വിശാലുമായുള്ള ലിപ് ലോക്ക് സ്വീറ്റ് ആയിരുന്നു എന്ന് ലക്ഷ്മി മേനോന്‍?
മലയാളിയായ ഒരു പെണ്‍കുട്ടി തമിഴ് നാട്ടില്‍ പോയി വിശാലുമായി ലിപ് ലോക്ക് ചെയ്തത് ആരാധകര്‍ക്ക് ഞെട്ടലായിരുന്നു. നാന്‍ സിഗപ്പു മനിതന്‍ എന്ന ചിത്രത്തിലായിരുന്നു ലക്ഷ്മി മേനോനും വിശാലും തമ്മിലുള്ള ആ ഹോട്ട് ലിപ് ലോക്ക് രംഗം
രണ്ട് ചിത്രത്തില്‍ ഒരുമിച്ചഭിനയിച്ചതിന് ശേഷം ലക്ഷ്മിയും വിശാലും പ്രണയത്തിലാണെന്ന ഗോസിപ്പ് പരക്കുന്നതിനിടെയാണ് സിഗപ്പ് മനിതന്‍ എന്ന ചിത്രത്തിലെ ലിപ് ലോക്ക്. എന്നാല്‍ ഗോസിപ്പുകളെയൊക്കെ ചിരിച്ചു തള്ളുകയായിരുന്നു വിശാലും ലക്ഷ്മിയും.

അടുത്തിടെ ആഡംസ് ടാക്കീസ് എന്ന തമിഴ് സെലിബ്രിട്ടി ചാറ്റ് ഷോയില്‍ വിജെ ആഡംസുമായി സംസാരിക്കവെ വിശാലുമായുള്ള ലിപ് ലോക്ക് അഭിനയാനുഭവത്തെ കുറിച്ച് ലക്ഷ്മി മേനോന്‍ തുറന്ന് പറയുകയുണ്ടായി.
പച്ചമുളക്, ചുവന്ന മുളക്, മുളകു പൊടി, വിശാലിന്റെ ചുണ്ടുകള്‍ ഇതിലേതാണ് ഏറ്റവും സ്‌പൈസിയായി തോന്നിയത് എന്നായിരുന്നു ചോദ്യം. ചോദ്യം കേട്ട് ഒന്ന് അന്താളിച്ച ലക്ഷ്മി ചിരിച്ചുകൊണ്ട് പറഞ്ഞു, പച്ചമുളക്! ഇതുപോലെ സ്വീറ്റ് ഏതാണെന്ന് ചോദിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ വിശാലുമായുള്ള ലിപ് ലോക്ക് പറഞ്ഞേനെ എന്നും ലക്ഷ്മി പറയുന്നു.


Click it and Unblock the Notifications