ആലിയ പണി കൊടുത്തത് ഉറ്റസുഹൃത്തിന്!! രൺബീർ-ആലിയ പ്രണയം നിരാശയിലാക്കിയത് കത്രീനയെ
ബോളിവുഡിലെ ഇപ്പോഴത്തെ ചർച്ച വിഷയം ആലിയ രൺബീർ പ്രണയത്തെ കുറിച്ചാണ്. പ്രണയത്തെ കുറിച്ചുളള വാർത്തകൽ ആദ്യമൊക്കെ പുറത്തു വന്നെങ്കിലും ഇത് പാപ്പരാസികളുടെ കണ്ടുപിടുത്തമായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ പ്രേക്ഷകരേയും ബോളിവുഡിനേയും ഒരുപോലെ ഞെട്ടിച്ച് പ്രണയവാർത്ത സ്ഥിരികരിച്ച് രൺബീർ രംഗത്തെത്തിയിരുന്നു. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ആലിയയും രൺബീറും. അതിനാൽ ഇവരുടെ പ്രണയത്തിൽ ആരാധകരും ഏറെ സന്തോഷത്തിലാണ്. ബോളിവുഡും ഇവരുടെ പ്രണയത്തിന് പച്ചക്കൊടിയാണ് കാണിച്ചിരിക്കുന്നത്.
അതേസമയം അലിയ -രൺബീറ്‍ പ്രണയം കൂടുതൽ തകർത്തത് ബോളിവുഡ് താരം കത്രീന കൈഫിനെയാണ്. കത്രീനയും രൺബീറും ഏറെ നാളുകളായി അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധം വിവാഹം വരെ എത്തിയിരുന്നുവത്രേ. കത്രീനയുമായി വേർപിരിഞ്ഞതിനു ശേഷമാണ് ആലിയയുമായി രൺബീർ അടുക്കുന്നതും പ്രണയത്തിലാകുന്നതും. ഇപ്പോൾ ബോളിവുഡിൽ ചർച്ചയാകുന്നത് കത്രീനയുടെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസാണ്.

കണ്ടതിനു ശേഷം വിശ്വസിക്കാം
രൺബീർ കപൂർ തന്നെയാണ് പ്രണയ വിവരം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാലും കത്രീന ഇതു വിശ്വസിക്കില്ലയെന്ന മട്ടിലാണ്. രൺബീർ ആലിയ ബന്ധത്തിൽ കത്രീന അതീവ സങ്കടത്തിലാണ്. അത് താരത്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റാറ്റസിൽ നിന്ന് വ്യക്തമാണ്. അത് വിശ്വസിക്കണമെങ്കിൽ ഞാനത് കാണണം, കണ്ടതിന് ശേഷം വിശ്വസിക്കും.'. ഇങ്ങനെയാണ് താരത്തിന്റെ സ്റ്റാറ്റസ്. ഇത് ഇപ്പോൾ ബോളിവുഡിൽ ചർച്ചയായിട്ടുണ്ട്. താരത്തിന്റെ ഈ സ്റ്റാറ്റസിനു പിന്നിൽ രൺബീർ ആലീയ ബന്ധമാണെന്നാണ് പാപ്പരാസികളുടെ ഭാഷ്യം.

ആലിയയും കത്രീനയും സുഹൃത്തുക്കൾ
ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് ആലിയയും കത്രീനയും. ഇവരുടെ സൗഹൃദത്തെ കുറിച്ച് ബോളിവുഡിൽ പാട്ടാണ്. അവധി ആഘോഷങ്ങൾ ഇവർ ഒരുമിച്ചായിരുന്നു ചെലവഴിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ ഇപ്പോഴത്തെ ആലിയ -രൺബീർ ബന്ധം കത്രീനയെ ചൊടിപ്പിച്ചിട്ടുണ്ട്. ഇത് കത്രീന- ആലിയ ബന്ധത്തിൽ വിള്ളലേൽപ്പിക്കുമോ എന്ന് കണ്ടറിയാം

ആലിയെ കുറിച്ച് രൺബീർ പറയുന്നത്
ഇത് തീര്‍ത്തും പുതിയൊരു അനുഭവമാണ്. ഇക്കാര്യത്തെ കുറിച്ച് കൂടുതലായി ഒന്നും ഇപ്പോള്‍ സംസാരിക്കാനില്ല. എല്ലാത്തിനും അതിന്റേതായ സമയമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും നടി എന്ന നിലയിലും ആലിയ ഉയരങ്ങളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ സ്വപ്‌നം കാണുന്നതാണ് ആലിയ എനിക്ക് നല്‍കുന്നത്. ഞങ്ങള്‍ രണ്ട് പേര്‍ക്കും ഇത് പുതിയ അനുഭവമാണെന്നും രണ്‍ബീര്‍ പറയുന്നു. കൂടാതെ രൺബീർ കപൂറിനോടുള്ള ക്രഷ് നേരത്തെ തന്നെ ആലിയയും തുറന്നു പറഞ്ഞിരുന്നു.

വീട്ടുകാർക്കും സമ്മതം
രൺബീർ ആലീയ ബന്ധത്തിൽ വീട്ടുകാരും പച്ചക്കൊടി കാണിച്ചിരിക്കുകയാണ്. ആലിയയ്ക്ക് രൺബീരിന്റെ സഹോദരി റിദ്ദിമ ബ്രേയ്സ് ലേറ്റ് സമ്മാനം നൽകിയിരുന്നു. അത് ആലിയ തന്റെ ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസായി ചേർക്കുകയും ചെയ്തിരുന്നു. കൂടാതെ ആലിയയും രൺബീറിന്റെ അമ്മയുമായുള്ള ചിത്രങ്ങളും ഇപ്പോൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിൽ നിന്ന് വ്യക്തമാണ് ആലിയ -രൺബീർ ബന്ധത്തിൽ വീട്ടുകാരും ഹാപ്പിയാണെന്ന്.

സോനത്തിന്റെ വിവാഹം
സോനത്തിന്റെ വിവാഹത്തിന് ശേഷമാണ് ആലിയ- രൺബീർ ബന്ധം പുറം ലോകം അറിഞ്ഞത്. നവനമ്പതിമാരേക്കാലും കൂടുതൽ ശ്രദ്ധയാകർഷിച്ചത് ഈ താര ജോഡികളായിരുന്നു. അന്നു മുതലാണ് ഇവരെ കുറിച്ചുള്ള കഥകൾ പ്രചരിക്കാൻ തുടങ്ങിയത്. എന്നാൽ വെറും പാപ്പരാസികഥ മാത്രമായിരിക്കുമെന്നാണ് ആദ്യം വിചാരിച്ചത്. സാധരണഗതിയിൽ താരങ്ങൾ അവരുടെ പ്രണയ ബന്ധം മറച്ചു പിടിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ ഇവർ മറ്റുള്ളവരിൽ നിന്ന വ്യത്യസ്തരായിരിക്കുകയാണ്.


Click it and Unblock the Notifications











