താരപുത്രി അനന്യ പാണ്ഡെ യുവനടന്‍ ആദിത്യ റോയ് കപൂറുമായി പ്രണയത്തില്‍; പുത്തന്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു

ബോളിവുഡിലെ പ്രമുഖ താരദമ്പതിമാരായ ചങ്കി പാണ്ഡെയുടെയും ഭാവന പാണ്ഡെയുടെയും മകളാണ് അനന്യ പാണ്ഡെ. മാതാപിതാക്കളുടെ പാതയിലൂടെ സിനിമയിലേക്ക് എത്തിയ താരപുത്രി വളരെ പെട്ടെന്നാണ് ബോളിവുഡില്‍ ശ്രദ്ധിക്കപ്പെട്ടത്. പ്രമുഖ താരങ്ങളുടെ നായികയായി തിളങ്ങി നില്‍ക്കുകയാണ് നടിയിപ്പോള്‍. ഇതിനിടെ ചില ഗോസിപ്പ് കോളങ്ങളിലും താരപുത്രി നിറഞ്ഞു.

ആദ്യം യുവനടന്‍ ഇഷാന്‍ ഖട്ടറും അനന്യയും പ്രണയത്തിലാണെന്നുള്ള വാര്‍ത്തയാണ് പ്രചരിച്ചത്. മൂന്ന് വര്‍ഷത്തോളം പ്രണയിച്ച താരങ്ങള്‍ ആ ബന്ധം അവസാനിപ്പിച്ചു എന്നാണ് അറിയുന്നത്. എന്നാലിപ്പോള്‍ നടന്‍ ആദിത്യ റോയ് കപൂറും അനന്യയും പ്രണയത്തിലാണെന്നാണ് പറയപ്പെടുന്നത്.

ananya-pandey-athithiya

ഓരോ ദിവസം കഴിയുംതോറും അനന്യയും ആദിത്യയും അടുത്ത് വരികയാണ്. അവരുടെ സൗഹൃദം കൂടുതല്‍ ദൃഢമാകുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തതില്‍ പറയുന്നത്. താരങ്ങളെ ഒരുമിച്ച് പൊതുവേദികളിലൊന്നും ഇതുവരെ കണ്ടിട്ടില്ല. എന്നാല്‍ താരങ്ങള്‍ക്കിടയില്‍ എന്തോ ഒരു കണക്ഷന്‍ തുടങ്ങിയെന്ന് തന്നെയാണ് അഭ്യൂഹം.

എന്തായാലും പ്രണയം സത്യമാണോ അല്ലയോ എന്നുറപ്പിക്കാന്‍ താരങ്ങള്‍ പുറത്തിറങ്ങുന്നതും കാത്തിരിക്കുകയാണ് പാപ്പരാസികള്‍. ഇരുവരെയും ഒരുമിച്ച് കാണുന്ന സാഹചര്യം ഉണ്ടായാല്‍ ഈ ബന്ധം സത്യമാണെന്ന നിലയിലേക്ക് കാര്യങ്ങളെത്തും. എന്തായാലും താരപുത്രിയുടെ പ്രണയകഥയ്ക്ക് വേണ്ടിയാണ് ആരാധകരുടെ കാത്തിരിപ്പ്.

ananya-pandey-athithiya

കാലി പീലി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് അനന്യയും ഇഷാന്‍ ഖട്ടറും പ്രണയത്തിലാവുന്നത്. അധികകാലം ഇത് നീണ്ട് പോയില്ലെങ്കിലും രണ്ടാളും പിണക്കങ്ങളൊന്നുമില്ലാതെയാണ് ബന്ധം അവസാനിപ്പിച്ചതെന്ന് അറിയുന്നു. ഇഷാനും അനന്യയും കാര്യങ്ങള്‍ നോക്കി കാണുന്ന രീതികള്‍ വ്യത്യസ്തമായതിനാല്‍ മുന്നോട്ടുള്ള യാത്ര പ്രശ്‌നങ്ങളുടേതാവും. ഇത് മനസിലാക്കിയതോടെയാണ് സൗഹാര്‍ദ്ദപരമായി വേര്‍പിരിയാന്‍ തീരുമാനിച്ചത്.

അനന്യയുടെ പിറന്നാള്‍ ദിനത്തില്‍ നടിയുടെ ഫോട്ടോയുമായി എത്തിയതോടെയാണ് ഇഷാന്റെ പേരുകളും ഗോസിപ്പില്‍ നിറഞ്ഞത്. 2019 ല്‍ സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2 എന്ന സിനിമയിലൂടെയാണ് അനന്യ പാണ്ഡെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഏറ്റവുമൊടുവില്‍ ദീപിക പദുക്കോണിനൊപ്പം ഗ്രഹെറിയാം എന്ന ചിത്രത്തിലും അഭിനയിച്ചു. ഇനി ലിഗര്‍, ഖോ ഗയേ ഹം കഹാന്‍ എന്ന സിനിമയാണ് അനന്യയുടേതായി വരാനുള്ളത്.

More from Filmibeat

Read more about: ananya pandey aditya roy kapur
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X