ഫഹദ് ഫാസില്‍ എവിടെ, നിവിന്‍ വന്നപ്പോള്‍ ഫഹദിനെ വിട്ടോ?
പ്രേമം ഹിറ്റായതോടെ ഇപ്പോള്‍ കേരളത്തിന് നിവിന്‍ പോളിയെ മതി എന്നായി. അതുവരെ കേരളത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ എന്ന് പറഞ്ഞ് പൊക്കി പിടിച്ച ഫഹദ് ഫാസിലിന്റെ അഡ്രസു പോലുമില്ല. മൂന്ന് നാല് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോള്‍ മലയാളത്തിന് ഫഹദ് ഫാസിലിനെ വേണ്ടാതെയായോ? തുടര്‍ന്ന് വായിക്കൂ, ചിത്രങ്ങളിലൂടെ...

ഫഹദ് ഫാസില്‍ എവിടെ, നിവിന്‍ വന്നപ്പോള്‍ ഫഹദിനെ വിട്ടോ?
തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഫഹദ് ഫാസിലിനെ വെള്ളിത്തിരയില്‍ നിന്ന് കാണാതായിരിക്കുകയാണെന്നാണ് പാപ്പരസികള്‍ പറഞ്ഞു നടക്കുന്നത്. സത്യത്തില്‍ ഫഹദ് ഫാസിലെവിടെ.

ഫഹദ് ഫാസില്‍ എവിടെ, നിവിന്‍ വന്നപ്പോള്‍ ഫഹദിനെ വിട്ടോ?
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ശേഷം ആരെന്ന ചോദ്യം മലയാള സിനിമയില്‍ ചോദിക്കാന്‍ തുടങ്ങിയിട്ട് നാളുകുറച്ചായി. രണ്ടാം വരവില്‍ വിജയക്കൊടി പാറിച്ച ഫഹദ് ഫാസില്‍ തന്നെയാണ് അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന് ചിലര്‍ പറഞ്ഞു നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ പറച്ചിലും പറഞ്ഞവരെയും കാണാനേയില്ല.

ഫഹദ് ഫാസില്‍ എവിടെ, നിവിന്‍ വന്നപ്പോള്‍ ഫഹദിനെ വിട്ടോ?
ഫഹദ് ഫാസില്‍ മികച്ച നടനാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമില്ല. ആദ്യ വരവ് ഒന്ന് പാളിയെങ്കിലും, രണ്ടാം വരവില്‍ ഫഹദ് ആത് തെളിയിച്ചു. വെല്ലുവിളിയുള്ള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നത് തന്നെയാണ് ഫഹദ് ഫാസില്‍ എന്ന നടനിലെ മികവ്. അങ്ങനെ വരുമ്പോള്‍ എന്തുകൊണ്ടും ഫഹദ് മികച്ച നടന്‍ തന്നെ.

ഫഹദ് ഫാസില്‍ എവിടെ, നിവിന്‍ വന്നപ്പോള്‍ ഫഹദിനെ വിട്ടോ?
ഫഹദ് അവതരിപ്പിച്ച കഥാപാത്രങ്ങള്‍ എടുത്തു നോക്കൂ, ആ വേഷത്തിന് ഫഹദിനെ അല്ലാതെ മറ്റൊരു നടനെ സങ്കല്‍പിക്കാന്‍ കഴിയുമോ. 22 ഫീമെയില്‍ കോട്ടയം, ഡയമണ്ട് നക്ലൈസ്, അന്നയും റസൂലും, നോര്‍ത്ത് 24 കാതം തുടങ്ങിയ ചിത്രങ്ങളിലെ ഫഹദിന്റെ അഭിനയത്തോട് താരതമ്യം ചെയ്യാന്‍ ഇന്ന് മലയാള സിനിമയില്‍ മറ്റൊരു നടനില്ല.

ഫഹദ് ഫാസില്‍ എവിടെ, നിവിന്‍ വന്നപ്പോള്‍ ഫഹദിനെ വിട്ടോ?
കഴിഞ്ഞ അഞ്ചാറ് ചിത്രങ്ങള്‍ ഫഹദ് ഫാസിലിന് തിരിച്ചടിയായതാണ് ഇപ്പോള്‍ വിഷയം. വണ്‍ ബൈ ടു, ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, മണി രത്‌നം, മറിയം മുക്ക്, ഹരം പോലുള്ള ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടപ്പോഴും ഫഹദ് ഒരു കംഫര്‍ട്ടബിള്‍ സൂണ്‍ നോക്കിയില്ല.

ഫഹദ് ഫാസില്‍ എവിടെ, നിവിന്‍ വന്നപ്പോള്‍ ഫഹദിനെ വിട്ടോ?
തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും അതിനിടയില്‍ ഒന്ന് രണ്ട് വിജയം ഫഹദ് നേടിയിട്ടുണ്ട്. ഇയ്യോബിന്റെ പുസ്തകത്തിലെയും ഒരു ഇന്ത്യന്‍ പ്രണയകഥയിലെയും അഭിനയ മികവ് വിട്ടുകളയരുത്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തിന്റെ വിജയം ഫഹദിന് മാത്രം അവകാശപ്പെട്ടതല്ലെങ്കിലും ശിവദാസ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിന്റെ രണ്ട് ഘട്ടങ്ങള്‍ വളരെ മനോഹരമായി ഫഹദ് ചെയ്തു.

ഫഹദ് ഫാസില്‍ എവിടെ, നിവിന്‍ വന്നപ്പോള്‍ ഫഹദിനെ വിട്ടോ?
ഫഹദ് ഫാസിലിന് എന്ത് പറ്റി എന്ന ചോദ്യത്തിന് പാപ്പരസികള്‍ പല കാരണങ്ങളും കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. വിവാഹം കഴിഞ്ഞതാണ് കുഴപ്പം എന്ന് വരെ പറഞ്ഞു പരത്തി. പക്ഷെ പ്രശ്‌നം ഫഹദിന്റെ സെലക്ഷനിലാണെന്നതാണ് വാസ്തവം.

ഫഹദ് ഫാസില്‍ എവിടെ, നിവിന്‍ വന്നപ്പോള്‍ ഫഹദിനെ വിട്ടോ?
നടന്‍ വിനീത് സംവിധാനം ചെയ്യുന്ന അയാള്‍ ഞാന്‍ അല്ല എന്ന ചിത്രത്തിലാണ് ഫഹദ് ഒടുവില്‍ അഭിനയിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായിട്ടുണ്ട്. നവാഗതനായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന മഹേഷിന്റെ പ്രതികാരം, സിജു ഭവ സംവിധാനം ചെയ്യുന്ന നാളെ എന്നീ ചിത്രങ്ങളാണ് ഫഹദ് ഇനി ചെയ്യാനിരിക്കുന്നത്.


Click it and Unblock the Notifications











