»   » രജനികാന്തിന്റെ കബാലിയില്‍ മമ്മൂട്ടിയും, ആര് കാസ്റ്റ് ചെയ്തു??

രജനികാന്തിന്റെ കബാലിയില്‍ മമ്മൂട്ടിയും, ആര് കാസ്റ്റ് ചെയ്തു??

Written By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ രജനികാന്തും വീണ്ടും ഒന്നിയ്ക്കുന്നു എന്ന് കേള്‍ക്കുന്ന ഏതൊരു സിനിമാ പ്രേമിയും ഒന്ന് ഞെട്ടും. അതും രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ കബാലിയില്‍. ചിത്രീകരണം 99 ശതമാനവും പൂര്‍ത്തിയായ കബാലിയില്‍ മമ്മൂട്ടിയുടെ റോള്‍ എന്താണ്, ആരാണ് മമ്മൂട്ടിയെ കാസ്റ്റ് ചെയ്തത് എന്നൊക്കെയാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

എന്നാല്‍ അമിത പ്രതീക്ഷ ഒന്നും വേണ്ട. മമ്മൂട്ടി കബാലിയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ, കബാലിയുടെ വിക്കി പേജില്‍ താരനിരയില്‍ മമ്മൂട്ടിയുടെ പേരും കണ്ടതോടെയാ് ഇക്കാര്യത്തില്‍ ആരാധകര്‍ക്ക് പ്രതീക്ഷ വര്‍ദ്ധിച്ചത്. ഒരു സര്‍പ്രൈസ് അതിഥി വേഷത്തിലായിരിക്കുമോ മമ്മൂട്ടി എത്തുക?, സംഭവിത്തിന്റെ സത്യാവസ്ഥ അറിയാന്‍ തുടര്‍ന്ന് വായിക്കൂ.

രജനികാന്തിന്റെ കബാലിയില്‍ മമ്മൂട്ടിയും, ആര് കാസ്റ്റ് ചെയ്തു??

കബാലിയുടെ വിക്കി പീഡിയ പേജില്‍ വന്ന വിവരങ്ങളാണിത്. താരനിരയില്‍ രജനികാന്തിനും രാധികാ ആപ്‌തെയ്ക്കും ദിനേഷ് രവിയ്ക്കും, കലയരസനുമൊക്കെ ഒപ്പം മമ്മൂട്ടിയുടെ പേരും

രജനികാന്തിന്റെ കബാലിയില്‍ മമ്മൂട്ടിയും, ആര് കാസ്റ്റ് ചെയ്തു??

ട്രെയിലറിലൊന്നും മമ്മൂട്ടിയെ കണ്ടില്ലല്ലോ. ഇനി ഒരു സര്‍പ്രൈസ് അതിഥി വേഷത്തിലായിരിക്കുമോ മമ്മൂട്ടി എത്തുക എന്നൊക്കെയുള്ള സംശയങ്ങളായി ആരാധകരില്‍. ഷാരൂഖിന്റെ രാ വണ്‍ എന്ന ചിത്രത്തിന്റെ അവസാനം രജനികാന്ത് അതിഥി വേഷത്തിലെത്തിയത് ഏറെ ശ്രദ്ധേയമായിരുന്നു.

രജനികാന്തിന്റെ കബാലിയില്‍ മമ്മൂട്ടിയും, ആര് കാസ്റ്റ് ചെയ്തു??

എന്നാല്‍ ആരാധകരുടെ പ്രതീക്ഷ വാനം താണ്ടുന്നതിനിടെ വിക്കി പീഡിയ ആ വിവരം എഡിറ്റ് ചെയ്തു. ചിത്രത്തില്‍ മമ്മൂട്ടിയുണ്ട് എന്ന വാര്‍ത്തയ്ക്ക് ആക്കം കൂട്ടാന്‍ ആരോ മനപൂര്‍വ്വം അദ്ദേഹത്തിന്റെ പേര് ചേര്‍ത്തിരിയ്ക്കാനാണ് സാധ്യത.

രജനികാന്തിന്റെ കബാലിയില്‍ മമ്മൂട്ടിയും, ആര് കാസ്റ്റ് ചെയ്തു??

വിക്കിപീഡിയയില്‍ അക്കൗണ്ടുള്ള ആര്‍ക്കും വിവരങ്ങള്‍ എഴുതി ചേര്‍ക്കാവുന്നതാണ്. പുതിയതായി ചേര്‍ത്ത വിവരങ്ങള്‍ അല്പസമയത്തേക്ക് അവിടെ തന്നെ കാണും. പിന്നീട് ചേര്‍ത്ത കാര്യങ്ങള്‍ തെറ്റാണെന്ന് സ്ഥിരീകരിച്ചാല്‍ അത് നീക്കം ചെയ്യും. കബാലിയില്‍ മമ്മൂട്ടി ഉണ്ടെന്ന വാര്‍ത്തയും അത്തരത്തില്‍ ചേര്‍ക്കപ്പെട്ടതാവാം

രജനികാന്തിന്റെ കബാലിയില്‍ മമ്മൂട്ടിയും, ആര് കാസ്റ്റ് ചെയ്തു??

നേരത്തെ ദളപതി എന്ന ചിത്രത്തിന് വേണ്ടി മമ്മൂട്ടിയും രജനികാന്തും ഒന്നിച്ചഭിനയിച്ചിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടുകയും ചെയ്തു.

English summary
Is Mammootty in Rajinikanth's Kabali

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam