ഇന്നസെന്റിന് മേരിക്കൊപ്പം അഭിനയിക്കാന്‍ മോഹം; നടിക്ക് ദേശീയ പുരസ്‌കാരം ലഭിക്കട്ടെ എന്നാശംസിക്കുന്നു

By Aswini

പ്രേമത്തിലെ മേരിയ്ക്ക് പിന്നാലെ നടക്കുന്ന കോഴികളുടെ കൂട്ടത്തില്‍ ഇനി ഇന്നസെന്റും ഉണ്ടാകുമോ. ഇടതു തോളില്‍ കടന്നല്‍കൂട് പോലെ മുടിയുമിട്ട് നടക്കുന്ന മേരിയോട് ഇന്നച്ചനും ഒരിഷ്ടമൊക്കെ തോന്നിത്തുടങ്ങിയിട്ടുണ്ട്. മേരിയായെത്തിയ അനുപമ പരമേശ്വരനൊപ്പം അഭിനയിക്കാന്‍ മോഹമുണ്ടെന്ന് ഇന്നസെന്റ് ഒരു പൊതു ചടങ്ങില്‍ പറയുകയുണ്ടായി.

ഇരിങ്ങാലക്കുടയില്‍ നടന്ന ഒരു ചടങ്ങില്‍ വച്ചാണ് അനുപമയ്‌ക്കൊപ്പം അഭിനയിക്കാനുള്ള ആഗ്രഹം ഇന്നസെന്റ് ഹാസ്യ രൂപേണെ വ്യക്തമാക്കിയത്. മലയാളത്തിലെ സുന്ദരികളായ നായികമാര്‍ക്കൊപ്പം അഭിനയിക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ കിട്ടിയതോ കെപിഎസി ലളിത. ഇത് ഭയങ്കര കഷ്ടമാണ്- ഇന്നച്ചന്‍ പറഞ്ഞു.

-innocent-anupama

ഇനി പ്രാര്‍ത്ഥിക്കാത്തതിന്റെ കുറവുകൊണ്ടാണെന്ന് ഓര്‍ത്ത് പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചത്രെ. എന്നിട്ട് കിട്ടിയതോ അടൂര്‍ ഭവാനിയെയും സുകുമാരിയെയും പോലെയുള്ളവരെ. അതോടെ ഇക്കാര്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയും നിര്‍ത്തിയെന്ന് ഇന്നസെന്റ് തന്റെ സ്വത്വസിദ്ധമായ ഹാസ്യത്തില്‍ പറഞ്ഞു.

ഇപ്പോള്‍ എനിക്ക് പ്രേമത്തിസലെ മേരിക്കൊപ്പം അഭിനയിക്കാന്‍ മോഹമുണ്ട്. നമ്മുടെ നാട്ടില്‍നിന്ന് അനുപമ പരമേശ്വരന്‍ എന്നൊരു പുതിയ നായികയെ കിട്ടിയതില്‍ സന്തോഷമുണ്ടെന്നും അഭിനയത്തില്‍ കുട്ടിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിക്കുന്നതിന് ആശംസിക്കുന്നു എന്നും ഇന്‍സെന്റ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X