»   » കാലഹരണപ്പെട്ട നിയമങ്ങള്‍ മാറണം!!! ഇല്ലെങ്കില്‍ ജനങ്ങള്‍ ഏറ്റെടുക്കും!!! ഇതാണ് ഇന്ദ്രന്‍!!!

കാലഹരണപ്പെട്ട നിയമങ്ങള്‍ മാറണം!!! ഇല്ലെങ്കില്‍ ജനങ്ങള്‍ ഏറ്റെടുക്കും!!! ഇതാണ് ഇന്ദ്രന്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാളസിനിമയിലെ യുവ നായിക അക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമയ്ക്ക് അകത്തും പുറത്തും ഉള്ള ആളുകളുടെ പ്രതികരണങ്ങളും പിന്തുണയും കൊണ്ട് സജീവമാകുകയാണ് സോഷ്യല്‍ മീഡിയ. മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ഇക്കാര്യത്തില്‍ പ്രതികരിച്ചുകഴിഞ്ഞു. ടിആര്‍പി റേറ്റിംഗിനായി സംഭവത്തെ വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടായിരുന്നു നടന്‍ ഇന്ദ്രജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എല്ലാവരും താരത്തിന് പിന്തുണയുമായി എത്തിയപ്പോള്‍ ശക്തമായ പ്രതിഷേധ ആഹ്വാനമായി മാറുകയാണ് ഇന്ദ്രജിത്തിന്റെ കുറിപ്പ്.

പോലീസിനും കോടതിക്കും കാര്യമായ ചില ഓര്‍മപ്പെടുത്തലുകളും തന്റെ പോസ്റ്റലൂടെ നല്‍കുന്നുണ്ട് താരം. ഓണ്‍ലൈനില്‍ അലമുറയിട്ടും കാര്യങ്ങള്‍ക്കൊന്നും മാറ്റം ഉണ്ടാകുന്നില്ലെന്നും താരം വ്യക്തമാക്കി. ഈ വിഷയത്തില്‍ പൃഥ്വിരാജും ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. പ്രമുഖ താരങ്ങള്‍ പ്രതികരിക്കാന്‍ വൈകിയപ്പോള്‍ യുവതാരങ്ങളാണ് ആദ്യം രംഗത്തെത്തിയത്.

പേരും പ്രശസ്തയും ഉള്ളവര്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സാധാരണക്കാര്‍ക്ക് എന്തായിരിക്കും അവസ്ഥയെന്നും ഇന്ദ്രജിത്ത് ചോദിക്കുന്നുണ്ട്. സ്ത്രീകള്‍ക്കെതിരെ നനടന്ന അക്രമങ്ങളില്‍ നമ്മള്‍ ഓണ്‍ലൈനിലൂടെ അലമുറയിട്ടിട്ടും ഇതിന് ഒരു കുറവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുക മാത്രമാണ് ചെയ്യുന്നതെന്നും താരം പറഞ്ഞു.

ഇനിയും വെച്ച് താമസിപ്പിക്കാതെ ഉടനടി നടപടികള്‍ സ്വീകരിക്കുന്നതിനേക്കുറിച്ച് പോലീസും കോടതിയും ചിന്തിച്ച് തുടങ്ങണമെന്ന് ഇന്ദ്രജിത്ത് പറഞ്ഞു. ഇനിയും നടപടികള്‍ വൈകിയാല്‍ ജനം കാര്യങ്ങള്‍ ഏറ്റെടുക്കും. അത്തരമൊരു കാലം അതി വിദൂരമല്ലെന്നും താരം ഓര്‍മപ്പെടുത്തി.

മാധ്യമങ്ങള്‍ക്ക് നേരെ കടുത്ത വിമര്‍ശനം ഉന്നയിക്കാനും താരം മറന്നില്ല. ടിആര്‍പി റേറ്റിന് വേണ്ടി കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതി ചില വാര്‍ത്ത മാധ്യമങ്ങളില്‍ കാണാന്‍ ഇടയായെന്നും, അവരും ഈ കുറ്റകൃത്യം ചെയ്ത പ്രതികളും തമ്മില്‍ വല്യ അന്തരമുണ്ടെന്ന് തനിക്ക് തോന്നുന്നില്ലെന്നുമായിരുന്നു താരത്തിന്റെ പോസ്റ്റ്. അതേ സമയം കാര്യങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.

