For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടന്‍ ബാല രണ്ടാമതും അച്ഛനാവാൻ പോവുന്നു? സന്തോഷ വാര്‍ത്തയുണ്ട് പറഞ്ഞ് ഭാര്യയ്‌ക്കൊപ്പമുള്ള വീഡിയോയുമായി താരം

  |

  നടന്‍ ബാലയുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് മാസങ്ങളായി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. നടന്‍ എന്നതിലുപരി സാമൂഹ്യ പ്രവര്‍ത്തകന്‍ കൂടിയായി കഴിയുന്ന ബാല മാസങ്ങള്‍ക്ക് മുന്‍പാണ് രണ്ടാമതും വിവാഹിതനാവുന്നത്. അതിന് മുന്‍പ് വരെ താരത്തിന്റെ പേരില്‍ നിരന്തരം ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഒടുവില്‍ ഭാര്യയായ എലിസബത്തിനെ ബാല പുറംലോകത്തിന് പരിചയപ്പെടുത്തി. രഹസ്യമായിട്ടുള്ള വിവാഹമായിരുന്നെങ്കിലും വിവാഹറിസപ്ഷന്‍ വിപുലമായി തന്നെ നടത്തി.

  ഹോട്ട് ലുക്കിൽ പ്രിയ ബാനർജി, സിംപിളായിട്ടുള്ള നടിയുടെ ചിത്രങ്ങൾ വൈറൽ

  വിവാഹത്തിന് പിന്നാലെ ചില വിവാദങ്ങളും വിമര്‍ശനങ്ങളുമെല്ലാം നടനെതിരെ ഉയര്‍ന്ന് വന്നിരുന്നു. എങ്കിലും ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോസുമെല്ലാം നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മറ്റൊരു സന്തോഷ വാര്‍ത്തയുമായിട്ടാണ് ബാല എത്തിയിരിക്കുന്നത്. ഇതിന് താഴെ രസകരമായ കമന്റുകളിലൂടെ ആരാധകരും എത്തിയതോടെ ബാലയുടെ വീഡിയോ വൈറലായി.

  ഇത്തവണ വിവാഹശേഷമുള്ള ബാലയുടെ ആദ്യ ദീപാവലി ആയിരുന്നു. ഭാര്യ എലിസബത്തിനും സ്വന്തം അമ്മയുടെയും കൂടെയാണ് താരം ദീപാവലി ആഘോഷിച്ചത്. പിന്നാലെ തന്റെ ആരാധകര്‍ക്ക് ആശംസകളുമായി എത്തുകയും ചെയ്തു. എന്നാല്‍ പുതിയ വീഡിയോയ്ക്ക് അടിക്കുറിപ്പായി ബാല എഴുതിയ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. 'ചില വലിയ വാര്‍ത്തകള്‍ ഉടന്‍ വരും. ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ഉയരും. നല്ലത് ചിന്തിച്ചാല്‍ നല്ലത് മാത്രം നടക്കും. എല്ലാ പ്രിയപ്പെട്ടവര്‍ക്കും എന്റെ ആത്മാര്‍ഥമായ സ്‌നേഹം നിറഞ്ഞ ദീപാവലി ആശംസകള്‍ അറിയിക്കുകയാണ്' ഇത്രയുമാണ് ബാല ക്യാപ്ഷനായി കുറിച്ചത്.

