വിവാഹിതനായ നിര്‍മാതാവുമായി വിവാഹം കഴിക്കാന്‍ പോവുന്നു! നടി അഞ്ജലിയുടെ വിവാഹം ഉടനെന്ന് റിപ്പോര്‍ട്ട്

മലയാളികള്‍ക്കും സുപരിചിതയായ തമിഴ് നടിയാണ് അഞ്ജലി. 'അങ്ങാടി തെരു' എന്ന ചിത്രത്തിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്ന നിലയിലേക്ക് വളരുന്നത്. തമിഴില്‍ ശ്രദ്ധിക്കപ്പെട്ടതിന് ശേഷമാണ് തെലുങ്കിലും വിജയ ചിത്രങ്ങളില്‍ നടി അഭിനയിച്ച് പ്രശസ്തിയിലേക്ക് വളര്‍ന്നത്. പയ്യന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും ചുവടുറപ്പിച്ചു.

ഏറ്റവുമൊടുവില്‍ ജോജു ജോര്‍ജിനൊപ്പം ഇരട്ട എന്ന സിനിമയിലാണ് അഞ്ജലി അഭിനയിച്ചത്. ഈ സിനിമയിലെ നടിയുടെ കഥാപാത്രത്തിന് ഏറെ ജനപ്രീതി ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അഞ്ജലിയുടെ വിവാഹവാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. തെലുങ്ക് നിര്‍മ്മാതാവുമായി നടി അഞ്ജലി ഉടന്‍ വിവാഹിതയാകുന്നു എന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിക്കുകയാണ്.

anjaly

സിനിമയ്ക്ക് പുറമേ നിലവില്‍ വെബ് സീരീസുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് നടി അഞ്ജലി. ഇതിനിടയിലാണ് നടി വിവാഹിതയാവാനും കുടുംബജീവിതത്തിലേക്ക് പ്രവേശിക്കാനും ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഏറ്റവും പുതിയതായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച ചില റിപ്പോര്‍ട്ടുകള്‍ മുന്‍നിര്‍ത്തി പല മാധ്യമങ്ങളും നടിയുടെ കല്യാണ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടിരുന്നു.

ഈ സാഹചര്യത്തില്‍ ആന്ധ്രയിലെ പ്രമുഖ നിര്‍മ്മാതാവിനെയാണ് അഞ്ജലി വിവാഹം കഴിക്കുന്നതെന്ന വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. ഇദ്ദേഹം നേരത്തെ വിവാഹിതനാണെന്നും ആ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് നടിയുമായിട്ടുള്ള വിവാഹത്തിലേക്ക് എത്തിയതെന്നും പ്രചരണമുണ്ട്. എന്നാല്‍ അതാരാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

നിലവില്‍ അഞ്ജലിയുമായി ബന്ധമുള്ള സുഹൃത്തുക്കളുടെ പേരുകളൊക്കെ ചേര്‍ത്ത് ഗോസിപ്പുകള്‍ വരുന്നുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മാത്രമല്ല അഞ്ജലി ഏതാനും മാസങ്ങള്‍ക്കുമുമ്പ്, ഒരു വ്യവസായിയെ രഹസ്യമായി വിവാഹം കഴിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ കേട്ടതിലൊന്നും സത്യമില്ലെന്ന് നടി തന്നെ പറഞ്ഞതോടെയാണ് അഭ്യൂഹങ്ങളെല്ലാം അവസാനിപ്പിച്ചത്.

anjaly

നിരവധി തവണ ഗോസിപ്പുകളില്‍ നിറഞ്ഞ് നിന്ന നടിയാണ് അഞ്ജലി. മുന്‍പ് തമിഴ് നടന്‍ ജയും അഞ്ജലിയും പ്രണയത്തിലാണെന്നും ഒരുമിക്കാന്‍ പോവുകയണെന്നും തരത്തിലാണ് ആദ്യം ഗോസിപ്പുകള്‍ വന്നത്. എങ്കേയും എപ്പോതും എന്ന സിനിമയില്‍ ഒരുമിച്ചഭിനയിച്ച് ഹിറ്റായതോടെ യഥാര്‍ഥ ജീവിതത്തിലും താരങ്ങള്‍ ഒന്നിക്കുമെന്ന പ്രചരണമുണ്ടായി.

അത്തരത്തില്‍ ഗോസിപ്പുകള്‍ വന്നതോടെ 'താന്‍ സിംഗിളാണെന്നും ഇപ്പോള്‍ ഡേറ്റിങ്ങിനൊന്നും താല്‍പര്യമില്ലെന്നും' നടി പറഞ്ഞു. നിലവില്‍ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകള്‍ അല്ലാതെ വേറൊന്നുമില്ലെന്ന് നടന്‍ ജയും വ്യക്തമാക്കി. ഇതിന് പിന്നാലെ പ്രമുഖ സംവിധായകനെ അഞ്ജലി വിവാഹം കഴിക്കാന്‍ പോവുകയാണെന്ന കഥ വന്നു. മാത്രമല്ല ഈ വിവാഹം കഴിഞ്ഞാല്‍ താന്‍ സിനിമാഭിനയം നിര്‍ത്തുമെന്ന തരത്തില്‍ നടി പറഞ്ഞതായിട്ടുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു.

അടിസ്ഥാനപരമായി യാതൊരു വസ്തുതയുമില്ലാത്ത വ്യാജ വാര്‍ത്തകളാണ് ഇതൊക്കെ എന്ന് മാത്രം പറഞ്ഞ് അഞ്ജലി വിമര്‍ശകരുടെ വായടപ്പിച്ചിരുന്നു. വൈകാതെ നടി തന്നെ വിവാഹക്കാര്യത്തില്‍ ഒരു വ്യക്തത വരുത്തുമെന്ന് പ്രതീക്ഷിക്കുകയാണ് ആരാധകര്‍.

More from Filmibeat

Read more about: anjali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X