ഈ വിഷയത്തില്‍ ഇന്ദ്രജിത്തിന്റെ പ്രതികരണത്തെ ഏറ്റെടുത്ത് നിരവധിപ്പേര്‍ രംഗത്തെത്തി. താരത്തിന്റെ അഭിപ്രായത്തിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നവരുടെ നിരവധി കമന്റുകള്‍ ആ പോസ്റ്റിന് താഴെ കാണാം. മാധ്യമങ്ങളോടുള്ള വിമര്‍ശനത്തേയും അവര്‍ ഏറ്റെടുത്തു.

മലയാളത്തിലാണ് ഇന്ദ്രജിത്ത് തന്റെ അഭിപ്രായം പോസ്റ്റ് ചെയ്തത്. അതിന് അഭിനന്ദനം അറിയിച്ചുള്ള കമന്റും കാണാം. ഇംഗ്ലീഷിനോട് എതിര്‍പ്പുണ്ടായിട്ടില്ല, മലയാളികള്‍ ഒന്നിച്ച് നില്‍ക്കേണ്ട വിഷയം മലയാളത്തില്‍ പറഞ്ഞിട്ടെ കാര്യമുള്ളു എന്നാണ് അയാളുടെ ന്യായം.

കേരളത്തില്‍ ഇപ്പോള്‍ ഉണര്‍ന്നു വരുന്ന താരരാജക്കന്മാരൊക്കെ മുമ്പ് എവിടെയായിരുന്നു. സിനിമ താരത്തിന് സംഭവിച്ചതുകൊണ്ടല്ല നമ്മുടെ നാട്ടിലെ ഒരു പെണ്‍കുട്ടിക്ക് സംഭവിച്ചത് കൊണ്ടാണ് ഇടപെടുന്നതെന്ന് പറഞ്ഞ താരങ്ങള്‍ സൗമ്യയും ജിഷയും കൊല്ലപ്പെട്ടപ്പോള്‍ എവിടെയായിരുന്നെന്നും ചോദിക്കുന്നുണ്ട്.

നിയമത്തിന് വിട്ട് കൊടുത്ത് ഇത്തരം ക്രിമനലുകളെ തീറ്റിപ്പോറ്റുന്നതിനോട് എതിര്‍പ്പുള്ള നിരവധി കമന്റുകള്‍ അക്കൂട്ടത്തില്‍ കാണുവാന്‍ കഴിഞ്ഞു. നിയമത്തിന് വിട്ടുകൊടുത്താല്‍ അവര്‍ വളരെ എളുപ്പം മോചിതരാകുമെന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. പ്രതികളെ നിയമലത്തിന് വിട്ടുകൊടുക്കാതെ തല്ലിക്കൊല്ലണമെന്നാണ് ഭുരിപക്ഷത്തിന്റേയും അഭിപ്രായം.

ഈ വിഷയത്തില്‍ സാധാരണക്കാര്‍ എല്ലാവരും നിങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് പറഞ്ഞ ഒരാള്‍, ഞങ്ങള്‍ സാധാരണക്കാരുടെ വിഷങ്ങളില്‍ നിങ്ങളും ഇടപെടണമെന്നും അയാള്‍ ആശ്യപ്പെട്ടു. ഈ വിഷയത്തില്‍ അക്രമത്തിന് ഇരയായ താരത്തിന് ഒപ്പം എല്ലാവരും നില്‍ക്കണമെന്നും താരം അപമാനിക്കപ്പെട്ടിട്ടില്ല, അവരെ ആക്രമിച്ചവര്‍ക്കാണ് അപമാനം തോന്നേണ്ടതെന്നും ഒരാള്‍ വ്യക്തമാക്കി.

ഇന്ദ്രജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

English summary
Police and Court has to speed up the proceedures to punish the culprits, otherwise the people take charge to punish them said Indrajith. He critisis the media who use the news for their TRP rate rather cosidering the victim.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam