For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്ക് പകരം നിവിന്‍ പോളി! ഇത്തവണ പ്രണവ് ഏറ്റുമുട്ടുന്നത് അച്ചായനൊപ്പം? ആര് നേടും? കാണൂ!

  |

  ബോക്‌സോഫീസിലെ താരപോരാട്ടങ്ങള്‍ എന്നും സിനിമാപ്രേമികളെ ത്രസിപ്പിക്കാറുണ്ട്. തങ്ങളുടെ പ്രിയതാരത്തെ വിജയിപ്പിക്കാനായി അതാത് ഫാന്‍സ് പ്രവര്‍ത്തകര്‍ ശ്രമിക്കാറുമുണ്ട്. മുന്‍പ് സിനിമയെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ചിരുന്നത് ഇത്തരം വാശിയേറിയ പോരാട്ടങ്ങളായിരുന്നു. ഇന്നത്തെ നൂതന പ്രമോഷന്‍ രീതിയോ പുത്തന്‍ പ്രചാരണ തന്ത്രവുമൊന്നും അന്ന് അണിയറപ്രവര്‍ത്തകര്‍ പരീക്ഷിച്ചിരുന്നില്ല. മോഹന്‍ലാല്‍-മമ്മൂട്ടി താരപോരാട്ടമൊക്കെ ആരാധകര്‍ക്ക് ആവേശമായിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം മലയാള സിനിമ പഴയ പ്രൗഢി തിരിച്ചെടുത്തിരിക്കുകയാണ്.

  അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് റിലീസുകളും സിനിമാ ചിത്രീകരണവുമൊക്കെ മാറ്റി വെച്ചിരുന്നു. റിലീസുകളില്ലാത്ത ഓമം കൂടിയായിരുന്നു ഇത്തവണത്തേത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം റിലീസ് സിനിമകളുടെ പ്രവാഹമായിരുന്നു പ്രേക്ഷകരെ കാത്തിരുന്നത്. രമഴും തീവണ്ടിയും കുട്ടനാടന്‍ ബ്ലോഗും വരത്തനും കായംകുളം കൊച്ചുണ്ണിയുമൊക്കെയായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. കൊച്ചുണ്ണിയുടെ റിലീസ് നീട്ടിയതോടെയാണ് ഒടിയനും നീട്ടിയത്. പുതുവര്‍ഷത്തില്‍ ബോക്‌സോഫീസില്‍ ശക്തമായ താരപോരാട്ടം നടക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

  നിവിന്‍ പോളി- പ്രണവ് മോഹന്‍ലാല്‍ താരപോരാട്ടം

  നിവിന്‍ പോളി- പ്രണവ് മോഹന്‍ലാല്‍ താരപോരാട്ടം

  പുതുവര്‍ഷത്തില്‍ ബോക്‌സോഫീസില്‍ പ്രണവും നിവിന്‍ പോളിയും ഏറ്റുമുട്ടുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് മിഖായേലും ഇരുപത്തിയൊന്നാം നൂറ്റാണ്ടും റിലീസ് ചെയ്യുകയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. ഇരുവരും ഒരുമിച്ചെത്തുമ്പോള്‍ ആര്‍ക്കായിരിക്കും മുന്‍തൂക്കമെന്ന തരത്തിലുള്ള ചര്‍ച്ചകളും സജീവമായി അരങ്ങേറുന്നുണ്ട്.

  മമ്മൂട്ടിക്കൊപ്പം ഒരുമിച്ചെത്തിയപ്പോള്‍

  മമ്മൂട്ടിക്കൊപ്പം ഒരുമിച്ചെത്തിയപ്പോള്‍

  പോയവര്‍ഷത്തില്‍ മമ്മൂട്ടിക്കൊപ്പമായിരുന്നു പ്രണവ് എത്തിയത്. നാളുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ആദി തിയേറ്ററുകളിലേക്കെത്തിയപ്പോള്‍ പ്രേക്ഷകര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. ബാലതാരമായി ഈ താരപുത്രന്‍ നേരത്തെ തന്നെ പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. എന്നായിരിക്കും നായകനായെത്തുന്ന സിനിമയെന്നായിരുന്നു ആരാധകരുടെ ചോദ്യം. പോയ വര്‍ഷത്തെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളുടെ ലിസ്റ്റില്‍ ആദിയും ഇടം പിടിച്ചിട്ടുണ്ട്. ആദിയോടൊപ്പം പിടിച്ച് നില്‍ക്കാന്‍ മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സിന് കഴിഞ്ഞിരുന്നില്ല.

