ജെനീലിയ ഡിസൂസയും ഗര്‍ഭിണി?
മുംബൈ: വിദ്യാബാലന് ശേഷം ബോളിവുഡില്‍ നിന്നും മറ്റൊരു ഗര്‍ഭ വാര്‍ത്ത കൂടി. ഇത്തവണ ഗോസിപ്പുകളില്‍ ഇടം നേടിയിരിയ്ക്കുന്നത് മറ്റാരിമല്ല ജെനീലിയ ഡിസൂസയാണ്. പൊതുവേദികളില്‍ ഭര്‍ത്താവ് റിതേഷ് ദേശ്മുഖിനൊപ്പം പ്രത്യക്ഷപ്പെടുന്ന ജെനീലിയ കുറേ നാളായി വീട്ടിലിരിപ്പാണതത്രേ. ഇതോടെയാണ് താരം ഗര്‍ഭിണിയാണെന്ന് വാര്‍ത്ത പരക്കാന്‍ തുടങ്ങിയത്.
ഫ്‌ളോറിഡയില്‍ നടന്ന ഐഐഎഫ് അവാര്‍ഡ് 2014 ന് റിതേഷിനൊപ്പം ജെനീലിയ എത്താതിരുന്നതോടെയാണ് ഗോസിപ്പുകള്‍ക്ക് ശക്തിയേറിയത്. അവാര്‍ഡിനെത്താതെ ജെനീലിയ വീട്ടില്‍ തന്നെയായിരുന്നത്രേ.

ഗര്‍ഭിണിയായതിനാലാണ് താരം അവാര്‍ഡില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ബോളിവുഡില്‍ പരക്കുന്ന വാര്‍ത്ത. റിതേഷിന്റെ മറാത്തി ചിത്രം യെല്ലോ യുടെ സ്‌ക്രീനിംഗിനെത്തിയപ്പോള്‍ ജെനീലിയയുടെ വയര്‍ വീര്‍ത്തിരുന്നെന്നും അതിനാലാണ് യാത്രയുടെ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് താരം അവാര്‍ഡില്‍ പങ്കെടുക്കാനെത്താതിരുന്നതെന്നും ഗോസിപ്പുണ്ട്. എന്തായാലും റിതേഷിന്റെയും ജെനീലിയയുവടേയും അടുത്ത സുഹൃത്തുക്കള്‍ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.


Click it and Unblock the Notifications