For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാവ്യ മാധവന്‍ രണ്ടാമതും ഗര്‍ഭിണിയായോ? വീണ്ടും താരകുടുംബത്തെ കുറിച്ചുള്ള വാര്‍ത്തകളുമായി സൈബര്‍ ലോകം

  |

  ജനപ്രിയ നായകന്‍ ദിലീപിനെയും ഭാര്യയും നടിയുമായ കാവ്യ മാധവനെയും വിവാദങ്ങളും വിമര്‍ശനങ്ങളും വിടാതെ പിന്തുടരുകയാണ്. വിവാഹത്തിനും ഏറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇരുവരും ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നിന്നിരുന്നു. ദിലീപും കാവ്യ മാധവനും വിവാഹിതരായെന്ന തരത്തില്‍ പലപ്പോഴും വാര്‍ത്തകളും വന്നിരുന്നെങ്കിലും 2016 നവംബറില്‍ അതവസാനിച്ചു.

  ആരും അറിയാതെ വളരെ രഹസ്യമായിട്ടായിരുന്നു ഇരുവരും വിവാഹം തീരുമാനിച്ചിരുന്നത്. എന്നിട്ടും താരദമ്പതിമാരെ വിടാതെ പിന്തുടരുന്നവരെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് വരുന്നത്. ദിലീപിന്റെ കുടുംബത്തിലേക്ക് മറ്റൊരു സന്തോഷം വരികയാണെന്നും കാവ്യ മാധവന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്നും തരത്തിലുള്ള പ്രചരണമാണ് ഇപ്പോള്‍. അതിന് പിന്നിലെ സത്യാവസ്ഥ അന്വേഷിക്കുകയാണ് ആരാധകര്‍.

  സിനിമയില്‍ അഭിനയിച്ചിരുന്ന കാലം മുതല്‍ ദിലീപിന്റെയും കാവ്യയുടെയും സൗഹൃദത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. മഞ്ജു വാര്യരുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയപ്പോഴും ഇതേ കാരണമാണ് പലരും കണ്ടെത്തിയത്. എന്നാല്‍ സത്യം അതൊന്നുമല്ലെന്ന് പല അഭിമുഖങ്ങളിലും ദിലീപ് വെളിപ്പെടുത്തിയെങ്കിലും വിമര്‍ശനങ്ങള്‍ മാത്രമേ ഉണ്ടായുള്ളു. 2016 നവംബര്‍ 25 നായിരുന്നു ദിലീപ്-കാവ്യ വിവാഹം നടക്കുന്നത്. മകള്‍ ജനിക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ കാവ്യ ഗര്‍ഭിണിയാണെന്ന് ഉറപ്പിച്ച മട്ടിലായിരുന്നു പ്രചാരണം. 2018 ലാണ് മകള്‍ മഹാലക്ഷ്മി പിറക്കുന്നത്.

  ദിലീപുമായിട്ടുള്ള വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നിന്ന കാവ്യ മാധവന്‍ ഇപ്പോള്‍ കുടുംബിനിയായി കഴിയുകയാണ്. സോഷ്യല്‍ മീഡിയയില്‍ പോലും സജീവമല്ലാത്ത കാവ്യ മകളുടെ ചിത്രം പോലും പുറത്ത് കാണിച്ചിരുന്നില്ല. ഏറ്റവും ഒടുവിലായി 2019 ഡിസംബറില്‍ മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനിടെ എടുത്ത ചിത്രങ്ങളായിരുന്നു പങ്കുവെച്ചത്. ലാല്‍ ജോസിന്റെ മകളുടെ വിവാഹത്തിനും മറ്റുമായി കാവ്യയും ദിലീപും ഒന്നിച്ചെത്തിയെങ്കിലും കഴിഞ്ഞ കുറച്ച് നാളുകളായി താരങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വന്നിരുന്നില്ല.

  കണ്ണഞ്ചിപ്പിക്കുന്ന ലുക്കില്‍ കാവ്യ മാധവന്‍ | Filmibeat Malayalam

  ലോക്ക്ഡൗണ്‍ കാലത്ത് മുന്‍നിര താരങ്ങളടക്കം സോഷ്യല്‍ മീഡിയയില്‍ സജീവമായെങ്കിലും ദിലീപും കാവ്യയും കഴിഞ്ഞ കുറേ മാസങ്ങളായി എന്ത് ചെയ്യുന്നു എന്നോ, തങ്ങളുടെ വിശേഷങ്ങളോ പൊതുജനത്തിന് മുന്‍പാകെ അവതരിപ്പിച്ചിട്ടില്ല. അതോടെ ചില ഗോസിപ്പുകള്‍ക്ക് തലപൊക്കാന്‍ വഴിയൊരുക്കിയിരിക്കുകയാണ്. കാവ്യ രണ്ടാമതും ഗര്‍ഭിണിയെന്ന തരത്തില്‍ യാതൊരുവിധ സ്ഥിരീകരണവുമില്ലാത്ത വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. പ്രധാനമായും യൂട്യൂബ് ചാനലുകളിലാണ് ഇത് കാണുന്നത്.

  ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ പല തരത്തിലുള്ള പ്രചാരണങ്ങളാണ് ദിലീപിനെയും കുടുംബത്തെ കുറിച്ച് വന്നത്. കാവ്യ പൊരിഞ്ഞ അടുക്കളപ്പണിയിലാണെന്ന് പറഞ്ഞ് പ്രചരിക്കുന്ന വീഡിയോയില്‍ അടുക്കളയില്‍ ഭക്ഷണമുണ്ടാക്കുന്ന നടിയെ കാണാം. പക്ഷെ ഇതൊക്കെ കാവ്യയുടെ വളരെ പഴയ ചിത്രങ്ങളാണെന്ന് വ്യക്തമാണ്. പഠിക്കാന്‍ പോയ മീനാക്ഷി വീട്ടിലേക്ക് തിരിച്ച് വന്നുവെന്നും മഹാലക്ഷ്മിക്കൊപ്പം വീട്ടിലാണെന്നുമാക്കെ ഊഹാപോഹങ്ങള്‍ മറ്റൊരു സൈഡിലുണ്ട്. എന്തായാലും കൂടുതല്‍ വിവരങ്ങളൊന്നും താരകുടുംബം വ്യക്തമാക്കിയിട്ടില്ല.

  പല അഭിമുഖങ്ങളിലും തന്നെയും കുടുംബത്തെയും കുറിച്ച് യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകള്‍ വരുന്നതിനെ കുറിച്ച് ദിലീപ് തന്നെ പറഞ്ഞിരുന്നു. സ്ഥിരീകരണമില്ലാത്ത ഇത്തരം പ്രചാരണം നടത്തുന്നവര്‍ക്കെതിരെ തുറന്നടിച്ചുകൊണ്ടുള്ള പ്രതികരണമായിരുന്നു ദിലീപ് അന്ന് നടത്തിയത്. മഞ്ജുവുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം താനും മകള്‍ മീനാക്ഷിയും കുടുംബവും കടന്നു പോയ മനസികാവസ്ഥകളെ പറ്റിയും ദിലീപ് വ്യക്തമാക്കിയിരുന്നു. മകള്‍ മീനാക്ഷിയുടെയും കുടുംബത്തിന്റെയും നിര്‍ബന്ധ പ്രകാരമാണ് കാവ്യയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്ന് അന്ന് മുതല്‍ താരം പറഞ്ഞിട്ടുണ്ട്.

  English summary
  Is Kavya Madhavan Pregnant? Social Media Is Flood With Unofficial Reports
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X