ശ്രുതി രജനികാന്തും ചക്കപ്പഴത്തിൽ നിന്ന് പിൻമാറുന്നോ, പോകുന്നത് മറ്റൊരു വലിയ അവസരത്തിലേയ്ക്കെന്ന് സൂചന...
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് ചക്കപ്പഴം. ഉപ്പും മുളകിനും ശേഷം ഫ്ലവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്ത പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ചെറിയ സമയം കൊണ്ട് മികച്ച കാഴ്ചക്കാരെ നേടാനും സീരിയലിന് കഴിഞ്ഞിരുന്നു. ഉപ്പും മുളകും പരമ്പരയുടെ അതേ സ്റ്റൈലിൽ തന്നെയായിരുന്നു ചക്കപ്പഴവും കഥ പറഞ്ഞത്. സീരിയൽ പോലെ തന്നെ താരങ്ങൾക്കും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഉത്തമനും, ആശയും പൈങ്കിളിയും സുമേഷും കുഞ്ഞുണ്ണിയും ലളിതയുമെല്ലാം ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാവുകയായിരുന്നു.

ചക്കപ്പഴം പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി രജനികാന്ത്. പൈങ്കിളി എന്ന കഥാപാത്രത്തെയാണ് സീരിയലിൽ അവതരിപ്പിക്കുന്നത്. സഹതാരങ്ങളുമായി വളരെ മികച്ച കെമിസ്ട്രിയായിരുന്നു ശ്രുതിക്ക് ഉണ്ടായിരുന്നത്. സ്വഭാവിക അഭിനയം കാഴ്ചവെച്ച താരം തുടക്കത്തിൽ തന്നെ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സീരിയലിന്റെ തുടക്കത്തിൽ അർജുൻ ആയിരുന്നു പൈങ്കിളിയുടെ ഭർത്താവായി എത്തിയത്. വളരെ പെട്ടെന്ന് തന്നെ ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യത നേടി സീരിയൽ മുന്നോട്ട് പോകവെ നടൻ സീരിയലിൽ നിന്ന് പിൻമാറുകയായിരുന്നു. ഇതിന് ശേഷം വിഷ്ണു ആയിരുന്നു ശിവനായി എത്തിയത്. ശ്രുതി-വിഷ്ണു കോമ്പോയും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നടിയുടെ പിൻമാറ്റത്തെ കുറിച്ചാണ്. എന്നാൽ ശ്രുതി ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല.

ഉടൻ ആരംഭിക്കാൻ പോകുന്ന ബിഗ് ബോസ് മലയാളം സീസൺ 4 ലേയ്ക്ക് ശ്രുതിയും പങ്കെടുക്കുന്നുണ്ട് എന്നുള്ള വാർത്ത വന്നിതിന് പിന്നാലെയാണ് ചക്കപ്പഴത്തിൽ നിന്ന് മാറുന്നു എന്നുള്ള വാർത്ത പുറത്ത് വന്നത്. കഴിഞ്ഞ ദിവസം വ്ലോഗർ രേവതി സീസൺ 4 ലേയ്ക്കുള്ള മത്സരാർത്ഥികളുടെ സാന്നിധ്യത ലിസ്റ്റ് പങ്കുവെച്ചിരുന്നു. അതിൽ ഒരാൾ ശ്രുതിയായിരുന്നു. അതിന് പിന്നാലെയായിരുന്നു ചക്കപ്പഴത്തിൽ നിന്ന് നടി മാറുന്നു എന്നുള്ള വാർത്ത പ്രചരിച്ചത്. രേവതി നൽകുന്ന പല വിവരങ്ങളും കഴിഞ്ഞ സീസൺ ഒരു പരിധിവരെ ശരിയായിരുന്നു.

ബിഗ് ബോസ് ഷോയിൽ പങ്കെടുത്ത് കഴിഞ്ഞാൽ അടുത്ത് ആറ് മാസത്തേയ്ക്ക് മറ്റുള്ള ചാനലിൽ പ്രത്യക്ഷപ്പെടാൻ സാധിക്കില്ല. 100 ദിവസത്തെ ഷോയ്ക്ക് ശേഷും ഏഷ്യനെറ്റ്മായി കാരാറുണ്ടായിരിക്കും. നോബി മാർക്കോസ് മറ്റ് ചാനൽ ഷോകളിൽ നിന്ന് വിട്ട് നിൽക്കുന്ന കാരണം പുറത്ത് വന്നതോടെയാണ് ഈ കാര്യം പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്. അതേസമയം നടി ബിഗ് ബോസിലേയ്ക്ക് പോകുന്നതിനെ കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രുതി എത്തുമോ ഇല്ലയോ എന്നത് ഷോ തുടങ്ങിയതിന് ശേഷം മാത്രമേ അറിയാൻ സാധിക്കുകയുള്ളൂ. വളരെ രഹസ്യ സ്വഭാവം സൂക്ഷിക്കുന്ന ഷോയാണിത്.

പൈങ്കിളി പിൻമാറുന്നത് ചാക്കപ്പഴം ആരാധകരുടെ ഇടയിൽ ഏറെ വേദന സൃഷ്ടിക്കുന്ന കാര്യമാണ്. പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിന് പുറകെ ഒന്നായി സീരിയലിൽ നിന്ന് മാറുകയാണ്. അജുൻ മാറിയത് വളരെ കാലം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. അടുത്ത സമയത്താണ് നടന് പകരം പുതിയ താരമായ വിഷ്ണു എത്തിയത്. ഇദ്ദേഹം പ്രേക്ഷകരുടെ ഇടയി പരിചിതമായി വന്നപ്പോഴേയ്ക്കും അശ്വതി ശ്രീകാന്ത് ചാക്കപ്പഴത്തിൽ നിന്ന് പിൻമാറുകയായിരുന്നു. ഡെലിവറിയെ തുടർന്നാണ് സീരിയലിൽ നിന്ന് മാറിയത്. ആശ എന്ന കഥാപാത്രത്തെയായിരുന്നു അശ്വതി അവതരിപ്പിച്ചത്. പൈങ്കിളിയുടെ ചേട്ടൻ ഉത്തമന്റെ ഭാര്യയിരുന്നു ആശ.

അശ്വതിയ്ക്ക് ശേഷം ശ്രീകുമാറും ചക്കപ്പഴത്തിൽ നിന്ന് മാറുകയായിരുന്നു. എന്നാൽ കൃത്യമായ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നടൻ തന്നെയായിരുന്നു താൻ പിൻമാറിയ കാര്യം പ്രേക്ഷകരെ അറിയിച്ചത്. ഫേസ്ബുക്കിൽ കുറിപ്പ് പങ്കവെച്ച് കൊണ്ടായിരുന്നു ഇനി ഉത്തമനായി താൻ ഉണ്ടാകില്ലെന്ന് അറിയിച്ചത്. ഇതുവരെ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും പ്രേക്ഷകരോട് താരം നന്ദിയും അറിയിച്ചിരുന്നു.

ശ്രീകുമാറിന്റെ വാക്കുകൾ ഇങ്ങനെ'' നമസ്‌കാരം, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങള്‍ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാന്‍ തുടരുന്നില്ല. എന്റെ കലാജീവിതത്തില്‍ എന്നും നിങ്ങള്‍തന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകള്‍ക്കും പ്രോഗ്രാമുകള്‍ക്കും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ അറിയിക്കാം... എന്നായിരുന്നു നടൻ ഫേസ്ബുക്കിൽ കുറിച്ചു. നടന്റെ ഈ പിൻമാറ്റം പ്രേക്ഷകരിൽ ഏറെ നിരാശ സൃഷ്ടിച്ചിരുന്നു.

പിൻമാറിയതിന്റെ കാരണം ആരാഞ്ഞ് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു . എന്തുകൊണ്ട് പിന്മാറി എന്നത് ഒറ്റവാക്കിൽ എഴുതാൻ സാധിക്കില്ലെന്നും ലൈവിൽ വന്ന് കാര്യം അറിയിക്കാമെന്നും നടൻ മറ്റൊരു പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. അതേസമയം ശ്രീകുമാറിന് പകരം മറ്റൊരു താരം ഉടൻ എത്തുമെന്നാണ് അണിയര പ്രവർത്തകർ പറയുന്നത്. ഇതിനിടക്കാണ് ശ്രുതിയുടെ പിൻമാറ്റം.

ഉടൻ തന്നെ ബിഗ് ബോസ് ഷോ മലയാളത്തിൽ ആരംഭിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ഇതിനായുള്ള മത്സരാർത്ഥികളുടെ തിരഞ്ഞെടുപ്പും മറ്റ് കാര്യങ്ങളും അണിയറയിൽ നടക്കുന്നുണ്ടെന്ന് രേവതി തന്റെ വീഡിയോയിലൂടെ സൂചന നൽകിയിട്ടുണ്ട്. സന്തോഷ് പണ്ഡിറ്റ്, വാവ സുരേഷ്, ജിയ ഇറാനി, ശ്രീലക്ഷ്മി അറയ്ക്കല്‍,
ടിക് ടോക് താരം അഖില്‍ സി ജെ6, അനീഷ് രവി, കൊല്ലം സുധി, നെല്‍സണ്‍, ബിനു അടിമാലി, ലിന്റോ റോണി, സുബി സുരേഷ്, ശ്രുതി രജനികാന്ത്, അനാര്‍ക്കലി മരിക്കാര്‍, വിനോദ് കോവൂര്‍, രാജേഷ് ഹെബ്ബാര്‍ റിയാസ് ഖാൻ എന്നിവരുടെ പേരുകളാണ് സാധ്യത ലിസ്റ്റി രേവതി പറയുന്നത്.
Recommended Video

എന്നാൽ താൻ ഈ പറഞ്ഞ പേരുകളെല്ലാം സാധ്യത ലിസ്റ്റ് മാത്രമാണെന്നും ഇവരില്‍ ആരൊക്കെ ഉണ്ടാവുമെന്ന കാര്യം ഇനിയും വ്യക്തമല്ലെന്നും രേവതി പറയുന്നുണ്ട്. ഇതില്‍ ഒരു പത്ത് പേരെങ്കിലും ഉണ്ടാവാന്‍ ചാന്‍സ് ഉണ്ടെന്നും വ്യക്തമാകകുന്നുണ്ട്. ബാക്കിയെല്ലാം ഭാഷകളിലും ബിഗ് ബോസ് ആരംഭിച്ചിട്ടുണ്ട്. മലയാളത്തിൽ ആരംഭിക്കുകയാണെങ്കിൽ വരും ദിവസങ്ങളിൽ ഇതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരും.


Click it and Unblock the Notifications