»   » ദിലീപിന്റെ അപ്രഖ്യാപിത വിലക്കുകള്‍ തുടരുന്നു!!! മഞ്ജുവിനോടുള്ള പക, മധുവാര്യരേയും ഒതുക്കി???

ദിലീപിന്റെ അപ്രഖ്യാപിത വിലക്കുകള്‍ തുടരുന്നു!!! മഞ്ജുവിനോടുള്ള പക, മധുവാര്യരേയും ഒതുക്കി???

Posted By: കാർത്തി
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടുന്ന നടനാണ് ദിലീപ്. മഞ്ജുവാര്യരുമായുള്ള വിവാഹം, വിവാഹ മോചനം എന്നിവയും വാര്‍ത്തകളില്‍ ഇടം നേടി. കഴിഞ്ഞ നവംബറില്‍ കാവ്യ മാധവനെ വിവാഹം കഴിച്ചതോടെ വീണ്ടും മാധ്യമങ്ങളില്‍ ദിലീപ് നിറഞ്ഞു. വാര്‍ത്തകളില്‍ മാത്രമല്ല വിവാദങ്ങളിലും ദിലീപ് ഇടം നേടാറുണ്ട്. 

തനിക്ക് താല്പര്യമില്ലാത്തവരെ സിനിമയില്‍ നിന്ന് മാറ്റി നിറുത്താന്‍ മാത്രം സിനിമാ ലോകത്ത് സ്വാധീനം ഉള്ള വ്യക്തിയാണ് ദിലീപെന്ന് നേരത്തെ ആരോപണങ്ങളുണ്ടായിരുന്നു. നടി ഭാവനയ്ക്ക് സിനിമകള്‍ നഷ്ടപ്പെട്ടതിന് പിന്നിലും ദീലീപിന്റെ സാന്നിദ്ധ്യമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. ഇപ്പോഴിതാ, നടനും നിര്‍മാതാവുമായ മധുവാര്യര്‍ക്ക് സിനിമകളില്ലാത്തതിന് കാരണം ദിലീപാണെന്നും ആരോപണം ഉയരുന്നു. 

ദിലീപ് കാരണം സിനിമയിലെ അവസരം നഷ്ടമായി എന്ന് പറയുന്നു മധുവാര്യര്‍ ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരുടെ അനുജനാണ്. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തിയ വാണ്ടഡ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മധുവാര്യര്‍ നിര്‍മാതാവ് എന്ന നിലയിലും പ്രശസ്തനാണ്.

ദിലീപിനെ നായകനാക്കി ജോസ് തോമസ് സംവിധാനം ചെയ്ത് 2012ല്‍ പുറത്തിറങ്ങി മായാമോഹിനിയുടെ രണ്ട് നിര്‍മാതാക്കളില്‍ ഒരാളായിരുന്നു മധുവാര്യര്‍. ക്യാമറാമാന്‍ പി സുകുമാറായിരുന്നു രണ്ടാമത്തെ നിര്‍മാതാവ്. ചിത്രം ഗംഭീര വിജയമായി. ദിലീപിന്റെ എക്കാലത്തേയും മികച്ച ബോക്‌സ് ഓഫീസുകളിലൊന്നായിരുന്നു മായാമോഹിനി.

മായാമോഹിനിയായിരുന്നു മധുവാര്യരുടെ അവസാനത്തെ സിനിമ. ചിത്രത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തില്‍ മധു അഭിനയിക്കുകയും ചെയ്തു. പിന്നീട് നടനായോ നിര്‍മാതാവായോ മധുവിന്റെ സാന്നിദ്ധ്യം മലയാള സിനിമയില്‍ ആരും കണ്ടിട്ടില്ല. മഞ്ജുവാര്യരോടുള്ള ദിലീപിന്റെ വൈരാഗ്യം കാരണമാണ് മധുവിന് സിനിമകള്‍ കിട്ടാത്തതെന്നും സംസാരമുണ്ട്.

ആദ്യ ചിത്രം വാണ്ടഡ് ആണെങ്കിലും മധുവാര്യര്‍ നായകനായ ആദ്യ ചിത്രം ദി ക്യാമ്പസ് ആണ്. ചെറുതും വലുതുമായ വേഷങ്ങളില്‍ 20 ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മധുവാര്യര്‍ ദിലീപ് നായകനായ സ്വലേ, മായാമോഹനി എന്നീ ചിത്രങ്ങള്‍ നിര്‍മിക്കുകയും ചെയ്തു.

തനിക്ക് ഇഷ്ടമില്ലാത്തവരെ സിനിമകിളില്‍ നിന്ന് അപ്രഖ്യാപിതമായി വിലക്കിയും തനിക്ക് താരങ്ങളുടെ ചിത്രത്തിന് ആളെ കയറ്റി കൂകിച്ചും ദിലീപ് സ്വന്തമായി ഒരു സാമ്രാജ്യം മലയാള സിനിമയില്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും ആരോപണമുണ്ട്. മധുവാര്യരുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചതെന്നാണ് ആരോപണങ്ങള്‍.

മഞ്ജു ദിലീപ് ബന്ധത്തില്‍ അസ്വാര്യങ്ങളുണ്ടായതാണ് മധുവാര്യര്‍ക്ക് തിരിച്ചടിയായത്. അതോടെയാണ് മധുവിന് അവസരങ്ങള്‍ കുറവായത്. സിനിമ ലോകത്ത് സജീവമായി നില്‍ക്കവേയാണ് അപ്രതീക്ഷിതമായി സിനിമകൡ നിന്ന് പിന്‍വാങ്ങിയത്.

മലയാള സിനിമയില്‍ മഞ്ജുവാര്യര്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു ദിലീപുമായുള്ള വിവാഹം. ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹത്തിന് ശേഷം മഞ്ുവാര്യര്‍ സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. 16 വര്‍ഷത്തെ വിവാഹ ജീവതത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.

മഞ്ജു ദിലീപ് ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ക്ക് പിന്നില്‍ ദിലീപും കാവ്യയും തമ്മിലുള്ള ബന്ധമാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇവ നിഷേധിച്ച ഇരുവരും വളരെ അപ്രതീക്ഷിതമായണ് വിവാഹിതരാകുന്ന കാര്യം ജനങ്ങളെ അറിച്ചത്. ഇതോടെ ദിലീപിന്റെ ജനപിന്തുണ കുറഞ്ഞതായും വാര്‍ത്തകള്‍ ഇറങ്ങി.

English summary
Rumors are remaining against Dileep about the career end of Madhu Warrier. Actor cum producer Madhu is the brother of Dileep's Ex-wife Manju Warrrier's brother.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam