»   » ഐറ്റം ഡാന്‍സിനായി ഇല്ല്യാനയ്ക്ക് നല്‍കുന്ന പ്രതിഫലം കേട്ടാല്‍ ആരും ഞെട്ടരുത്

ഐറ്റം ഡാന്‍സിനായി ഇല്ല്യാനയ്ക്ക് നല്‍കുന്ന പ്രതിഫലം കേട്ടാല്‍ ആരും ഞെട്ടരുത്

Posted By: AkhilaKS
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരം ഇല്ല്യാന ഡിക്രൂസ് ഒരു തെലുങ്ക് ചിത്രത്തിലെ ഐറ്റം ഡാന്‍സിന് വേണ്ടി ഒരുങ്ങുന്നു. ചിത്രത്തില്‍ ഐറ്റം ഡാന്‍സ് അവതരിപ്പിക്കുന്നതിന് വേണ്ടി ഇല്ല്യാനയ്ക്ക് നല്‍കുന്ന പ്രതിഫലം എത്രയാണെന്നറയേണ്ടേ?

ഒന്നര കോടി രൂപയാണത്രേ ഐറ്റം ഡാന്‍സിന് വേണ്ടി ഇല്ല്യാനയ്ക്ക് നല്‍കുന്ന പ്രതിഫലം. രാംചരണ്‍ നായകനായി എത്തുന്ന ബ്രൂസിലി എന്ന ചിത്രത്തിലേക്കാണ് ഇല്ല്യാനയ്ക്ക് ഇത്രയും വലിയ ഓഫര്‍ ലഭിച്ചിരിക്കുന്നത്.

ileana-decruz

ശ്രീനു വൈറ്റല സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വളരെ പ്രധാന്യമുള്ള ഗാനത്തിലാണ് ഇല്ല്യാന പ്രത്യക്ഷപ്പെടുന്നത്. ബ്രൂസ്ലി എന്ന് പേരുള്ള ഒരു സ്റ്റണ്ട് മാനായാണ് രാംചരണ്‍ ചിത്രത്തില്‍ എത്തുന്നത്. രാഗുല്‍ പ്രീത് സിംഗും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിലെ ഓഫര്‍ ഇല്ല്യാന ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. തെലുങ്കില്‍ നിന്നും പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ താരം, നല്ല ഓഫറുകള്‍ ലഭിക്കുകയാണെങ്കില്‍ തിരിച്ച് തെലുങ്കില്‍ എത്തുമെന്നും നേരത്തെ പറഞ്ഞിരുന്നു.

English summary
Actress Ileana D'Cruz has been reportedly offered Rs.1.5 crore for an item number in actor Ram Charan's upcoming Telugu actioner 'Bruce Lee.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam