ലൂസിഫര്‍ 2 എമ്പുരാനില്‍ ലാലേട്ടനൊപ്പം മമ്മൂക്ക? പൃഥ്വിരാജിന്റെ കമന്റ് വൈറല്‍

By Prashant V R

മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ കഴിഞ്ഞ വര്‍ഷം വന്‍വിജയം നേടിയ ചിത്രമാണ് ലൂസിഫര്‍. മോളിവുഡില്‍ ആദ്യമായി 200കോടി ക്ലബില്‍ എത്തിയ സിനിമ ലോകമെമ്പാടുമായി തരംഗമായി മാറിയിരുന്നു. ലൂസിഫര്‍ വലിയ വിജയമായതിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്. മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് സുകുമാരന്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്‌. എമ്പുരാനില്‍ മോഹന്‍ലാലിനൊപ്പം ആരൊക്കെയാണ് എത്തുന്നതെന്ന് എല്ലാവരും ആകാംക്ഷകളോടെ ഉറ്റുനോക്കുന്നൊരു കാര്യമാണ്.

empuraan-

അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ച് ആരാധകരെ ആവേശം കൊളളിക്കുന്ന ഒരു സൂചന പൃഥ്വിരാജ് പുറത്തുവിട്ടിരുന്നു. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി മമ്മൂക്കയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് എത്തിയപ്പോള്‍ അതിന് താഴെയായി പൃഥി കുറിച്ച കമന്റാണ് ഇപ്പോള്‍ വലിയ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. മുരളി ഗോപിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെയായി 'എന്നാല്‍ പിന്നെ' എന്ന കമന്റും മൂങ്ങയുടെ സ്‌മൈലിയുമാണ് പൃഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നത്.

പിന്നാലെ എമ്പുരാനില്‍ മമ്മൂട്ടിയും ഉണ്ടോയെന്ന ചോദ്യങ്ങളുമായി ആരാധകര്‍ എത്തി. അതേസമയം ഇത് എമ്പുരാനെ കുറിച്ചല്ലെന്നും മമ്മൂട്ടിയെ വെച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ചുളള സൂചനയാണെന്നും ആരാധകരില്‍ ചിലര്‍ പറഞ്ഞു. ഏതായാലും പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടില്‍ നിന്നുളള ആ വലിയ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം ഇക്കൊല്ലം മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ക്ക് പിന്നാലെ ഇന്‍ഡസ്ട്രി ഒന്നടങ്കം ആഘോഷിച്ച പിറന്നാളായിരുന്നു മമ്മൂക്കയുടേത്.

സോഷ്യല്‍ മീഡിയയിലെല്ലാം ആശംസാപ്രവാഹമായിരുന്നു മെഗാസ്റ്റാറിന്റെ ജന്മദിനത്തിലുണ്ടായത്. ആശംസകള്‍ അറിയിച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ചുകൊണ്ട് നടന്‍ പിന്നീട് എത്തുകയും ചെയ്തിരുന്നു. ഇത്തവണ കുടുംബത്തോടൊപ്പമായിരുന്നു മമ്മൂക്കയുടെ പിറന്നാളാഘോഷം. മെഗാസ്റ്റാറിന്റെ ജന്മദിനാഘോഷ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

Recommended Video

Prithviraj Talks About His upcoming Mammootty Movie | FilmiBeat Malayalam

ഭാര്യ സുല്‍ഫത്ത്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍,മകള്‍ സുറുമി, ദുല്‍ഖറിന്റെ ഭാര്യ അമാല്‍, പേരക്കുട്ടികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇത്തവണ മകള്‍ സുറുമിയാണ് മമ്മൂക്കയുടെ പിറന്നാള്‍ കേക്ക് ഒരുക്കിയത്. വാപ്പിച്ചിക്ക് സ്‌നേഹചുംബനം നല്‍കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പിറന്നാള്‍ ആശംസ അറിയിച്ചിരുന്നത്. മോഹന്‍ലാലും പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

Read more about: mammootty prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X