ഭാവനയുടെ കാമുകന്‍ കര്‍ണാടകയില്‍ നിന്നോ?

By Soorya Chandran

മലയാളത്തിന്റെ പ്രിയ നായിക ഭാവന തനിക്ക് ഒരാളുമായി പ്രണയമുണ്ടെന്ന് വെളിപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. രണ്ട് വര്‍ഷമായി അവര്‍ തമ്മില്‍ തീവ്ര പ്രണയമാണത്രെ. ഈ വര്‍ഷം അവസാനം വിവാഹം ഉണ്ടാകുമെന്നും ഭാവന പറഞ്ഞു കഴിഞ്ഞു.

എന്നാല്‍ എല്ലാവരേയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി, കാമുകന്റെ പേര് മാത്രം ഭാവന പറഞ്ഞില്ല. അത് തന്റെ സ്വകാര്യതയാണെന്നാണ് താരത്തിന്റെ പക്ഷം.

Bhavana

എന്തായാലും ഇതോടെ ഗോസിപ്പ് കോളങ്ങളില്‍ ഭവനയുടെ പ്രണയകഥ നിറംപിടിപ്പിച്ച വാര്‍ത്തകളായി പ്രത്യക്ഷപ്പെട്ട് തുടങ്ങി. ആരായിരിക്കും ഭാവനയുടെ കാമുകന്‍ എന്നായി എല്ലാവരുടയേും അന്വേഷണം.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരള ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായ ഭാവനക്ക് ടീമിലെ ഒരു താരത്തോട് പ്രണയമാണെന്നായിരുന്നു ആദ്യം വാര്‍ത്തകള്‍ . മത്സരങ്ങള്‍ക്കിടയില്‍ ഇവരുടെ സ്‌നേഹ പ്രകടനങ്ങള്‍ അതിരു വിടുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ആ പേരുകളൊന്നും അല്ല കേള്‍ക്കുന്നത്. കന്നട സിനിമയിലെ ഒരു പ്രൊഡ്യൂസറാണ് ഇപ്പോഴത്തെ വാര്‍ത്തകളിലെ നായകന്‍.

ഭാവന അഭിനയിച്ച കന്നട ചിത്രമായ റോമിയോയുടെ നിര്‍മാതാവ് നവീനും ഭാവനയും തമ്മില്‍ പ്രണയത്തിലാണെന്നാണ് വാര്‍ത്ത. 2012 ല്‍ മുതല്‍ ഇവര്‍ നല്ല അടുപ്പത്തിലും ആണത്രെ.

പക്ഷേ നവീന്‍ ഈ പ്രണയ വാര്‍ത്തയെ സ്ഥിരീകരിക്കുന്നില്ല എന്നതാണ് സത്യം. തങ്ങള്‍ രണ്ട് വര്‍ഷമായി നല്ല സൗഹൃദത്തിലാണ്. പ്രണയം എന്നൊരു സാധനം തങ്ങള്‍ക്കിടയില്‍ ഇല്ല എന്നും നവീന്‍ വ്യക്തമാക്കുന്നു. ഇപ്പോള്‍ ഇങ്ങനെ ഒരു കഥ ഉണ്ടായതില്‍ നവീന്‍ അദ്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X