ഷൂട്ടിങ് സെറ്റില്‍ നായികമാര്‍ തമ്മിലടിപിടി
സിനിമയ്ക്ക് പുറത്ത് നായിമകമാര്‍ തമ്മലിള്ള ഈഗോ ക്ലാഷ് പ്രശ്‌നങ്ങള്‍ കുറച്ച് കാലം മുമ്പ് വരെ വളരെ സജീവമയാിരുന്നു. എന്നാല്‍ അടുത്തിടെ അതിന് നേരിയ കുറവുണ്ടായിരുന്നു. ഇപ്പോള്‍ വീണ്ടും തുടങ്ങി.
കരൈഓരം എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ചാണ് ഇപ്പോള്‍ വാര്‍ത്ത പ്രചരിയ്ക്കുന്നത്. ചിത്രത്തിലെ രണ്ട് നായികാ നടിമാര്‍ തമ്മില്‍ അത്ര രസത്തിലല്ലെല്ലാണ് അറിയുന്നത്. ഇത് ഷൂട്ടിങിനെയും കാര്യമായി ബാധിച്ചു.

ജഗദീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിമ്രാന്‍, ഇനിയ, നികേഷ പട്ടേല്‍ എന്നിവരാണ് കേന്ദ്ര നായികമാരായി എത്തുന്നത്. ഇതില്‍ മലയാളി കൂടെയായ ഇനിയയും നികേഷ പട്ടേലും തമ്മിലാണ് പ്രശ്‌നം.
ഇരുവരും തമ്മില്‍ പല കാരണങ്ങള്‍ കൊണ്ടും അഭിപ്രായ വ്യത്യാസങ്ങളും വാഗ്വാദങ്ങളും നടക്കാറുണ്ടത്രെ. ഷൂട്ടിങിന് ഇരുവരെയും ഒന്നിച്ചെത്തിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ നന്നായി വിയര്‍ക്കുന്നു എന്നാണ് കേള്‍ക്കുന്നത്.


Click it and Unblock the Notifications