കരീന ഗര്‍ഭിണിയാണോ?
വിവാഹിതരായ ആരെയും പോലെ ബോളിവുഡിന്റെ താരദമ്പതിമാരായ സെയ്ഫ് അലി ഖാനും കരീന കെയ്ഫും നേരിടുന്നൊരു ചോദ്യമാണ് കുട്ടികളെക്കുറിച്ചുള്ള ചോദ്യം. പലപ്പോഴായി ഇത്തരം ചോദ്യങ്ങളുയര്‍ന്നപ്പോഴെല്ലാം രണ്ടുപേരും തങ്ങളുടെ നിലപാടുകള്‍ വ്യക്തമാക്കിയതാണ്. വിവാഹജീവിതത്തില്‍ കുട്ടികള്‍ അത്യാവശ്യമാണെന്ന് താന്‍ കരുതിന്നില്ലെന്നാണ് ഒരിക്കല്‍ ഇത്തരമൊരു ചോദ്യത്തിന് കരീന ഉത്തരം നല്‍കിയത്.
അതോടെ കരീനയും സെയഫ്ും കുട്ടികള്‍ വേണ്ടെന്ന് തീരുമാനിച്ചതായി വാര്‍ത്തകളും വന്നു. എന്നാല്‍ ഇപ്പോള്‍ ബോളിവുഡിലാകെ ഒരു സംശയം പടര്‍ന്നിരിക്കുകയാണ് കരീന ഗര്‍ഭിണിയാണോയെന്നതാണ് സംശയം. സംശയമുണ്ടാകാനുള്ള കാരണം മറ്റൊന്നുമല്ല. അടുത്തിടെയായി കരീന സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കോ പൊതുവേദികളിലോ ഒന്നും എത്തുന്നില്ല. ഗര്‍ഭിണിയായതുകൊണ്ടാണോ കരീന ചടങ്ങുകളെല്ലാം ഒഴിവാക്കുന്നതെന്നാണ് ബോളിവുഡ് ചോദിയ്ക്കുന്നത്.
പക്ഷേ ഇത്തരം ഊഹാപോഹങ്ങളോട് കരീന പ്രതികരിക്കുന്നത് തനിയ്ക്ക് ഇത്തരം ചടങ്ങുകളില്‍ പരിപാടികളൊന്നും അവതരിപ്പിക്കാനില്ലാത്തതുകൊണ്ടാണ് താന്‍ അവയിലൊന്നും പങ്കെടുക്കാത്തതെന്നാണ്. നേരത്തേ ഒരു മാധ്യമത്തിന് നല്‍കിയ ഇന്റര്‍വ്യൂവില്‍ തനിയ്ക്ക് അടുത്തൊന്നും അമ്മയാകാന്‍ താല്‍പര്യമില്ലെന്നായിരുന്നു കരീന പറഞ്ഞത്. അതിന് കാരണമായി കരീന പറഞ്ഞ കാരണം മുന്‍ വിവാഹത്തില്‍ സെയ്ഫിന് രണ്ട് മക്കളുണ്ടെന്നും അവര്‍ തന്റേതുകൂടിയാണെന്നുമായിരുന്നു.


Click it and Unblock the Notifications
