»   » ആര്യയുടെ പുതിയ കാമുകി അനുഷ്‌ക?

ആര്യയുടെ പുതിയ കാമുകി അനുഷ്‌ക?

Posted By:
Subscribe to Filmibeat Malayalam

സിനിമാ ഗോസിപ്പ് കോളങ്ങളില്‍ പേരുകള്‍ മാറിമറിയാന്‍ വലിയ സമയമൊന്നും വേണ്ട, ഇന്നലെ ഒന്നിച്ചുകണ്ട പേരുകള്‍ നാളെ ഒന്നിച്ച് കാണണമെന്നില്ല, പ്രണയഗോസിപ്പുകളില്‍ നായികയും നായകനുമെല്ലാം നിമിഷങ്ങള്‍ക്കകം മാറും. ഇതാ നടന്‍ ആര്യയുമായി ബന്ധപ്പെട്ട ഗോസിപ്പുകള്‍ മാറിമറിഞ്ഞുകഴിഞ്ഞു. രണ്ട് മൂന്ന് ആഴ്ചകള്‍ക്കുമുന്നെ ആര്യയുടെ എല്ലാമെല്ലാമായി ഗോസിപ്പുകാര്‍ ചൂണ്ടിക്കാട്ടിയത് നയന്‍താരയെയായിരുന്നു. എന്നാല്‍ നയന്‍താര തനിയ്ക്ക് ആര്യയോട് പ്രണയമില്ലെന്നും പ്രണയത്തെ താന്‍ വെറുക്കുന്നുവെന്നും തുറന്നുപറഞ്ഞു. ഇതിന് പിന്നാലെ ഗോസിപ്പുകള്‍ ആര്യയുടെ കാമുകിവേഷം നയന്‍താരയില്‍ നിന്നെടുത്ത് അനുഷ്‌കയ്ക്ക് നല്‍കിയിരിക്കുകയാണ്.

ആര്യയും അനുഷ്‌കയും പ്രണയത്തിലാണെന്നും രണ്ടുപേരും ഡേറ്റിങ്ങിലാണെന്നുമാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. രണ്ടാം ഉലഗം എന്ന ചിത്രത്തിന് വേണ്ടി അടുത്തിടെ രണ്ടുപേരും ഒന്നിച്ചഭിനയിച്ചിരുന്നു. ഈ ചിത്രം കഴിഞ്ഞതോടെ അനഷ്‌കയുടെ സന്തതസഹചാരിയായി മാറിയിരിക്കുകയാണ് ആര്യയെന്നാണ് തമിഴകം പറയുന്നത്. പാര്‍ട്ടിയ്ക്കും മറ്റു പരിപാടികള്‍ക്കുമെല്ലാം ഇപ്പോള്‍ ഇവരെ ഒന്നിച്ചുകാണുക പതിവാണ്. ഗോസിപ്പുകാര്‍ക്കാണെങ്കില്‍ രണ്ടുപേര്‍ തമ്മില്‍ പ്രണയത്തിലാണെന്ന് പറയാന്‍ ഇതില്‍ക്കൂടുതല്‍ ഒന്നും വേണ്ടതാനും.

ആര്യയാണെങ്കില്‍ കൂടെ അഭിനയിക്കുന്ന നായികമാരുടെ എല്ലാമെല്ലാമായി മാറുന്നതില്‍ വിരുതനാണെന്ന് പണ്ടേ പേരുകേള്‍പ്പിച്ചിട്ടുണ്ട്. രാജ റാണി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നയന്‍താരയ്‌ക്കൊപ്പം സദാസമയവും ആര്യയുണ്ടായിരുന്നു. കൂടെനടക്കുകമാത്രമല്ല മാധ്യമങ്ങളോടെല്ലാം നയന്‍സ് സ്‌പെഷ്യലാണ് സ്‌പെഷ്യലാണ് എന്ന് ആര്യ പലവട്ടം പറയുകയും ചെയ്തു. ഇതെല്ലമാണ് നയന്‍താരയുടെ പേര് ആര്യയുടേതിനൊപ്പം പറഞ്ഞുകേള്‍ക്കാന്‍ കാരണമായതുതന്നെ. ഇതേ അവസ്ഥയില്‍ത്തന്നെയാണ് അനുഷ്‌കയുടെ കാര്യവുമെന്നാണ് സൂചന.

English summary
Gossops says that Irandaam Ulagam stars Arya and Anushka is in love and they are dating

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam