മാതാപിതാക്കളുടെ ഇഷ്ടത്തിന് വിവാഹം കഴിക്കാം! ഒടുവില്‍ നടി അഞ്ജലി വിവാഹിതയാവുന്നതായി റിപ്പോര്‍ട്ട്
നടൻ ജയും അഞ്ജലിയും തമ്മിലുള്ള പ്രണയകഥയാണ് ഏറ്റവും കൂടുതലായി പ്രചരിച്ചിട്ടുള്ളത്. നിരന്തരം വാർത്തകൾ വന്നെങ്കിലും താരങ്ങളത് നിഷേധിച്ചു.
തെന്നിന്ത്യന്‍ സിനിമയിലെ ജനപ്രിയ നടിമാരില്‍ ഒരാളാണ് അഞ്ജലി. മലയാളത്തിലും തെലുങ്ക്, കന്നഡ തുടങ്ങി എല്ലാ ഭാഷാ ചിത്രങ്ങളിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. അങ്ങനെ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടിയുടെ വ്യക്തി ജീവിതത്തെ സംബന്ധിക്കുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
പ്രമുഖരായ നടന്മാരുമായി അഞ്ജലി പ്രണയത്തിലാണെന്ന കഥകള്‍ മുന്‍പ് പ്രചരിച്ചിരുന്നു. അതില്‍ പ്രധാനം നടന്‍ ജയുമായി അഞ്ജലിയ്ക്ക് ഉണ്ടായിരുന്ന സൗഹൃദമാണ്. ഇരുവരും പ്രണയത്തിലാണെന്ന് നിരവധി റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും നടി അത് നിഷേധിച്ചു. ഇപ്പോള്‍ വരുന്ന വാര്‍ത്തകള്‍ അനുസരിച്ച് അഞ്ജലി വൈകാതെ വിവാഹിതയായേക്കുമെന്നാണ് പറയുന്നത്.
തമിഴില്‍ നിറഞ്ഞ് നില്‍ക്കുന്ന നടന്‍ ജയും അഞ്ജലിയും 2011 ല്‍ പുറത്തിറങ്ങിയ എങ്കേയും എപ്പോതും എന്ന സിനിമയിലൂടെയാണ് ഒന്നിക്കുന്നത്. സിനിമയിലെ കെമിസ്ട്രി സ്വീകരിച്ചതോടെ താരങ്ങള്‍ യഥാര്‍ഥ ജീവിതത്തിലും ഒന്നിക്കുമെന്ന തരത്തിലേക്ക് കഥകളെത്തി. ഇതോടെയാണ് ജയുമായിട്ടുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ് അഞ്ജലി തന്നെ രംഗത്ത് വന്നത്.

മാത്രമല്ല താന്‍ സിംഗിളാണെന്നും ഇപ്പോള്‍ ഡേറ്റിങ്ങിനൊന്നും താല്‍പര്യമില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട തിരക്കിലാണെന്ന് നടന്‍ ജയും വ്യക്തമാക്കി. അവിടെയും പാപ്പരാസികള്‍ അഞ്ജലിയെ വിടാന്‍ തയ്യാറായിരുന്നില്ല. നീണ്ടും അഞ്ജലി പ്രണയത്തിലായെന്ന കഥകള്‍ വന്നു. ഒരു പ്രമുഖ സംവിധായകനുമായി അഞ്ജലി വിവാഹം കഴിക്കാന്‍ പോവുകയാണെന്ന കഥ സിനിമാ വൃത്തങ്ങളില്‍ പ്രചരിച്ചിരുന്നു.
വിവാഹത്തോടെ നടി അഭിനയം ഉപേക്ഷിക്കുമെന്നും പ്രചരണമുണ്ടായി. അടിസ്ഥാനപരമായി യാതൊരു വസ്തുതയുമില്ലാത്ത വ്യാജ വാര്‍ത്തയാണെന്ന് പറഞ്ഞ് അഞ്ജലി ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു. ഇപ്പോള്‍ വീണ്ടും നടിയുടെ പേരില്‍ സമാനമായ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

മാതാപിതാക്കള്‍ ചേര്‍ന്ന് നടിയുടെ സമ്മതത്തോടെ ഒരു വിവാഹവുമായി മുന്നോട്ട് പോവുകയാണെന്നും നടി അതിന് സമ്മതിച്ചതായിട്ടുമാണ് സൂചന. അറേഞ്ച്ഡായിട്ടുള്ള വിവാഹത്തിന് അഞ്ജലി സമ്മതിച്ചതായും വരന്‍ പ്രമുഖ വ്യവസായിയാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വരനെ സംബന്ധിച്ചോ താരവിവാഹം സംബന്ധിച്ചോ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
ഇതും വ്യാജ വാര്‍ത്തയാണോ എന്ന കാര്യവും വ്യക്തമല്ല. വൈകാതെ നടി തന്നെ വിഷയത്തില്‍ പ്രതികരിക്കുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. അതേ സമയം ഏറ്റെടുത്ത സിനിമകളുമായി തിരക്കിലാണ് അഞ്ജലി. ശങ്കര്‍ സംവിധാനം ചെയ്യുന്ന ആര്‍സി 15 എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
തെലുങ്ക് നടന്‍ രാം ചരണാണ് ചിത്രത്തില്‍ നായകനായിട്ടെത്തുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുവിഡില്‍ നിന്നും കിയാര അദ്ദാനിയുമുണ്ട്. സമുദ്രക്കനി, എസ് സുര്യ, നവീന്‍ ചന്ദ്ര, ജയറാം, മേഘ ശ്രീകാന്ത് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.
2006 ല്‍ തെലുങ്ക് സിനിമയിലൂടെയാണ് അഞ്ജലി വെള്ളിത്തിരയിലേക്ക് ചുവടുറപ്പിക്കുന്നത്. ഫോട്ടോ എന്ന സിനിമയിലാണ് ആദ്യം അഭിനയിക്കുന്നത്. പിന്നീട് ജീവയെ നായകനാക്കി റാം സംവിധാനം ചെയ്ത് 2007-ല്‍ പുറത്തിറങ്ങിയ കാട്രാത് തമിഴ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങള്‍ തേടിയെത്തി.
2007 ല്‍ പയ്യന്‍സിലൂടെ മലയാളത്തിലേക്കും ചുവടുറപ്പിച്ചു. റോസപ്പൂ എന്ന ചിത്രത്തിന് ശേഷം ആഴ്ചകള്‍ക്ക് മുന്‍പ് റിലീസിനെത്തിയ ഇരട്ടയിലാണ് അഞ്ജലി അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. ജോജു ജോര്‍ജ് നായകനായിട്ടെത്തിയ ഇരട്ട തിയറ്ററുകളില്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. ചിത്രത്തില്‍ മാലിനി എന്ന കേന്ദ്രകഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചതും. ഇരട്ടയിലൂടെ വീണ്ടും കേരളത്തിലെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടാന്‍ അഞ്ജലിയ്ക്ക് സാധിച്ചിരിക്കുകയാണ്.


Click it and Unblock the Notifications











