ധനുഷിന് വെളുത്ത നായിക വേണം, മലയാളത്തിലും തെലുങ്കിലുമുള്ളവർക്ക് മുൻ​ഗണന, നിത്യയ്ക്ക് മാത്രം പ്രിവിലേജ്; ചർച്ചകൾ

ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരുടെയും സൂപ്പർസ്റ്റാറുകളുടേയും പട്ടികയിൽ ഇടംപിടിച്ച് കഴിഞ്ഞു നടൻ ധനുഷ്. തമിഴിൽ മാത്രമല്ല ബോളിവുഡിലും ഹോളിവുഡിലും വരെ അഭിനയിച്ച് കഴിഞ്ഞു. നടൻ എന്നതിലുപരി സംവിധായകൻ, തിരക്കഥാകൃത്ത്, ​ഗാനരചയിതാവ്, ​ഗായകൻ, നിർമാതാവ്. തമിഴിൽ ഏറ്റവും പ്രബലനായ സ്റ്റാർ. സിനിമാ കുടുംബത്തിൽ നിന്നാണ് വരവെങ്കിലും ഇരുപത്തിമൂന്ന് വർഷത്തെ കഠിനാധ്വാനമാണ് ഇന്ന് കാണുന്ന നിലയിലേക്ക് നടനെ എത്തിച്ചത്.

ഏറ്റവും കൂടുതൽ ആരാധകരുള്ള താരം കൂടിയാണ് ധനുഷ്. നടി നയൻതാരയുമായി ധനുഷിനുള്ള കോപ്പിറൈറ്റ് ഇഷ്യു ചർച്ചയായശേഷം ക്യാമറയ്ക്ക് പിന്നിലുള്ള നടനെ കുറിച്ച് പലരും തുറന്ന് പറച്ചിലുകൾ നടത്തുന്നുണ്ട്. സ്ക്രീനിലും ഓഡിയോ ലോഞ്ച് ഫങ്ഷനുകളിലും നിഷ്കളങ്കനായി സംസാരിക്കുമെങ്കിലും കൗശലക്കാരനായ ഒരു ധനുഷ് കൂടി നടന്റെ ഉള്ളിലുറങ്ങുന്നുണ്ടെന്നാണ് അടുത്ത് ഇടപഴകിയിട്ടുള്ളവരുടെ വെളിപ്പെടുത്തൽ.

Aishwarya Rajesh Dhanush
Photo Credit: Aishwarya Rajesh / Dhanush

മൂന്ന് സെക്കന്റ് മാത്രം ദൈർഘ്യമുള്ള രംഗത്തിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടപ്പോൾ നടനെതിരെ ആഞ്ഞടിച്ച് നയൻതാര എത്തിയിരുന്നു. തന്നോടും ഭർത്താവ് വി​ഘ്നേഷ് ശിവനോടും ധനുഷ് പക പോക്കുയാണെന്നും അതിന് പിന്നിലെ കാരണം എന്താണെന്ന് അറിയില്ലെന്നുമാണ് നയൻതാര പറ‍ഞ്ഞത്. ഓഡിയോ ലോഞ്ചുകളിൽ ചിത്രീകരിക്കപ്പെടുന്ന പകുതിയെങ്കിലും നന്മ നിങ്ങൾ യഥാർജീവിതത്തിൽ കാണിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.

പ്രസംഗിക്കുന്നത് നിങ്ങൾ ചെയ്യുന്നില്ലെന്നാണ് നയൻതാര നടനെതിരെ രം​ഗത്ത് എത്തി പറഞ്ഞത്. ലേഡി സൂപ്പർസ്റ്റാറിന്റെ പ്രതികരണം വന്നപ്പോൾ മലയാളത്തിൽ നിന്നും നസ്രിയ അടക്കമുള്ള നയൻതാരയ്ക്ക് പിന്തുണ അറിയിച്ച് എത്തിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് ധനുഷിന്റെ നായികയായി നെയ്യാണ്ടിയിൽ അഭിനയിച്ചശേഷം നസ്രിയയും ചില പ്രശ്നങ്ങളിൽ ഉൾപ്പെട്ടിരുന്നു.

