»   » ജയം രവിയും ഹന്‍സികയും പ്രണയത്തില്‍, ഭാര്യയുമായി എന്നും വഴക്ക്; അച്ഛനെ അനുസരിക്കുന്നില്ല?

ജയം രവിയും ഹന്‍സികയും പ്രണയത്തില്‍, ഭാര്യയുമായി എന്നും വഴക്ക്; അച്ഛനെ അനുസരിക്കുന്നില്ല?

Posted By: Rohini
Subscribe to Filmibeat Malayalam

തമിഴകത്ത് മറ്റൊരു യുവ നടന്റെ ദാമ്പത്യവും ട്രാക്ക് തെറ്റി ഓടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. നടന്‍ ജയം രവിയും ഭാര്യ ആര്‍തിയും അത്ര നല്ല രസത്തിലല്ല എന്നാണ് കോടമ്പക്കത്തു നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍.

കബാലി തിയേറ്ററുടമകള്‍ക്ക് ഉണ്ടാക്കിയത് കോടികളുടെ നഷ്ടം; കോടികളുടെ നേട്ടമെല്ലാം വെറും നുണക്കഥ??

ജയം രവിയും നടി ഹന്‍സിക മോട്ടുവാണിയും പ്രണയത്തിലാണെന്നും ഇതേ ചൊല്ലി രവിയും ഭാര്യയും എന്നും വഴക്കാണെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വഴക്ക് മൂക്കുന്നു

ഹന്‍സികയുമായുള്ള ജയം രവിയുടെ ബന്ധത്തെ തുടര്‍ന്ന് ഭാര്യ ആര്‍തിയുമായി നടന്‍ എന്നും വഴക്കാണെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അച്ഛന്‍ പറഞ്ഞു നോക്കി

ഹന്‍സികയുമായുള്ള ബന്ധം ഒഴിവാക്കാന്‍ ജയം രവിയോട് അച്ഛന്‍ മോഹന്‍ ആവശ്യപ്പെട്ടിട്ടും നടന്‍ അനുസരിയ്ക്കുന്നില്ലത്രെ. സഹോദരന്‍ മോഹന്‍ രാജയും ഇക്കാര്യത്തില്‍ ജയം രവിയെ പിന്തിരിപ്പിയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല എന്നാണ് കേള്‍ക്കുന്നത്.

ജയം രവിയും ഹന്‍സികയും

പ്രഭു ദേവ സംവിധാനം ചെയ്ത എങ്കേയും കാതല്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ഹന്‍സികയും ജയം രവിയും ആദ്യമായി ഒന്നിച്ചത്. അതിന് ശേഷം റോമിയോ ജൂലിയറ്റ് എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു

പുതിയ ചിത്രം

ബോഗന്‍ എന്ന ചിത്രത്തിലാണ് രവിയും ഹന്‍സികയും ഏറ്റവും ഒടുവില്‍ ഒന്നിച്ചഭിനയിച്ചത്. ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 23 ന് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്.

ഹന്‍സികയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Is Jayam Ravi marriage lif in truble

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam