പുകവലിയും മദ്യപാനവും ശീലമാക്കിയ സോണിയയോട് സെൽവരാഘവന്റെ പിതാവ് കയർത്തു?, പിന്നാലെ വിവാഹമോചനം!
തമിഴ് സിനിമയുടെ പുതിയ വഴികളിലേക്ക് ആദ്യമായി കടന്ന് ചെന്ന് ഏത് കഥയും അത് പറയേണ്ട രീതിയിൽ പറയാൻ ധൈര്യം കാണിക്കുകയും ചെയ്ത അതിസമർഥനായ സംവിധായകനാണ് സെൽവരാഘവൻ. വാണിജ്യ വിജയങ്ങൾ നൽകുന്ന തമിഴ് സിനിമകൾക്ക് പിന്നാലെ എല്ലാവരും ഓടിയിരുന്ന സമയത്ത് ആരും പറയാൻ മടിക്കുന്ന കഥകളെ വെള്ളിത്തിരയിൽ കാണിക്കാൻ സെൽവരാഘവന് സാധിച്ചു.
സെൽവരാഘവൻ എന്ന സംവിധായകനോടുള്ള ആരാധനയും ബഹുമാനവും ആരാധകരിൽ പതിന്മടങ്ങ് ആക്കിയത് സെവൻ ജി റെയിൻമ്പോ കോളനി, പുതുപേട്ടൈ, ആയിരത്തിൽ ഒരുവൻ പോലുള്ള സിനിമകളുടെ റിലീസിന് ശേഷമാണ്.
പക്ഷെ ആഘോഷിക്കപ്പെടേണ്ട സിനിമ വ്യക്തിത്വങ്ങളിൽ ഇദ്ദേഹത്തിന്റെ പേര് മുൻനിരയിൽ ആരും പറയാറില്ല. സിനിമയോടുള്ള അഭിനിവേശം വ്യക്തിജീവിതത്തെ വരെ ബാധിച്ചിട്ടുള്ള സംവിധായകനാണ് സെൽവരാഘവൻ. അച്ഛൻ കസ്തൂരിരാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിന് തിരക്കഥ എഴുതികൊണ്ടാണ് സെൽവരാഘവൻ എന്ന ചലച്ചിത്ര സംവിധായകന്റെ തുടക്കം.

പിന്നെ കാതൽ കൊണ്ടേൻ എന്ന സിനിമയിൽ അനുജൻ ധനുഷിനെ നായകനായി സംവിധായകനായി മാറി. 2003ല്‍ പുറത്തിറങ്ങിയ ഈ ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. സെല്‍വരാഘവന്റെ മുൻ ഭാര്യ സോണിയ അഗർവാളായിരുന്നു ചിത്രത്തിൽ നായിക.
പിന്നീട് സെല്‍വരാഘവന്റെ തന്നെ പുതുപേട്ടൈ, സെവൻ ജി റെയിന്‍ ബോ കോളനി എന്നീ സിനിമകളിലും വേഷമിട്ട സോണിയ അദ്ദേഹവുമായി പ്രണയത്തിലാവുകയും പിന്നീട് ഇരുവരും വിവാഹിതരാവുകയും ചെയ്തു. എന്നാല്‍ ഈ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ഇരുവരും വൈകാതെ വിവാഹമോചിതരായി.
സെൽവരാഘവന്റെയും ധനുഷിന്റെയും പിതാവ് കസ്തൂരിരാജയാണ് സോണിയ-സെൽവരാഘവൻ ബന്ധം തകരാൻ കാരണമെന്നാണ് തമിഴകത്ത് പ്രചരിക്കുന്ന റിപ്പോർട്ട്. വിവാഹത്തിന് മുമ്പ് തന്നെ നടി സോണിയ അഗർവാളിന് പുകവലിയും മദ്യപാനവും ശീലമാണ്. വിവാഹം കഴിഞ്ഞാൽ നടിയുടെ മനസ് മാറുമെന്ന് സെൽവരാഘവന്റെ കുടുംബം കരുതിയിരുന്നെങ്കിലും ആ ശീലം ഉപേക്ഷിക്കാൻ കഴിയാതെ സോണിയ അത് തുടർന്നു.
ഇക്കാരണത്താൽ കസ്തൂരിരാജ ഒരിക്കൽ സോണിയയോട് കയർത്തു. 'നിനക്ക് ഈ ശീലങ്ങൾ ഉപേക്ഷിക്കാൻ കഴിയില്ലേ?' എന്ന് ചോദിച്ച് അദ്ദേഹം സോണിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടു. തന്റെ ശീലം ഉപേക്ഷിക്കാൻ കഴിയില്ലെന്ന് സോണിയ അഗർവാൾ അറിയിച്ചതോടെ പ്രശ്നം രൂക്ഷമായി സെൽവരാഘവനും സോണിയയും പിരിയുകയായിരുന്നുവെന്നാണ് തമിഴ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അടുത്തിടെയായി സോണിയ സിനിമയിൽ സജീവമായി. മാത്രമല്ല മുൻ ഭർത്താവ് സെൽവരാഘവനെക്കുറിച്ച് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ടിരുന്നു. വിവാഹ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ സംഭവിച്ചുവെങ്കിലും സെല്‍വരാഘവനെ താന്‍ ജീവിതത്തില്‍ അടയാളപ്പെടുത്തുന്നത് ഒരു നല്ല അധ്യാപകന്‍ എന്ന നിലയിലാണെന്നാണ് സോണിയ പറഞ്ഞത്.
'സെല്‍വരാഘവനാണ് എന്നെ അഭിനയിക്കാന്‍ പഠിപ്പിച്ചത്. ഒന്നില്‍ കൂടുതല്‍ ടേക്ക് എടുക്കേണ്ടി വന്നാല്‍ നന്നായി ചീത്തവിളിക്കുമായിരുന്നു. കര്‍ക്കശക്കാരനായ ഒരു അധ്യാപകനായിരുന്നു അദ്ദേഹം. സിനിമ ചെയ്യുന്ന സമയത്ത് സെല്‍വരാഘവന്‍ അധികം സംസാരിക്കാറില്ലായിരുന്നു. ഒരു നല്ല ഭർത്താവായി ജീവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നുമാണ്', സോണിയ പറഞ്ഞത്.
നാൽപ്പത്തിയാറുകാരനായ സെൽവരാഘവൻ സോണിയയുമായുള്ള വിവാഹമോചനത്തിന് ശേഷം 2011ൽ വീണ്ടും വിവാഹിതനായി. മയക്കമെന്ന എന്ന സിനിമയിൽ സെൽവരാഘന്റെ അസോസിയേറ്റായിരുന്ന ഗീതാഞ്ജലിയെയാണ് സെൽവരാഘവൻ വിവാഹം ചെയ്തത്.
ഇരുവർക്കും മൂന്ന് മക്കളുണ്ട്. കഴിഞ്ഞ വർഷം ധനുഷും ഐശ്വര്യ രജനികാന്തും വിവാഹമോചിതരായിരുന്നു. 2022 ജനുവരി പകുതിയായപ്പോൾ വളരെ അപ്രതീക്ഷിതമായാണ് തങ്ങൾ പിരിയുകണെന്ന് സോഷ്യൽമീഡിയ വഴി ഇരുവരും അറിയിച്ചത്. ബന്ധം വേർപ്പെടുത്തിയെങ്കിലും മക്കളുടെ കാര്യങ്ങൾക്കെല്ലാം ഇരുവരും ഒരുമിച്ച് നിൽക്കാറുണ്ട്.


Click it and Unblock the Notifications











