നാലാമതും വിവാഹത്തിനൊരുങ്ങി മഹേഷ് ബാബുവിന്റെ സഹോദരന്‍; ഇത്തവണ കന്നട നടിയാണ് വധു

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് മഹേഷ് ബാബു. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യവും നടന്റെ വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ നടന്റെ സഹോദരന്‍ നരേഷ് ബാബുവിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ചില വാര്‍ത്തകൡലാണ് താരത്തിന്റെ പേരും ഉയര്‍ന്ന് വരുന്നത്.

പുതിയ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം നരേഷ് ബാബു അദ്ദേഹത്തിന്റെ കാമുകി പവിത്ര ലോകേഷുായി വിവാഹിതനായേക്കും എന്നാണ് പറയുന്നത്. പവിത്രയും നരേഷും കുറച്ച് കാലമായി പ്രണയത്തിലാണെന്നും അവര്‍ വിവാഹിതരാവാന്‍ ഒരുങ്ങുകയാണെന്നുമാണ് ചില ഊഹാപോഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ഇരുവരും ആ വാര്‍ത്ത നിഷേധിച്ചെങ്കിലും ഒരു മാധ്യമം പുതിയതായി പുറത്ത് വിട്ട റിപ്പോര്‍ട്ടുകള്‍ പറയുന്നത് അങ്ങനെയല്ല.

നരേഷ് ബാബു നാലാം തവണയും വിവാഹിതനാവാന്‍ ഒരുങ്ങുകയാണ്

മഹേഷ് ബാബുവിന്റെ സഹോദരനും നടനും രാഷ്ട്രീയക്കാരനുമായ നരേഷ് ബാബു നാലാം തവണയും വിവാഹിതനാവാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ വിവരം. നേരത്തെ മൂന്ന് തവണ വിവാഹിതനായെങ്കിലും നരേഷിന്റെ കുടുംബ ജീവിതം അത്ര വിജയകരമായിരുന്നില്ല. മുന്‍ഭാര്യമാരുമായി പൊരുത്തപ്പെടാനാകാത്ത പ്രശ്‌നങ്ങള്‍ വന്നതോടെ അവരെല്ലാവരുമായിട്ടും താരം വേര്‍പിരിഞ്ഞു. ഇപ്പോള്‍ ഭാര്യയില്ലാതെ ജീവിക്കുകയാണ് താരം.

 ഭര്‍ത്താവ് സുചേന്ദ്ര പ്രസാദില്‍ നിന്ന് വേര്‍പിരിഞ്ഞ് കഴിയുകയാണെങ്കിലും നടിയിത് വരെ വിവാഹമോചനം നേടിയിട്ടില്ല

അതിനിടയിലാണ് കന്നട നടി പവിത്ര ലോകേഷുമായി നരേഷ് ഇഷ്ടത്തിലാണെന്ന റിപ്പോര്‍ട്ട് വന്നത്. പവിത്ര നേരത്തെ വിവാഹിതയാണ്. ഭര്‍ത്താവ് സുചേന്ദ്ര പ്രസാദില്‍ നിന്ന് വേര്‍പിരിഞ്ഞ് കഴിയുകയാണെങ്കിലും നടിയിത് വരെ വിവാഹമോചനം നേടിയിട്ടില്ല. 2007 ലാണ് പവിത്ര വിവാഹിതയാവുന്നത്. നിയമപരമായി ബന്ധം വേര്‍പ്പെടുത്തത് കൊണ്ട് നരേഷിനെ വിവാഹം കഴിക്കണമെങ്കില്‍ പവിത്രയ്ക്ക് ചില തടസ്സങ്ങള്‍ വന്നേക്കാം. നിലവിലെ ഭര്‍ത്താവുമായി പിരിയാതെ അത് നടക്കില്ല.

നരേഷ് ബാബുവും പവിത്ര ലോകേഷും ഇപ്പോള്‍ ലിവ്-ഇന്‍ റിലേഷനില്‍ ആണ്

എന്നാല്‍ നരേഷ് ബാബുവും പവിത്ര ലോകേഷും ഇപ്പോള്‍ ലിവ്-ഇന്‍ റിലേഷനില്‍ ആണെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത് ആദ്യമായിട്ടല്ല പവിത്രയുടെയും നരേഷിന്റെയും വിവാഹ വാര്‍ത്ത പുറത്ത് വരുന്നത്. മാസങ്ങള്‍ക്ക് മുന്‍പും സമാനമായ രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ സുപരിചിതനായ താരമാണ് നരേഷ് ബാബു

പുതിയ വിവരം പ്രകാരം പവിത്രയും നരേഷും മഹാബലേശ്വറി എന്ന പ്രശസ്ത ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. അത് വിവാഹത്തിന് മുന്നൊരുക്കത്തിന്റെ ഭാഗമാണെന്ന അഭ്യൂഹത്തിനും കാരണമായി. എന്തായാലും ആരാധകര്‍ കാത്തിരിക്കുന്നത് പോലൊന്ന് സംഭവിക്കട്ടെ എന്നാണ് എല്ലാവരും ആശംസിക്കുന്നതും.

തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറെ സുപരിചിതനായ താരമാണ് നരേഷ് ബാബു. സഹോദരിന്‍ മഹേഷ് ബാബുവിന്റെ പേരിനൊപ്പം നരേഷും ശ്രദ്ധേയനായി. നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ നടന്‍ ചെയ്തിട്ടുണ്ട്. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X