  ഭാര്യയുടെ കൂടെ പഞ്ചഗുസ്തി പിടിക്കുന്നതും ബാലയുടെ അമ്മ മരുമകള്‍ക്ക് മധുരപലഹാരങ്ങള്‍ കൈമാറുന്നതുമടക്കമുള്ള കാര്യങ്ങളാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്. ഇതോടെ ആ സന്തോഷ വാര്‍ത്ത എന്താണെന്ന് ചോദിച്ച് എത്തുകയാണ് ആരാധകര്‍. ബാല രണ്ടാമതും അച്ഛനാവാന്‍ പോവുകയാണെന്ന് ആണോ പറയാന്‍ ഉദ്ദേശിച്ചത്. ഇത്രയും സന്തോഷത്തോടെ പറയണമെങ്കില്‍ അത് തന്നെയാവുമെന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളില്‍ പറയുന്നത്. നിങ്ങളൊരു അച്ഛനാവാന്‍ പോവുകയാണോ എന്ന ചോദ്യങ്ങള്‍ ഉയര്‍ന്ന് വന്നെങ്കിലും ബാല അതിനൊന്നും മറുപടി പറഞ്ഞിട്ടില്ല.

  അതേ സമയം വീഡിയോയുടെ ബാക്ക്ഗ്രൗണ്ടില്‍ ഒരു ഭക്തിഗാനമാണ് താരം കൊടുത്തിരിക്കുന്നത്. ഇതിനെ കളിയാക്കി കൊണ്ടും ചിലര്‍ എത്തിയിരുന്നു. ഭക്തി കൂടി പോയത് കൊണ്ടാണോ ഇത്തരമൊരു പാട്ട് കൊടുത്തതെന്നാണ് ഒരു ആരാധകന്‍ ചോദിക്കുന്നത്. എന്തായാലും അധികം വൈകാതെ ബാലയുടെ ആരാധകര്‍ കാത്തിരിക്കുന്ന ആ സന്തോഷ വാര്‍ത്ത എത്തുമെന്ന് തന്നെയാണ് അറിയുന്നത്. ഗായിക അമൃത സുരേഷുമായിട്ടുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. ആദ്യ ബന്ധത്തില്‍ ജനിച്ച മകള്‍ അമൃതയ്‌ക്കൊപ്പമാണ് താമസം.

  ആ വിസ്മയം നേരില്‍ കാണാൻ ആഗ്രഹിച്ചു; ആകസ്മിതകള്‍ എല്ലാ പരിധിയും വിട്ട് അത്ഭുതപെടുത്തുകയാണെന്ന് ഗായത്രി അരുണ്‍

  ഈ കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനാണ് താന്‍ വിവാഹിതനാണെന്ന് പുറംലോകത്തെ അറിയിച്ച് ഭാര്യയ്‌ക്കൊപ്പം വിവാഹറിസപ്ഷന്‍ ബാല നടത്തിയത്. പിന്നാലെ മോണ്‍സനുമായിട്ടുള്ള സൗഹൃദത്തിന്റെ പേരിലും വാര്‍ത്തകളില്‍ നിറഞ്ഞു. ഇതിനെല്ലാം മറുപടിയായി പറഞ്ഞത് രജനികാന്തിന്റെ അണ്ണാത്തെ എന്ന സിനിമയില്‍ അഭിനയിച്ചതിനെ പറ്റിയാണ്. സിനിമ റിലീസിനെത്തിയെങ്കിലും ബാലയ്ക്ക് അത്ര പ്രധാന്യമുള്ള കഥാപാത്രമല്ലെന്നും സിനിമയ്ക്ക് ഫ്രീയായി പ്രൊമോഷന്‍ നടത്തിയെന്നും തുടങ്ങിയുള്ള കളിയാക്കലുകളും ഉയര്‍ന്ന് വന്നു.


  ഗോവയിൽ വെച്ച് പ്രണവ് മോഹൻലാലിന്റെ മറ്റൊരു മുഖം കണ്ടു, ബഹുമാനം തോന്നും, വെളിപ്പെടുത്തി നടൻ....

  കുറ്റം പറയുന്നവര്‍ക്ക് സന്തോഷമായാല്‍ അവര്‍ പറഞ്ഞോട്ടെ, അമൃത സുരേഷ് പറയുന്നു

  വീഡിയോ കാണാം

  Read more about: bala ബാല
  English summary
  Is Bala Embracing Fatherhood For The Second Time? Fans Started Wishing On His Latest Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X