»   » നിവിന്‍ പോളിയെ മോഹന്‍ലാല്‍ ആക്കാമെങ്കില്‍, ഭാവനയെ അടുത്ത മമ്മൂട്ടിയുമാക്കാം; അതെങ്ങനെ?

നിവിന്‍ പോളിയെ മോഹന്‍ലാല്‍ ആക്കാമെങ്കില്‍, ഭാവനയെ അടുത്ത മമ്മൂട്ടിയുമാക്കാം; അതെങ്ങനെ?

Posted By:
Subscribe to Filmibeat Malayalam

ഇപ്പോഴുള്ള സിനിമാ താരങ്ങളില്‍ അടുത്ത മോഹന്‍ലാല്‍ നിവിന്‍ പോളിയാണെന്ന് പലരും പറയുന്നത് കേട്ടു. മോഹന്‍ലാലിന്റെ സ്‌റ്റൈലും രീതികളും നോക്കിയാണ് അടുത്ത മോഹന്‍ലാല്‍ നിവിന്‍ പോളിയാണെന്ന് പറഞ്ഞതെങ്കില്‍, അടുത്ത മമ്മൂട്ടി ആരാണ്?

നിവിന്‍ മോഹന്‍ലാല്‍ ആണെങ്കില്‍ മമ്മൂട്ടി പൃഥ്വിരാജോ ഫഹദ് ഫാസിലോ ആവുമെന്ന് കേട്ടിരുന്നു. എന്നാല്‍ ഇവരാരുമല്ല, അടുത്ത മമ്മൂട്ടിയാകനുള്ള സാധ്യതകള്‍ ഏറെയും കണ്ടുവരുന്നത് നടി ഭാവനയിലാണ്. അതെങ്ങനെ ശരിയാവും എന്ന് ചിന്തിക്കുകയാണ്; ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം...

നിവിന്‍ പോളിയെ മോഹന്‍ലാല്‍ ആക്കാമെങ്കില്‍, ഭാവനയെ അടുത്ത മമ്മൂട്ടിയുമാക്കാം; അതെങ്ങനെ?

മമ്മൂട്ടിയ്ക്ക് സമാനമായി യൗവനത്തെ തളച്ചിട്ട് ഒരു നായിക മുന്നേറുന്ന കാര്യം അധികമാരും ശ്രദ്ധിച്ചു കാണില്ല. എന്നാല്‍ ഭാവനയുടെ കരിയര്‍ പരിശോധിച്ചാല്‍ അക്കാര്യം വ്യക്തമാകും

നിവിന്‍ പോളിയെ മോഹന്‍ലാല്‍ ആക്കാമെങ്കില്‍, ഭാവനയെ അടുത്ത മമ്മൂട്ടിയുമാക്കാം; അതെങ്ങനെ?

2002 ല്‍ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ അരങ്ങേറ്റം. തനി നാടന്‍ പെണ്‍കുട്ടിയായി വെള്ളിത്തിരയില്‍ എത്തിയ ഭാവന പിന്നീട് തമിഴിലേക്കും തെലുങ്കിലേക്കും കന്നടയിലേക്കും ചേക്കേറി

നിവിന്‍ പോളിയെ മോഹന്‍ലാല്‍ ആക്കാമെങ്കില്‍, ഭാവനയെ അടുത്ത മമ്മൂട്ടിയുമാക്കാം; അതെങ്ങനെ?

ഒരു നായിക നാലഞ്ച് കൊല്ലം ഇന്റസ്ട്രിയില്‍ തിളങ്ങിനില്‍ക്കുന്നത് തന്നെ വലിയ കാര്യമാണ്. ആ നിലയില്‍ നോക്കുമ്പോള്‍ കോളേജ് കുമാരിയായി 13 വര്‍ഷമായി ഭാവന ഇന്റസ്ട്രിയില്‍ നില്‍ക്കുന്നു,

നിവിന്‍ പോളിയെ മോഹന്‍ലാല്‍ ആക്കാമെങ്കില്‍, ഭാവനയെ അടുത്ത മമ്മൂട്ടിയുമാക്കാം; അതെങ്ങനെ?

