»   » മഞ്ജു വീണ്ടും അഭിനയിക്കണമെന്ന് 'ഫഹദ്' പറഞ്ഞപ്പോള്‍ നടക്കുമെന്ന് വിചാരിച്ചില്ല: ആഷിഖ് അബു

മഞ്ജു വീണ്ടും അഭിനയിക്കണമെന്ന് 'ഫഹദ്' പറഞ്ഞപ്പോള്‍ നടക്കുമെന്ന് വിചാരിച്ചില്ല: ആഷിഖ് അബു

Posted By:
Subscribe to Filmibeat Malayalam

അങ്ങനെ മഞ്ജു വാര്യരെയും റിമ കല്ലിങ്കലിനെയും മുഖ്യ കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കി. തിരിച്ചുവരവില്‍ മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രം.

മഞ്ജു വീണ്ടും അഭിനയിച്ചതില്‍, അതും തന്റെ ചിത്രത്തില്‍ അഭിനയിച്ചതില്‍ സംവിധായകന്‍ ആഷിഖ് അബു വളരെ സന്തോഷവാനാണ്. അത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാല്‍ മനസ്സിലാവും.


manju-rani-padmini

ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നും എടുത്ത മഞ്ജു വാര്യരുടെ ഒരു ഫോട്ടോയ്‌ക്കൊപ്പം ആഷിഖ് അബു തന്റെ ഫേസ്ബുക്കില്‍ ഇങ്ങനെ എഴുതി; 'മഞ്ജു വാര്യര്‍ വീണ്ടും അഭിനയിക്കണമെന്ന് 22 FK യില്‍ സിറില്‍ (ഫഹദ് ഫാസില്‍) മദ്യലഹരിയില്‍ പറഞ്ഞപ്പോള്‍, ശെരിക്കും അത് നടക്കുമെന്ന് പ്രതീക്ഷിച്ചില്ല'


പക്ഷെ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം അത് സംഭവിച്ചു. മഞ്ജു തിരിച്ചുവന്നു, മറ്റൊരു ആഷിഖ് അബു ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തു. റാണി പദ്മിനി എന്നീ രണ്ട് സ്ത്രീകളുടെ ജീവിതത്തിലൂടെ/ യാത്രയിലൂടെ പറയുന്ന കഥയാണ് റാണി പദ്മിനി.

English summary
Is Aashiq Abu excited to worked with Manju Warrier
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam