വിവാഹത്തിന് മുന്‍പേ കുഞ്ഞ് ജനിച്ചു; പിന്നാലെ കാമുകനുമായി പിരിഞ്ഞു; നടി എമി ജാക്‌സന്‍ വീണ്ടും പ്രണയത്തിൽ

മദിരാശി പട്ടണം എന്ന സിനിമയിലൂടെ തെന്നിന്ത്യയില്‍ നിന്നും അരങ്ങേറ്റം കുറിച്ച നടിയാണ് എമി ജാക്‌സണ്‍. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ നടി ബോളിവുഡിലും സജീവമായി. എന്നാല്‍ എമിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട ചില കഥകളാണ് അടുത്ത കാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്തത്. പ്രതിശ്രുത വരനായ ജോര്‍ജുമായിട്ടുള്ള വിവാഹനിശ്ചയത്തിന് പിന്നാലെ താന്‍ ഒരു അമ്മയാവാന്‍ പോവുകയാണ് എന്ന് കാര്യം വെളിപ്പെടുത്തി നടി രംഗത്ത് വന്നു.

ബ്രിട്ടീഷ് ബിസിനസുകാരനായ ജോര്‍ജ് പനയോട്ടോയുമായി നടി ലിവിങ് റിലേഷനില്‍ ആയിരുന്ന നടി 2019 ല്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. കുഞ്ഞ് ജനിച്ചതിന് ശേഷം വിവാഹത്തെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് എമി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിവാഹനിശ്ചയത്തിനും മകന് ജന്മം കൊടുക്കലിനും പിന്നാലെ ഇരുവരും വേര്‍പിരിയുകയായിരുന്നു. താരങ്ങള്‍ക്കിടയില്‍ പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം എമിയുടെ പുതിയ റിലോഷന്‍ഷിപ്പിനെ കുറിച്ചുള്ള ചില രസകരമായ കഥകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

ലിവിംഗ് റിലേഷനിൽ ആയിരുന്നെങ്കിലും താരങ്ങൾ പിരിഞ്ഞു

ജോര്‍ജ് പനയോട്ടോയുമായിട്ടുള്ള എല്ലാ ബന്ധങ്ങളും എമി അവസാനിപ്പിച്ചിരുന്നു. സോഷ്യല്‍ മീഡിയ പേജില്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്ന ചിത്രങ്ങളെല്ലാം ഡിലീറ്റ് ചെയ്യുകയും ചെയ്തു എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ കണ്ടെത്തിയത്. ഇപ്പോള്‍ തന്റെ ജീവിതവുമായി നടി മുന്നോട്ട് പോവുകയും മറ്റൊരു പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിക്കുകയാണ്. 'ഗോസിപ്പ് ഗേള്‍' ഫെയിം എഡ് വെസ്റ്റ്‌വിക്ക് എന്ന ആളുമായി എമി ജാക്‌സണ്‍ ഡേറ്റിങ്ങാണെന്നാണ് യുകെ യില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുതിയ ആളുമായി പ്രണയത്തിലായി എമി ജാക്സൺ

ഡിസംബറില്‍ സൗദി അറേബ്യയിലെ റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ കണ്ടുമുട്ടിയതിന് ശേഷം ഇരുവരും പരസ്പരം പ്രണയത്തിലാവുകയായിരുന്നു. എമിയും എഡും വളരെ മാച്ചിങ് ആണെന്നും അതാണ് അവര്‍ക്ക് നേരിട്ട് അടുപ്പിക്കാന്‍ കാരണമായതെന്നും ആരാധകര്‍ പറയുന്നു. ഒപ്പം കരിയറുമായി മുന്നോട്ട് പോകാനാണ് രണ്ടാളും ഇഷ്ടപ്പെടുന്നതും. പരസ്പരം മനസിലാക്കിയും അറിഞ്ഞും ഇപ്പോള്‍ നല്ലൊരു കാലം ആസ്വദിക്കുകയാണ് താരങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയപ്പെടുന്നു.

വളരെ പെട്ടെന്ന് അടുപ്പത്തിലായ താരങ്ങളാണ്

അതേ സമയം വെസ്റ്റ്‌വിക്കിന്റെ പേരില്‍ സ്ത്രീ പീഡന പരാതിയുമായി മൂന്ന് സ്ത്രീകള്‍ വന്നത് വലിയ വാര്‍ത്തയായിരുന്നു. 2018 ലാണ് ഈ സംഭവം ഉണ്ടാവുന്നത്. എന്നാല്‍ അങ്ങനൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് താരം നിഷേധിക്കുകയായിരുന്നു. തെളിവുകളുടെ അഭാവവും പരാതിക്കാരില്‍ ഒരാള്‍ പിന്മാറുകയും ചെയ്തതോടെ ഈ കേസിന് കാര്യമായ പുരോഗതി ഉണ്ടാവാതെ പോവുകയായിരുന്നു. എന്തായാലും എമിയുടെ പ്രണയകഥ അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

Recommended Video

ആരോടും പറയാതെ പുലർച്ചെ പോയ അച്ഛാ..നെഞ്ചുപൊട്ടി പ്രദീപിന്റെ മകൾ | FilmiBeat Malayalam
ബ്രിട്ടീഷ് മോഡലും നടിയുമായ എമിയുടെ പ്രണയകഥകൾ

ബ്രിട്ടീഷ് മോഡലും നടിയുമായ എമി ജാക്‌സണ്‍ തമിഴിലൂടെയും ബോളിവുഡിലൂടെയുമാണ് ജനശ്രദ്ധ നേടി എടുക്കുന്നത്. പതിനാറ് വയസ് മുതല്‍ മോഡലിങ് രംഗത്ത് സജീവമായിരുന്ന നടി പല സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. തമിഴില്‍ ആര്യയുടെ നായികയായി മദിരാശി പട്ടണം എന്ന സിനിമയില്‍ അഭിനയിച്ചതോടെയാണ് എമി ശ്രദ്ധേയയാവുന്നത്. പിന്നീട് ഹിന്ദി, തെലുങ്ക്, കന്നട എന്നിങ്ങനെ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും നടി അഭിനയിച്ചു. ഈ കാലയളവില്‍ എമിയ്ക്ക് നിരവധി പ്രണയങ്ങളും ഉണ്ടായിട്ടുണ്ട്. 2012 ല്‍ ബോളിവുഡ് നടന്‍ പ്രതീക് ബബ്ബറുമായി പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് ബന്ധം ഉപേക്ഷിച്ചു. 2013 ല്‍ ബോക്‌സിങ് താരം ജോ സെല്‍കിര്‍ക്കുമായിട്ടും പ്രണയിച്ചു. എന്നാല്‍ അദ്ദേഹം തന്നെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പേരില്‍ നടി കേസ് കൊടുക്കുകയും അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ജോര്‍ജ് പനയോട്ടയുമായി പ്രണയത്തിലാവുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X