ചാര്‍മി വിവാഹിതയായോ?
തെന്നിന്ത്യന്‍ നടി ചാര്‍മി വിവാഹിതയായോ? രാവിലെ ചാര്‍മിയുടെ ട്വിറ്റര്‍ പേജില്‍ വിവാഹ വേഷത്തോടൊപ്പം നില്‍ക്കുന്ന ഒരു ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധകരില്‍ ഈ സംമുണ്ടായത്.
ഇന്ന് വിവാഹിതയാകുന്നു എന്ന് പറഞ്ഞു കൊണ്ടായിരുന്നു ട്വീറ്റ്. വാര്‍ത്ത കേട്ടപാതി കേള്‍ക്കാത പാടി പല പ്രമുഖ തെലുങ്ക് മാധ്യമങ്ങളിലും ചാര്‍മി വിവാഹിതയാകുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നു. ആരാണ് വരന്‍ എന്ന് ചോദിച്ചും നടിയ്ക്ക് വിവാഹാശംകള്‍ നേര്‍ന്നു ആരാധകരും രംഗത്തെത്തി.

എന്നാല്‍ മറ്റൊരു ട്വീറ്റുകൂടെ പ്രത്യക്ഷപ്പെട്ടതോടെയല്ലേ വാര്‍ത്തയുടെ നിജസ്ഥിതി അറിഞ്ഞത്. വിവാഹിതയായി എന്ന് പറഞ്ഞുകൊണ്ടായിരുന്നു രണ്ടാമത്തെ ട്വീറ്റ്. എന്നാല്‍ അതിനൊപ്പം മറ്റൊരു വെളിപ്പെടുത്തല്‍ കൂടെ ഉണ്ടായിരുന്നു. ഇത് പൂരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ജ്യോതിലക്ഷ്മി എന്ന ചിത്രത്തിന് വേണ്ടിയുള്ള വിവാഹമാണെന്ന്.
ഇങ്ങനെയാണോ സിനിമയ്ക്ക് പബ്ലിസിറ്റി സ്റ്റണ്ട് ഉണ്ടാക്കേണ്ടത്. ഇന്ന് വിവാഹിതരായി എന്ന് പറയും. അത് തെറ്റിദ്ധരിച്ച് പ്രേക്ഷകര്‍ ഏറ്റെടുത്താല്‍ താനങ്ങനെ പറഞ്ഞിട്ടേയില്ലെന്ന് പറഞ്ഞ് നടി രംഗത്തെത്തും. എന്തായാലും ചാര്‍മി വിവാഹിതയാകാന്‍ പോകുന്ന വാര്‍ത്ത് കുറച്ചു നിമിഷങ്ങള്‍ ആരാധകര്‍ക്ക് സര്‍പ്രൈസ് ആയിരുന്നു.
കാട്ടു ചെമ്പകം, ആഗതന്‍, താപ്പാന, എന്നീ ചിത്രത്തിലൂടെ മലയാളികള്‍ക്കും പരിചിതമാണ് ചാര്‍മിയെ


Click it and Unblock the Notifications