ഭാവനയ്‌ക്കൊപ്പം വെള്ളിത്തിരയില്‍ എത്തിയ നവ്യ നായരും മീര ജാസ്മിനുമൊക്കം വിവാഹം കഴിഞ്ഞ് ഫീല്‍ഡ് വിട്ടു. മടങ്ങിവന്നപ്പോള്‍ അമ്മവേഷങ്ങളിലേക്ക് മാറി. അപ്പോഴും ഭാവന ടീനേജില്‍ തന്നെ.

നിവിന്‍ പോളിയെ മോഹന്‍ലാല്‍ ആക്കാമെങ്കില്‍, ഭാവനയെ അടുത്ത മമ്മൂട്ടിയുമാക്കാം; അതെങ്ങനെ?

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാവനയ്‌ക്കൊപ്പം അഭിനയിച്ച യുവനടന്മാര്‍ ഇന്ന് ഇന്റസ്ട്രിയിലില്ല. ഇന്നത്തെ യുവ നടന്മാര്‍ക്കൊപ്പവും മുതിര്‍ന്ന സൂപ്പര്‍സ്റ്റാര്‍സിനൊപ്പവും ഭാവന മത്സരിച്ച് അഭിനയ്ക്കും. ഒരേ സ്‌ക്രീന്‍ ഇഫക്ടില്‍. ജയറാമിന്റെ ഭാര്യയാകുമ്പോള്‍ ആസിഫ് അലിയുടെ കാമുകനാകും എന്നതുപോലെ

നിവിന്‍ പോളിയെ മോഹന്‍ലാല്‍ ആക്കാമെങ്കില്‍, ഭാവനയെ അടുത്ത മമ്മൂട്ടിയുമാക്കാം; അതെങ്ങനെ?

2008 ല്‍ ഭാവന നടത്തിയ മേക്കോവര്‍ താരത്തിന് ഒരു അഞ്ച് വയസ്സ് പിന്നോട്ട് വലിച്ചു എന്നുവേണം പറയാന്‍. അത് ഭാവനയ്ക്ക് നല്ലൊരു ക്യാരക്ടര്‍ ഫഌക്‌സിബിളിറ്റി നല്‍കി. അന്യഭാഷയില്‍ കൂടുതല്‍ അവസരങ്ങളും

നിവിന്‍ പോളിയെ മോഹന്‍ലാല്‍ ആക്കാമെങ്കില്‍, ഭാവനയെ അടുത്ത മമ്മൂട്ടിയുമാക്കാം; അതെങ്ങനെ?

ഒടുവില്‍ മലയാളത്തില്‍ ഭാവനയുടേതായി പുറത്തിറങ്ങിയ ചിത്രമാണ് ഇവിടെ. ചിത്രത്തില്‍ റോഷ്‌നി മാത്യുവായി ഭാവന അഭിനയിച്ചപ്പോള്‍ പ്രേക്ഷകര്‍ കണ്ടത് മേക്കോവറിന് മുകളില്‍ ഒരു മേക്കോവറാണ്. പിന്നെ പൃഥ്വിരാജിനൊപ്പം മത്സരിച്ചു നില്‍ക്കുന്ന അഭിനയവും

നിവിന്‍ പോളിയെ മോഹന്‍ലാല്‍ ആക്കാമെങ്കില്‍, ഭാവനയെ അടുത്ത മമ്മൂട്ടിയുമാക്കാം; അതെങ്ങനെ?

നമ്മള്‍ എന്ന ചിത്രത്തിന് ശേഷം ഭാവന അഭിനയിച്ച ചിത്രമാണ് ക്രോണിക് ബാച്ചിലര്‍. ഇതില്‍ മുകേഷിന് നായികയായി വന്ന സന്ധ്യ എന്ന കഥാപാത്രത്തില്‍ നിന്നും ഇവിടെ എന്ന ചിത്രത്തിലേ റോഷ്‌നി എന്ന കഥാപാത്രത്തിലേക്കുള്ള ദൂരം വളരെ അകലെയാണ്. ഭാവന എന്ന നടിയിലെ മാറ്റം കണ്ട് പ്രേക്ഷകര്‍ അമ്പരന്നു പോയാല്‍ തെറ്റു പറയാന്‍ കഴിയുമോ

English summary
If Nivin Pauly is the next Mohanlal, Who will be next Mammootty?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam