»   » അടുക്കള പണി അറിയാവുന്ന ചെറുക്കനെ വേണം; തെന്നിന്ത്യന്‍ താരത്തിന്റെ വിവാഹസ്വപ്‌നം കേട്ട് ഞെട്ടരുത്!!

അടുക്കള പണി അറിയാവുന്ന ചെറുക്കനെ വേണം; തെന്നിന്ത്യന്‍ താരത്തിന്റെ വിവാഹസ്വപ്‌നം കേട്ട് ഞെട്ടരുത്!!

By: Rohini
Subscribe to Filmibeat Malayalam

നടിമാരോട് കല്യാണക്കാര്യത്തെ കുറിച്ച് ചോദിച്ചാല്‍, ഇപ്പോള്‍ അതേ കുറുച്ച് ചിന്തിയ്ക്കുന്നില്ല, കരിയറിനാണ് പ്രധാന്യം എന്നൊക്കെയാണ് മിക്കവരും പറയുക. എന്നാല്‍ കാജല്‍ അഗര്‍വാള്‍ അതില്‍ നിന്നും നേരെ വിപരീതയാണ്.

പറ്റിയ ഒരു ചെറുക്കനെ കിട്ടിയാല്‍ വിവാഹത്തിന് തയ്യാറാണെന്ന് പറഞ്ഞ നടി, ചില നിബന്ധനകളും വയ്ക്കുന്നുണ്ട്. ആ നിബന്ധന കേട്ട് ഞെട്ടിയിരിയ്ക്കുകയാണ് താരത്തിന്റെ ആരാധകര്‍. എന്തൊക്കെയാണെന്ന് നോക്കാം

പ്രണയിച്ച് വിവാഹം കഴിക്കാന്‍ തയ്യാറാണ്

പ്രണയം ഇതുവരെ തോന്നിയിട്ടില്ല. ഇനി അങ്ങനെ ഒരാള്‍ വന്നാല്‍ പ്രണയിച്ച് വിവാഹം കഴിക്കുന്നതിനോട് എതിര്‍പ്പില്ല എന്ന് കാജല്‍ അഗര്‍വാള്‍ വ്യക്തമാക്കി

ഭാഷയോ ദേശമോ ഒന്നും പ്രശ്‌നമില്ല

എല്ലാം പെണ്‍കുട്ടികളെയും പോലെ, ചെറുക്കന്‍ തന്നെ ഒരുപാട് സ്‌നേഹിക്കണം എന്നും, മറ്റെല്ലാ കാര്യത്തെക്കാളും അധികം പ്രധാന്യം തനിക്ക് നല്‍കണം എന്നും കാജലിനും ആഗ്രഹമുണ്ട്. വിവാഹ ചെയ്യുന്ന ആളിന്റെ ഭാഷയോ ദേശമോ ഒന്നും പ്രശ്‌നമല്ല.

ഏറ്റവും പ്രധാനപ്പെട്ട നിബന്ധന

എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ചെറുക്കന് നന്നായി പാചകം ചെയ്യാന്‍ അറിയണം. വിവാഹം കഴിഞ്ഞാല്‍ തനിക്ക് അടുക്കളെ കയറാനൊന്നും പറ്റില്ല. അല്ലെങ്കിലും പാചകം അറിയത്തുമില്ല. അടുക്കള പണി അറിയുന്ന ആള്‍ക്കാണ് മുന്‍തൂക്കം.

ഈ കണ്ടീഷന്‍ ഓകെയാണെങ്കില്‍ സമീപിക്കാം

ഈ കണ്ടീഷനൊക്കെ ഓകെ ആകുന്നവര്‍ക്ക് കാജലിനെ സമീപിയ്ക്കാം എന്ന് ചുരുക്കം. മുംബൈയില്‍ ജനിച്ചുവളര്‍ന്ന കാജലിനിപ്പോളിന് ഇപ്പോള്‍ 31 വയസ്സാണ് പ്രായം.

English summary
Is Kajal Aggarwal ready for Marriage
Please Wait while comments are loading...

Malayalam Photos

Go to : More Photos