»   » ബിഗ് ബജറ്റ് ചിത്രങ്ങളുമായി പൃഥ്വിയും ഇന്ദ്രജിത്തും!!! നിര്‍മാണ കമ്പനിക്ക് പ്രചോദനം സൂപ്പര്‍ താരം???

ബിഗ് ബജറ്റ് ചിത്രങ്ങളുമായി പൃഥ്വിയും ഇന്ദ്രജിത്തും!!! നിര്‍മാണ കമ്പനിക്ക് പ്രചോദനം സൂപ്പര്‍ താരം???

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയരായ താര സഹോദരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരും പ്രധാന താരങ്ങളായി എത്തിയ ടിയാന്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. അഭിനയിത്തിനൊപ്പം നിര്‍മാണത്തിലേക്കും ശ്രദ്ധ തിരിച്ച പൃഥ്വിരാജ് ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ ഇന്ദ്രജിത്ത് അഭിനയിത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

എന്നാല്‍ പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ച് പുതിയ നിര്‍മാണ കമ്പനിക്ക് രൂപം കൊടുക്കുകയാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. അതിന് മുന്നോടിയായിട്ടാണ് 2010 രൂപം കൊണ്ട ഓഗസ്റ്റ് സിനിമ എന്ന നിര്‍മാണ കമ്പനിയില്‍ നിന്നും പൃഥ്വിരാജ് പിന്മാറിയതെന്നാണ് വിവരം. ഓഗസ്റ്റ് സിനിമയില്‍ നിന്നും പിന്മാറുന്നതായി ഫേസ്ബുക്ക് പോസ്റ്റിലൂടെ പൃഥ്വിരാജ് തന്നെയാണ് അറിയിച്ചത്.

ബിഗ് ബജറ്റ് സിനിമകള്‍

ബിഗ് ബജറ്റ് സിനിമകള്‍ ലക്ഷ്യമിട്ടുള്ള പുതിയ നിര്‍മാണ കമ്പനിയായിരിക്കും ഇരുവരും ചേര്‍ന്ന് രൂപീകരിക്കുക എന്നാണ് ലഭിക്കുന്ന വിവരം. വമ്പന്‍ ബജറ്റില്‍ ബഹുഭാഷ ചിത്രങ്ങള്‍ ലോക നിലവാരത്തില്‍ ചിത്രീകരിക്കുക എന്ന ലക്ഷ്യം കൂടെ പുതിയ നിര്‍മാണ കമ്പനിക്ക് പിന്നിലുണ്ടെന്നാണ് അറിയുന്നത്.

ആദ്യ ചിത്രത്തില്‍ മോഹന്‍ലാല്‍

വന്‍ ബജറ്റ് ചിത്രങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന ഈ നിര്‍മാണ കമ്പനിയുടെ ആദ്യ ചിത്രത്തില്‍ മോഹന്‍ലാലായിരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. നിര്‍മാണ കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനൊപ്പം ഈ ചിത്രവും ഉണ്ടാകുമെന്നാണ് അറിയുന്നത്. 100 കോടിയിലധികം ചെലവ് വരുന്നതായിരിക്കും ചിത്രം.

ഈ വര്‍ഷം തന്നെ

ഇതുവരെ പേര് പുറത്ത് വിട്ടിട്ടില്ലാത്ത ഈ നിര്‍മാണ കമ്പനിയേക്കുറിച്ച് മറ്റ് വിവരങ്ങളൊന്നും ഇരുതാരങ്ങളും ഇതുവരെ പുറത്ത് വിട്ടിട്ടല്ല. എങ്കിലും കമ്പനി ഈ വര്‍ഷം തന്നെ കമ്പനി യാഥാര്‍ത്ഥ്യമാകുമെന്നാണ് ലഭ്യമായ വിവരം. ഓഗസ്റ്റ് സിനിമ എന്ന പേര് ആദ്യ കമ്പനിക്ക് നിര്‍ദേശിച്ചത് ഇരുവരുടേയും മാതാവായ മല്ലിക സുകുമാരനായിരുന്നു.

ആറ് വര്‍ഷം ഓഗസ്റ്റ് സിനിമാസിനൊപ്പം

പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍ എന്നിവര്‍ ചേര്‍ന്ന് ഓഗസ്റ്റ് സിനിമ രൂപീകരിക്കുന്നത് 2010ലായിരുന്നു. ഉറുമി മുതല്‍ ദ ഗ്രേറ്റ് ഫാദര്‍ വരെ എട്ട് ചിത്രങ്ങളില്‍ പൃഥ്വിരാജ് നിര്‍മാണ പങ്കാളിയായിരുന്നു. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ധിക്കാനാണ് പിന്മാറുന്നതെന്നായിരുന്നു പറഞ്ഞിരുന്നത്.

പ്രചോദനമായത് മോഹന്‍ലാല്‍

വന്‍ ബജറ്റ് ചിത്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഈ നിര്‍മാണ സംരഭത്തിന്റെ പ്രചോദനം മോഹന്‍ലാലാണെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ലാലിന് ഇപ്പോള്‍ നിലവിലുള്ള ബഹുഭാഷ സ്റ്റാര്‍ വാല്യു മുന്നില്‍ കണ്ട് മുതല്‍ മുടക്കാനാണ് ഈ കമ്പനിയുടെ ലക്ഷ്യം. തെലുങ്കിലും തമിഴിലും മോഹന്‍ലാലിനുള്ള സ്റ്റാര്‍ വാല്യും തന്നെയാണ് ഇതിന് പിന്നിലെ പ്രചോദനം.

മലയാളം അത്ര ചെറുതല്ല

മലയാളത്തെ എന്നും ഇന്ത്യന്‍ സിനിമ ലോകത്തെ ഏറ്റവും ചെറിയ ഇന്‍ഡസ്ട്രിയായിട്ടാണ് കരുതിയിരുന്നത്. എന്നാല്‍ പുലിമുരുകന്‍ എന്ന ഒറ്റ ചിത്രത്തിന്റെ ശതകോടി പിന്നിട്ട നേട്ടം തമിഴിനും തൊലുങ്കിനുമൊപ്പം മലയാളത്തേയും എത്തിച്ചു. ഇത് തന്നെയാണ് മലയാളത്തില്‍ മികച്ച വന്‍ബജറ്റ് ചിത്രങ്ങള്‍ എന്ന ആശയത്തിലേക്ക് ഇന്ദ്രജിത്തിനേയും പൃഥ്വിരാജിനേയും നയിച്ചത്.

English summary
Brother duo in Malayalam cinema Prithiviraj and Indrajith going to start a new production house. They planning to produce big budget multi lingual projects with international standards. Their inspiration for this plan in Mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam