്ലാ സംവിധായകരെയും പോലെയല്ല, ഗൗതം മേനോന് ഇത്തിരി വാശിക്കാരനാണേ.. ഗൗതത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ വരുന്നവരൊക്കെ ഒരു കൈ അകലം പാലിക്കുന്നത് നല്ലതായിരിക്കും.
വ്യത്യസ്ത പ്രമേയങ്ങളും അവതരണ ശൈലിക്കൊണ്ടും പ്രേഷക ഹൃദയം കീഴടക്കുന്ന ചിത്രങ്ങള്‍ ഒരുക്കുന്ന സംവിധായകനാണ് ഗൗതം. എന്നാല്‍ ഗൗതത്തിന്റെ കൂടെ സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ചില ഡിമാന്റ്സ് വെയ്ക്കാറുണ്ട്. ഇത്രയും വലിയ ഡിമാന്റ്സോ?
സ്ക്രിപ്പിറ്റിലെങ്ങാനും വല്ല ഹീറോകളും കൈവച്ചാല്‍ വിധം മാറും; ഗൗതം മേനോന്
സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പേ, തിരക്കഥയുടെ 80 ശതമാനം പൂര്‍ത്തിയാക്കുന്ന ഒരാളാണ് ഗൗതം മേനോന്. എന്നാല്‍ ചിത്രത്തിന്റെ ക്ലൈമാക്സ് എഴുതുകെയുമില്ല. അത് ചിത്രീകരണം ആരംഭിച്ചിട്ടേ എഴുതുകയുള്ളു. എന്നാല്‍ ഈ നിയമം എല്ലാ താരങ്ങള്‍ക്കും ഒരുപോലെ ഇഷ്ടമാവണമെന്നില്ലല്ലോ. അതുക്കൊണ്ട് തന്നെ ഇത്തരം നിയമങ്ങള്‍ അംഗീകരിക്കാന്‍ പറ്റുന്നവര്‍ മാത്രം വന്നാല്‍ മതി- ഗൗതം മേനോന്
സ്ക്രിപ്പിറ്റിലെങ്ങാനും വല്ല ഹീറോകളും കൈവച്ചാല്‍ വിധം മാറും; ഗൗതം മേനോന്
ഇതുവരെ ഒരു താരങ്ങളും തന്റെ തിരക്കഥയില്‍ ഇടപ്പെട്ടിട്ടില്ല. അങ്ങനെ ഏതെങ്കിലും താരങ്ങള്‍ തന്റെ സിനിമയില്‍ കൈകടത്താന്‍ വന്നാല്‍ ആ സിനിമ തന്നെ താന്‍ വേണ്ടന്ന് വെയ്ക്കുമെന്ന് ഗൗതം മേനോന് പറയുന്നു.
സ്ക്രിപ്പിറ്റിലെങ്ങാനും വല്ല ഹീറോകളും കൈവച്ചാല്‍ വിധം മാറും; ഗൗതം മേനോന്
ഒറ്റപ്പാലത്തെ ഒരു മലയാളി കുടംബത്തില്‍ ജനിച്ചയാളാണ് ഗൗതം മേനോന്. പിന്നീട് വളര്‍ന്നതും പഠിച്ചതുമെല്ലാം തമിഴ്നാട്ടിലെ തൃച്ചിയില്‍. 2001 ല്‍ പുറത്തിറങ്ങിയ മിന്നലേ എന്ന സിനിയിലൂടെയാണ് ഗൗതം സംവിധാനരംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകള്‍ ചെയ്തു. നിര്‍മ്മാണ രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ട്.
സ്ക്രിപ്പിറ്റിലെങ്ങാനും വല്ല ഹീറോകളും കൈവച്ചാല്‍ വിധം മാറും; ഗൗതം മേനോന്
അച്ചം എന്‍പത് മടയമടാ എന്ന ചിത്രമാണ് ഗൗതം മേനോന്റെ പുതിയ ചിത്രം. തെലുങ്കിലും തമിഴിലുമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിമ്പുവും, മഞ്ജിമയുമാണ് തമിഴില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.