  മിഖായേലെത്തുമ്പോള്‍

  മിഖായേലെത്തുമ്പോള്‍

  കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ത്രില്ലര്‍ സിനിമയായിരിക്കും മിഖായേലെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. കരിയറില്‍ മുന്‍പെങ്ങും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രവുമായാണ് താരമെത്തുന്നത്. ഡോക്ടറുടെ വേഷത്തിലാണ് താരമെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി ഉണ്ണി മുകുന്ദനും എത്തുന്നുണ്ട്. നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തില്‍ മമ്മൂട്ടിയായിരുന്നു സിനിമയുടെ ടീസര്‍ പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയായിരുന്നു ടീസറിന് ലഭിച്ചത്.

  ഹനീഫ് അദേനിയുടെ സാന്നിധ്യം

  ഹനീഫ് അദേനിയുടെ സാന്നിധ്യം

  തൊട്ടതെല്ലാം പൊന്നാക്കി മുന്നേറുന്ന പ്രതിഭയെന്ന വിശേഷണത്തിന് അര്‍ഹനാണ് ഹനീഫ് അദേനി. ദി ഗ്രേറ്റ് ഫാദറിനും അബ്രഹാമിന്റെ സന്തതികള്‍ക്കും ശേഷം അദ്ദേഹമൊരുക്കുന്ന സിനിമയെന്ന തരത്തില്‍ ഈ സിനിമയെക്കുറിച്ച് ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. ബോക്‌സോഫീസില്‍ നിരവധി റെക്കോര്‍ഡുകളാണ് ഈ ചിത്രങ്ങള്‍ നേടിയത്. നിവിന്‍ പോളിയും അദേനിയും ഒരുമിച്ചെത്തുമ്പോള്‍ ബോക്‌സോഫീും അവര്‍ക്കൊപ്പമായിരിക്കുമെന്നാണ് ഒരുവിഭാഗം പറയുന്നത്.

   പ്രണവിന്റെ രണ്ടാം ചിത്രം

  പ്രണവിന്റെ രണ്ടാം ചിത്രം

  താരജാഡകളില്ലാതെ ലളിതമായ ജീവിത ശൈലിയുമായി മുന്നേറുന്ന താരപുത്രനാണ് പ്രണവ് മോഹന്‍ലാല്‍.ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെയാണ് താരം നായകനായി അരങ്ങേറിയത്. ആദിക്ക് ലഭിക്കുന്ന പിന്തുണയെ കണക്കിലെടുത്തായിരിക്കും അടുത്ത ചിത്രം സ്വീകരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്ന് പ്രണവ് പറഞ്ഞിരുന്നു. ആദിയില്‍ പാര്‍ക്കൗറായിരുന്നുവെങ്കില്‍ ഇത്തവണ സര്‍ഫറുമായാണ് താരപുത്രനെത്തുന്നത്. സാഹസികതയുടെ കാര്യത്തില്‍ മോഹന്‍ലാലിനെ വെല്ലുന്ന പ്രണവ് ഇത്തവണയും ആരാധകരെ വിസ്മയിപ്പിക്കുമെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

  ആരായിരിക്കും നേടുന്നത്?

  ആരായിരിക്കും നേടുന്നത്?

  പ്രണവും നിവിന്‍ പോളിയും മത്സരിക്കുമ്പോള്‍ ബോക്‌സോഫീസ് ആര്‍ക്കൊപ്പമായിരിക്കുമെന്നറിയാനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജനുവരിയാവാനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന സിനിമകളാണ് രണ്ടും. അതിനാല്‍ത്തന്നെ ബോക്‌സോഫീസ് ആര്‍ക്കൊപ്പമെന്നത് പ്രവചനാതീതമായ കാര്യമാണ്.

  ദീര്‍ഘ സുമംഗലീ ഭവ! പ്രിയ ഗായിക വൈക്കം വിജയലക്ഷ്മിക്ക് ആശംസ നേര്‍ന്ന് സിനിമാലോകം! കാണൂ!

  English summary
  Irupathiyonnam Noottandu and Mikhael clash at the box office!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X