»   » അമല പോളും വിജയിയും പ്രണയത്തില്‍?

അമല പോളും വിജയിയും പ്രണയത്തില്‍?

Posted By:
Subscribe to Filmibeat Malayalam

പേരും പ്രശസ്തിയും ആവോളമുള്ള നടിമാരുടെയും നടന്മാരുടെയും പേര് ഗോസിപ്പ് കോളങ്ങളില്‍ പ്രത്യക്ഷപ്പെടുകയെന്നത് പുതിയ കാര്യമല്ല. ചിലര്‍ സിനിമയിലെന്നപോലെ ഗോസിപ്പ് കോളങ്ങളിലും വമ്പന്‍ താരങ്ങളായി മാറും.

നടിമാരെ സംബന്ധിച്ച് ഗോസിപ്പുകാരുടെ പ്രധാന വേഷയം പ്രണയം തന്നെയാണ്. തെന്നിന്ത്യന്‍ താരം അമല പോളും ഗോസിപ്പുകാരുടെ ഇഷ്ടതാരമാണ്. പലപ്പോഴായി പ്രണയഗോസിപ്പുകളില്‍ അമലയുടെ പേരും ഉള്‍പ്പെട്ടിരുന്നു. ഇപ്പോഴിതാ പഴയൊരു പ്രണയഗോസിപ്പ് വീണ്ടും ഉയര്‍ന്നുവന്നിരിക്കുകയാണ്.

AL Vijay and Amala Paul

തമിഴകത്തെ പ്രമുഖ സംവിധായകനായ എഎല്‍ വിജയിയുമായി അമല പ്രണയത്തിലാണെന്നുള്ള ഗോസിപ്പുകള്‍ വീണ്ടും സജീവമായിരിക്കുകയാണ്. അമല നായികയായ തലൈവയെന്ന വിജയ് ചിത്രം സംവിധാനം ചെയ്തത് വിജയ് ആയിരുന്നു.

അമലയെ പലയിടത്തായി വിജയിയ്‌ക്കൊപ്പം കണ്ടുവെന്നകാര്യം ചൂണ്ടിക്കാണിച്ചാണ് ഗോസിപ്പുകാര്‍ ഇവര്‍ പ്രണയത്തിലാണെന്ന് പറയുന്നത്. അടുത്തിടെ ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷത്തിന്റെ വേളയിലും അടുത്തിടപഴകുന്ന രീതിയില്‍ അമലയെയും വിജയിയെയും കണ്ടിട്ടുണ്ടത്രേ.

നൂറാം വാര്‍ഷികാഘോഷം കഴിഞ്ഞതോടെയാണ് ഈ ഗോസിപ്പ് വീണ്ടും ശക്തമായത്. എന്തായാലും റിപ്പോര്‍ട്ടുകളോട് അമലയോ വിജയിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇത്തരം കാര്യങ്ങളോട് പ്രതികരിക്കേണ്ടതെന്ന് കരുതിയിട്ടാണോ, അതല്ല തിരക്കുകള്‍ കാരണം ഗോസിപ്പുകള്‍ക്ക് ശ്രദ്ധകൊടുക്കാന്‍ കഴിയാത്തതാണോയെന്നകാര്യത്തില്‍ വ്യക്തതയില്ല.

English summary
Tamil Media speculating that actress Amala Paul is getting increasingly closer to the director AL Vijay.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam