'ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു...'; ചാക്കോച്ചന്റെ നായിക സ്റ്റാന്റപ് കൊമേഡിയനുമായി പ്രണയത്തിൽ?

2022ൽ തിയേറ്ററുകളിൽ റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടതും കുഞ്ചാക്കോ ബോബന്റെ കരിയറിൽ നാഴികകല്ലായി മാറിയതുമായ സിനിമയാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ന്നാ താൻ കേസ് കൊട് സിനിമ. ചിത്രത്തിൽ ചാക്കോച്ചന്റെ നായിക വേഷം ചെയ്ത് മലയാളികളുടെ ഹൃദയം കവർന്ന തമിഴ് നടിയാണ് ​ഗായത്രി ശങ്കർ. താരത്തിന്റെ കരിയറിലെ ആദ്യത്തെ മലയാള സിനിമയായിരുന്നു ന്നാ താൻ കേസ് കൊട്.

സിനിമയുടെ വിജയത്തിന് ശേഷം കോറോണ പേപ്പേഴ്സ് എന്ന മലയാള സിനിമയിലും ​ഗായത്രി ശങ്കർ ഭാ​ഗമായിരുന്നു. വിജയ് സേതുപതിക്കൊപ്പം പുരിയാത പുതിർ‌, സീതാകത്തി എന്നീ സിനിമകളും സൂപ്പർ ഡീലക്സ്, വിക്രം, മാമനിതൻ തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ സിനിമകളിലും അഭിനയിച്ച താരം തമിഴിലെ മുൻനിര നടിയാണ്. 2012 മുതൽ അഭിനയത്തിൽ സജീവമാണ് താരം. നടി ഹാഫ് മലയാളിയും ഹാഫ് തമിഴുമാണ്.

Gayathrie Shankar

ബാം​ഗ്ലൂരിലാണ് താരം വളർന്നത്. പതിനൊന്ന് വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ പക്വതയും അഭിനയ സാധ്യത കൂടിയതുമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത ​ഗായത്രി സോഷ്യൽമീഡിയയിലും സജീവമാണ്. ഇപ്പോഴിതാ താരത്തിന്റെ ഒരു സോഷ്യൽമീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടുന്നത്.

ഇന്ത്യയിലെ പ്രശസ്തനായ ഒരു സ്റ്റാന്റപ്പ് കൊമേഡിയനുമായി താരം പ്രണയത്തിലാണെന്നും ആരാധകർ പറയുന്നു. ജനപ്രിയ സ്റ്റാൻഡ് അപ്പ് കോമേഡിയൻ അരവിന്ദ് എസ്എയുടെ പേരിനൊപ്പമാണ് നടിയുടെ പേര് ​ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്.

തന്റെ ഇൻസ്റ്റാഗ്രാമിൽ അരവിന്ദ് എസ്എയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ഒരു ചിത്രം പങ്കുവെച്ച് മനോഹരമായൊരു കുറിപ്പും അടുത്തിടെ ​ഗായത്രി പങ്കുവെച്ചിരുന്നു. അതിന് ശേഷമാണ് ​ഗായത്രിയും അരവിന്ദും പ്രണയത്തിലാണോയെന്ന സംശയം ആരാധകരിൽ ഉണ്ടാകാൻ തുടങ്ങിയത്.

'റെയിൽവേ റിസർവേഷൻ സമ്പ്രദായത്തെക്കുറിച്ച് നീ സംസാരിക്കുന്നത് കാണുന്നതിൽ നിന്ന് ഞങ്ങൾക്ക് സംസാരിക്കണം എന്നതിലേക്ക് വരെ എത്തി. നിങ്ങൾ ഒരുപാട് മുന്നോട്ട് പോയി. ഞാൻ എന്നും നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു', എന്നാണ് അടുത്തിടെ ​ഗായത്രി അരവിന്ദിനെ കുറിച്ച് സോഷ്യൽമീഡിയയിൽ എഴുതിയത്.

Gayathrie Shankar

കുറിപ്പും ഫോട്ടോയും വൈറലായതോടെ ഇരുവരും തമ്മിലുള്ള ബന്ധം വെറും സൗഹൃദം മാത്രമാണോ അതോ പ്രണയമാണോ എന്ന സംശയത്തിലാണ് ആരാധകർ. ഇരുവരും പ്രണയത്തിലാണെന്ന വാർത്ത സ്ഥിരീകരിക്കുന്നതോ നിരസിക്കുന്നതോ ആയ പരസ്യ പ്രസ്താവനകളൊന്നും ഇതുവരെയും നടത്തിയിട്ടില്ലെങ്കിലും നടിയുമായി അടുത്ത വൃത്തങ്ങൾ ഈ ബന്ധം പ്രണയമാണെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

​ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾ നടത്തിയും വാർത്തകളിൽ ഇടം പിടിക്കാറുള്ള താരമാണ് ​ഗായത്രി. മലയാളത്തിൽ ഉൾപ്പെടെ കൂടുതൽ നാടൻ പേൺകുട്ടിയുടെ വേഷത്തിൽ എത്തിയ ഗായത്രി അടുത്തിടെ ഒരു ഗംഭീര മേക്കോവ‌ർ വീഡിയോ പങ്കുവെച്ച് എത്തിയത് ശ്രദ്ധനേടിയിരുന്നു.

നോ മാൻസ് ലാൻഡ് എന്ന ഫാഷൻ ഫിലിം വീഡിയോയിൽ മോഡേൺ ലുക്കിൽ സ്റ്റൈലിൽ വേഷങ്ങളിലാണ് താരം എത്തിയത്. കോസ്റ്റ്യൂം ഡിസൈനർ കൂടിയായ മെൽവി ജെ ആണ് വീഡിയോ സംവിധാനം ചെയ്തത്. അഭിപ്രായങ്ങൾ തുറന്ന് പറയാനും മടിയില്ലാത്ത താരം സിനിമയിൽ അവസരങ്ങൾ ലഭിക്കുന്നതിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടിയിരുന്നു. സിനിമയില്‍ വിജയിക്കാന്‍ കഴിവുണ്ടായാല്‍ മാത്രം പോരെന്നായിരുന്നു താരം പറഞ്ഞത്.

നിരവധി സിനിമകളില്‍ നിന്നും തന്നെ റിജക്ട് ചെയ്തിട്ടുണ്ടെന്നും ഓരോ സിനിമ ചെയ്യുമ്പോഴും ഇത് പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് കരുതാറുണ്ടെന്നും എന്നാല്‍ നേരെ തിരിച്ചാണ് സംഭവിക്കുകയെന്നും ഗായത്രി പറഞ്ഞിരുന്നു. 'സാധാരണ പഠിച്ചാല്‍ നമുക്ക് നല്ല മാര്‍ക്ക് കിട്ടും. അതായത് കഴിവുണ്ടെങ്കില്‍ നല്ല അവസരം കിട്ടുമെന്നാണ് പറയുക. പക്ഷേ സിനിമയില്‍ അങ്ങനെയല്ല, കഴിവുണ്ടായാലും നമുക്ക് സക്സസ് ഉണ്ടാകണമെന്നില്ല. അതായത് കഴിവുണ്ടായാലും നല്ല മൂവിയും പൈസയും കിട്ടണമെന്നില്ലെന്നും', ​ഗായത്രി പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X