For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകനെ ചേർത്ത് പിടിച്ച് ഐശ്വര്യ ലക്ഷ്മി?; പറയാതെ പറഞ്ഞ പ്രണയമെന്ന് ആരാധകർ

  |

  മലയാള സിനിമയിൽ നായിക നിരയിൽ ഇന്ന് പ്രമുഖയാണ് നടി ഐശ്വര്യ ലക്ഷ്മി. ചെയ്യുന്ന കഥാപാത്രങ്ങളിൽ ഭൂരിഭാ​ഗവും ശ്രദ്ധിക്കപ്പെടുന്നതിനാൽ സിനിമാ ലോകത്ത് ഐശ്വര്യക്ക് തന്റേയായ ഒരു സ്ഥാനം ഉണ്ട്. മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും എന്നീ മൂന്ന് സിനിമകളും തുടർച്ചയായി ഹിറ്റായതോടെ ആണ് മലയാളി പ്രേക്ഷകർക്ക് ഐശ്വര്യ ലക്ഷ്മി പ്രിയങ്കരി ആയത്.

  അതേസമയം ചെറിയൊരു താഴ്ചയും ഇടക്കാലത്ത് ഐശ്വര്യയുടെ കരിയറിന് സംഭവിച്ചിരുന്നു. അർ‌ച്ചന 31 നോട് ഔട്ട്, ബ്രദേഴ്സ് ഡേ തുടങ്ങിയ സിനിമകൾ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. എന്നാൽ കരിയറിൽ വീണ്ടും ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി.

  Also Read: വയര്‍ കാണിക്കാതെ എങ്ങനെ ചെയ്യും, നഗ്നയായിട്ടല്ല ഞാന്‍ വീഡിയോയില്‍ ഉള്ളത്; സ്വര്‍ണ തോമസ് ചോദിക്കുന്നു

  കഴിഞ്ഞ കുറച്ച് മാസങ്ങൾക്കുള്ളിൽ നിരവധി റിലീസുകളാണ് ഐശ്വര്യ ലക്ഷ്മിക്കുണ്ടായത്. പൊന്നിയിൻ സെൽവൻ, കുമാരി, അമ്മു, ​ഗട്ട ​ഗുസ്തി,എന്നിവയാണിവ. മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ സിനിമയിലൂടെ തമിഴകത്ത് പ്രശസ്തിയാർജിച്ചിരിക്കുകയാണ് നടി.

  ഇതിന് ശേഷം വിഷ്ണു വിശാലിനൊപ്പം അഭിനയിച്ച ​ഗട്ട ​ഗുസ്തിയും ശ്രദ്ധിക്കപ്പെട്ടു. തെലുങ്ക് സിനിമ ആയിരുന്നു അമ്മു. ടൈറ്റിൽ റോളിലെത്തിയ ഈ സിനിമയും ചർച്ചയായി. മലയാളത്തിൽ ചെയ്ത കുമാരി എന്ന സിനിമയും ഭേദപ്പെട്ട പ്രകടനം ആണ് ബോക്സ് ഓഫീസിൽ കാഴ്ച വെച്ചത്.

  Also Read: 'അന്ന് അത് വലിയ പ്രശ്നമായി പലരും പറഞ്ഞു, ഞാൻ നേരിൽ പോയി കണ്ടതാണ്, പോലീസുകാർക്ക് പണിയില്ല'; ജീത്തു ജോസഫ്

  എല്ലാ ഭാഷകളിലും ശ്രദ്ധേയമായ വേഷം തന്നെ ഐശ്വര്യക്ക് ലഭിച്ചു എന്നതും ശ്രദ്ധേയമാണ്. കിംഗ് ഓഫ് കോത്ത, ക്രിസ്റ്റഫർ തുടങ്ങിയ സിനിമകളും റിലീസ് ചെയ്യാനിരിക്കുന്നു. കരിയറിൽ തിളങ്ങുമ്പോഴും തന്റെ വ്യക്തി ജീവിതത്തിൽ വളരെ സ്വകാര്യത പുലർത്തുന്ന താരമാണ് ഐശ്വര്യ ലക്ഷ്മി.

  തന്റെ പ്രണയത്തെക്കുറിച്ചോ മറ്റോ ഇതുവരെ നടി തുറന്ന് സംസാരിച്ചിട്ടില്ല. ഇപ്പോഴിതാ ഐശ്വര്യ ലക്ഷ്മി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്.

  തമിഴ് നടൻ അർജുൻ ദാസിനൊപ്പമുള്ള ചിത്രമാണ് ഐശ്വര്യ പങ്കു വെച്ചിരിക്കുന്നത്. ലൗ സൈമിലിയും ഇട്ടിരിക്കുന്നു. ഫോട്ടോ പോസ്റ്റ് ചെയ്ത് മിനുട്ടുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായി. പൊതുവെ നടൻമാർക്കൊപ്പമുള്ള ചിത്രങ്ങൾ ഐശ്വര്യ പങ്കു വെക്കാറ് സിനിമയുമായി ബന്ധപ്പെട്ടായിരിക്കും.

  എന്നാൽ പുതിയ പോസ്റ്റിൽ സിനിമയെ പറ്റി ഒരു സൂചനയും ഇല്ല. കേരളത്തിലെയും തമിഴ്നാട്ടിലെയും ആരാധകർ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഭൂരിഭാ​ഗം കമന്റുകളും ചോദിച്ചിരിക്കുന്നത് നിങ്ങൾ പ്രണയത്തിലാണോ എന്നാണ്. ആരാണ് ഒപ്പമെന്ന ചോദ്യങ്ങളും വരുന്നു. നടൻ അർജുൻ ദാസ് ആണെന്ന് ചിലർ കമന്റ് ചെയ്യുന്നുണ്ട്.

  തമിഴിലെ പ്രമുഖ നടൻ ആണ് അർജുൻ ദാസ്. കൈതിയിലെ അൻപ് എന്ന കഥാപാത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. നല്ല ശബ്ദമാണ് അർജുൻ ദാസിൽ എല്ലാവരും എടുത്ത് പറയാറ്. പെരുമാൻ എന്ന സിനിമയിലൂടെ ആണ് അർജുൻ ദാസ് അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. കൈതിക്ക് ശേഷം ലോകേഷ് കനകരാജിന്റെ മാസ്റ്റർ എന്ന സിനിമയിലും അർജുൻ ദാസ് അഭിനയിച്ചിട്ടുണ്ട്.

  പൊന്നിയിൻ സെൽവൻ രണ്ടാ ഭാ​ഗമാണ് തമിഴിൽ പുറത്തിറങ്ങാനിരിക്കുന്ന ഐശ്വര്യയുടെ സിനിമ. ഏപ്രിലിൽ ആണ് സിനിമ തിയറ്ററുകളിലേക്ക് എത്തുക. മലയാളത്തിൽ മമ്മൂട്ടിക്കൊപ്പമാണ് കിസ്റ്റഫറിൽ ഐശ്വര്യ എത്തുന്നത്. ദുൽഖർ സൽമാനാണ് കിം​ഗ് ഓഫ് കോത്തയിലെ നായകൻ. നടിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

  Read more about: aishwarya lekshmi
  English summary
  Is Aishwarya Lekshmi And Arjun Das Dating; Latest Photo Of Them Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X