തന്റെ അനുവാദമില്ലാതെ മറ്റൊരു പെൺകുട്ടിയെ ഉപയോ​ഗിച്ച് ഇന്റിമേറ്റ് സീനുകൾ ഷൂട്ട് ചെയ്ത് തന്റേതെന്ന രീതിയിൽ സിനിമയിൽ ഉൾപ്പെടുത്തി എന്നായിരുന്നു നസ്രിയയുടെ ആരോപണം. അന്ന് സംഭവത്തിൽ നസ്രിയ നിയമപരമായി നീങ്ങുകയും ചെയ്തിരുന്നു. നെയ്യാണ്ടിക്കുശേഷം നസ്രിയ ഒരു തമിഴ് സിനിമയിലും അഭിനയിച്ചിട്ടില്ല. നസ്രിയ മാത്രമല്ല നയൻതാര പരസ്യമായി ധനുഷിന് എതിരെ ആഞ്ഞടിച്ചപ്പോൾ നടനൊപ്പം മുമ്പ് അഭിനയിച്ചിട്ടുള്ള പാർവതി തിരുവോത്ത്, അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി, ശ്രുതി ഹാസന്‍, ഗൗരി ജി കിഷന്‍ തുടങ്ങിയ നടിമാരും നയന്‍താരയുടെ പോസ്റ്റ് ലൈക്ക് ചെയ്തു.

ഒരു സിനിമയിൽ നായികയായി അഭിനയിച്ച നടിയെ പിന്നീട് നടൻ കാസ്റ്റ് ചെയ്യില്ലെന്നാണ് ഇന്റസ്ട്രിയിലും റെഡ്ഡിലും ആളുകൾ കുറിക്കുന്നത്. നായികമാരെ സെലക്ട് ചെയ്യുമ്പോഴും നടന് നിബന്ധനകളുണ്ടത്രെ. തമിഴ് നടി ഐശ്വര്യ രാജേഷിന്റെ ഒരു പഴയ അഭിമുഖം പങ്കുവെച്ചുകൊണ്ടാണ് ധനുഷിനെ കുറിച്ചുള്ള ചർച്ച റെഡ്ഡിറ്റിൽ നടക്കുന്നത്.

Aishwarya Rajesh Dhanush
Photo Credit: Aishwarya Rajesh / Dhanush

വടചെന്നൈ എന്ന സിനിമയിൽ മാത്രമാണ് ഐശ്വര്യ ധനുഷിനൊപ്പം അഭിനയിച്ചത്. ധനുഷ് സാറിനോട് പലവട്ടം ഞാൻ ചോദിച്ചിട്ടുണ്ട് വടചെന്നൈയ്ക്കുശേഷം എന്തുകൊണ്ടാണ് എനിക്കൊപ്പം അഭിനയിക്കാത്തതെന്ന്?. അത്രത്തോളം മോശം അഭിനേതാവാണോ ഞാനെന്ന്. അത്തരത്തിൽ ചിന്തിച്ചിട്ടേയില്ല. നടി എന്ന രീതിയിൽ ഐഷു നിന്നെ ഞാൻ ബഹുമാനിക്കുന്നു. നിന്റെ അഭിനയവും എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷെ വടചെന്നൈ 2വിലേക്ക് വേണ്ടതുകൊണ്ടാണ് മറ്റ് സിനിമകളിലേക്ക് നായികയായി കാസ്റ്റ് ചെയ്യാത്തത് എന്നാണ് പറഞ്ഞതെന്നാണ് നടി പറഞ്ഞത്.

എന്നാൽ നായികമാരെ തെരഞ്ഞെടുക്കുന്നതിലും നിബന്ധനകൾ ധനുഷിനുണ്ടെന്നാണ് ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നത്. വെളുത്ത നിറമുള്ള നായിക വേണം, മലയാളത്തിലും തെലുങ്കിലുമുള്ളവർക്ക് നടിമാർക്ക് മാത്രം മുൻ​ഗണന. തമിഴിലുള്ള നടിമാരെ പരി​ഗണിക്കാതെ ഇരിക്കുക എന്നീ രീതികൾ നടനുണ്ടത്രെ.

നിത്യമേനോൻ മാത്രമാണ് നടനൊപ്പം ആവർത്തിച്ച് അഭിനയിച്ചിട്ടുള്ളതെന്നും അതിന് കാരണം ഇരുവരും തമ്മിലുള്ള സൗഹൃദമാണെന്നും കമന്റുകളുണ്ട്. മുംബൈയിലെ പ്രശസ്ത മാധ്യമപ്രവർത്തകനായ നയൻദീപ് രക്ഷിത് അടുത്തിടെ നടനെ കുറിച്ച് നടത്തിയ വെളിപ്പെടുത്തൽ വൈറലായിരുന്നു. ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരമാണന്നും താൻ കടുത്ത അപമാനംനേരിട്ടുവെന്നുമാണ് നയൻദീപ് രക്ഷിത് പറഞ്ഞത്.

More from Filmibeat

Read more about: aishwarya rajesh dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X