»   » ആന്‍ഡ്രിയ-അനിരുദ്ധ് വിവാഹം സെപ്റ്റംബറില്‍?

ആന്‍ഡ്രിയ-അനിരുദ്ധ് വിവാഹം സെപ്റ്റംബറില്‍?

Posted By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍ തനിയ്ക്ക് ഒപ്പം അഭിനയിച്ച തമിഴ് നടി ആന്‍ഡ്രിയയോട് പ്രണയമുണ്ടെന്നത് കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷിച്ചുകൊണ്ടിരിക്കുമ്പോള്‍ തമിഴകത്തെ മാധ്യമങ്ങള്‍ ആന്‍ഡ്രിയയുടെ മറ്റൊരു പ്രണയം ആഘോഷിക്കുന്ന തിരിക്കിലായിരുന്നു. കൊലവെറിപ്പാട്ടിന് സംഗീതസംവിധാനം നിര്‍വ്വബിച്ച അനിരുദ്ധുമായി ആന്‍ഡ്രിയ പ്രണയത്തിലാണെന്നകാര്യം തമിഴകത്ത് പാട്ടാണ്. ഇവര്‍ തമ്മിലുള്ള ചുംബനരംഗവും മറ്റും നെറ്റില്‍ വലിയ തരംഗവുമാണ്.

വളരെ മുന്പേ തന്നെ ഇവരുടെ ചുംബന വീഡിയോ നെറ്റില്‍ പരന്നിരുന്നു. ഇതിന് പിന്നാലെ താന്‍ അനിരുദ്ധിനെ ചുംബിച്ച കാര്യം ആന്‍ഡ്രിയ സമ്മതിക്കുകയും ചെയ്തിരുന്നു.

Andrea Jeremiah and Anirudh

അടുത്തിടെ തനിയ്ക്ക് ഫഹദിനോട് പ്രണയമില്ലെന്നും ആരെയും പ്രണയിക്കാന്‍ സമയമില്ലെന്നുമെല്ലാം പറഞ്ഞ ആന്‍ഡ്രിയ ഉടന്‍തന്നെ അനിരുദ്ധിനെ കല്യാണം കഴിയ്ക്കാന്‍ പോവുകയാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. വിവാഹത്തിനായി ആന്‍ഡ്രിയയാണ് അനിരുദ്ധിനെ നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ അനിരുദ്ധ് ഈ ബന്ധത്തെ അത്ര സീരിയസായിട്ടല്ല കണ്ടതെന്നും ഇപ്പോള്‍ ആന്‍ഡ്രിയയില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുകയാണെന്നും കേള്‍ക്കുന്നു, എന്നാല്‍ ആന്‍ഡ്രിയ അനിരുദ്ധിനെ വിടാതെ കൂടിയിരിക്കുകയാണത്രേ. മാത്രമല്ല അനിരുദ്ധിന്റെ വീട്ടുകാര്‍ക്കും ബന്ധത്തില്‍ താല്‍പര്യമില്ലത്രേ. പക്ഷേ അനിരുദ്ധിനെക്കൊണ്ട് ആന്‍ഡ്രിയ നിര്‍ബ്ബന്ധപൂര്‍വ്വം സെപ്റ്റംബറില്‍ വിവാഹം നടത്താമെന്ന് സമ്മതിപ്പിച്ചെടുത്തിരിക്കുകയാണെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആന്‍ഡ്രിയ തന്റെ പ്രണയം നിഷേധിച്ചതിന് പിന്നാലെ ഫഹദ് താന്‍ പ്രണയിച്ച് വിവാഹം ചെയ്യില്ലെന്നും തന്റെ വധുവിനെ മാതാപിതാക്കള്‍ കണ്ടെത്തുമെന്നും പറഞ്ഞിരുന്നു. എന്തായാലും ഫഹദിന്റെ ആരാധകരെല്ലാം ഇപ്പോള്‍ പറയുന്നത്. ആന്‍ഡ്രിയയെ പ്രണയിച്ച് ഫഹദ് ഒരു ത്രികോണ പ്രണവിവാദത്തില്‍ കുടുങ്ങാതിരുന്നത് നന്നായി എന്നാണ്.

English summary
Reports says that Actress Andrea Jeremiah to marry young music director Anirudh Ravichand by September.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam