»   » മഞ്ജു വാര്യരെ പരിഗണിക്കണ്ട, 2 സിനിമയില്‍ നിന്നും ഒഴിവാക്കി, കോക്കസുകള്‍ വീണ്ടും സജീവമാവുകയാണോ ??

മഞ്ജു വാര്യരെ പരിഗണിക്കണ്ട, 2 സിനിമയില്‍ നിന്നും ഒഴിവാക്കി, കോക്കസുകള്‍ വീണ്ടും സജീവമാവുകയാണോ ??

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളായ മഞ്ജു വാര്യര്‍ക്ക് സിനിമയില്‍ അപ്രഖ്യാപിത വിലക്ക്. താരത്തെ നായികയാക്കി സിനിമ ചെയ്യുന്ന യുവസംവിധായകനു മുന്നില്‍ അപേക്ഷയുമായി നിര്‍മ്മാതാവ്. തുടങ്ങാനിരുന്ന രണ്ട് ചിത്രങ്ങളില്‍ നിന്നും താരത്തെ ഒഴിവാക്കി. നിര്‍മ്മാതാവാണ് മഞ്ജുവിനെ നായികാ സ്ഥാനത്തു നിന്നു മാറ്റണമെന്ന കാര്യത്തില്‍ നിര്‍ബന്ധം പിടിച്ചതെന്ന തരത്തിലുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമാവുന്ന മഞ്ജു വാര്യര്‍ക്ക് മുന്നില്‍ അപ്രഖ്യാപിത വിലക്കുമായാണ് ചിലര്‍ രംഗപ്രവേശം ചെയ്തിട്ടുള്ളത്. കൈ നിറയെ ചിത്രങ്ങളുമായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് മഞ്ജു വാര്യര്‍. കമല്‍ സംവിധാനം ചെയ്യുന്ന ആമി, ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാല്‍ ടീമിന്റെ വില്ലന്‍, വി എ ശ്രീകുമാര്‍ മേനോന്റെ ഒടിയന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്.

മഞ്ജുവിനെ നായികയാക്കുന്നതില്‍ നിന്നും പിന്‍വാങ്ങി

പ്രമുഖ യുവസംവിധായകനടക്കമുള്ളവരാണ് മഞ്ജു വാര്യരെ നായികയാക്കി സിനിമയെടുക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയിട്ടുള്ളത്. മഞ്ജുവിനെ കേന്ദ്ര കഥാപാത്രമാക്കിയുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ഇവരുടെ പിന്‍മാറ്റം.

പിന്‍മാറ്റത്തിന് കാരണം

പ്രമുഖ സംവിധായകനാണ് ഒരു ചിത്രത്തില്‍ നിന്നും താരത്തെ മാറ്റണമെന്ന് അവശ്യപ്പെട്ടത്. മഞ്ജുവിനെ നായികയാക്കി സിനിമയുമായു മുന്നോട്ട് പോവില്ലെന്ന തീരുമാനം വരുന്നത് വരെ സംവിധായകന്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

നിര്‍മ്മാതാവ് സമ്മതിക്കുന്നില്ല

നായികയായി മഞ്ജു വാര്യരെ പരിഗണിക്കേണ്ടെന്ന് നിര്‍മ്മാതാവ് ആവശ്യപ്പെട്ടിരുന്നു. നിര്‍മ്മാതാവിന്റെ ഇടപെടലിനെത്തുടര്‍ന്ന് സംവിധായകന്‍ ഈ ചിത്രത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

ചിലരെ പിണക്കിയാല്‍ മുന്നോട്ടുള്ള യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാവും

സിനിമാ മേഖലയില്‍ പലതരത്തിലുള്ള കോക്കസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന കാര്യം ഇതിനു മുന്‍പ് തന്നെ പല അവസരങ്ങളിലും വ്യക്തമായതാണ്. അത്തരത്തില്‍ വീണ്ടും ചില കോക്കസുകള്‍ പ്രവര്‍ത്തനം തുടങ്ങിയോ എന്ന് സംശയിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ സംജാതമായിട്ടുള്ളത്.

പ്രകോപിപ്പിച്ച് മുന്നോട്ട് പോയാല്‍

സിനിമാ മേഖലയിലെ തന്നെ ശക്തരായ വിഭാഗത്തെ പ്രകോപിപ്പിച്ച് മുന്നോട്ട് പോവാന്‍ കഴിയില്ലെന്ന് കൃത്യമായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാമ് രണ്ട് ചിത്രത്തിന്റേയും സംവിധായകന്‍ സിനിമയില്‍ നിന്നും പിന്‍മാറിയത്.

കേന്ദ്രകഥാപാത്രമായി നിശ്ചയിച്ചിരുന്നത് മഞ്ജു വാര്യരെ

തിരക്കഥ പൂര്‍ത്തിയാക്കിയ യുവസംവിധായകന്‍ നിര്‍മ്മാതാവുമായി ചര്‍ച്ച നടത്തവെയാണ് കേന്ദ്ര കഥാപാത്രമായി മഞ്ജു വാര്യരെ പരിഗണിക്കാന്‍ ആലോചിച്ചിരുന്നത്.

നിര്‍മ്മാതാവിന്റെ മനം മാറ്റം പെട്ടെന്നായിരുന്നു

യുവസംവിധായകന്റെ അഭിപ്രായത്തിന് നേരെ നിര്‍മ്മാതാവാണ് മുഖം തിരിച്ചത്. മഞ്ജുവിനെ നായികയാക്കുന്നതില്‍ നിന്നും നിര്‍മ്മാതാവാണ് ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചത്.

മറ്റാരെ അഭിനയിപ്പിച്ചാലും മഞ്ജുവിനെ വേണ്ട

തന്റെ സിനിമയില്‍ മറ്റാരു വേഷമിട്ടാലും മഞ്ജു വാര്യര്‍ വേണ്ടെന്ന നിലപാടിലായിരുന്നു നിര്‍മ്മാതാവ്. നിര്‍മ്മാതാവിന്റെ വാശിക്ക് മുന്നില്‍ യുവസംവിധായകനും കീഴടങ്ങുകയായിരുന്നു.

അവസാന നിമിഷം ഒഴിവാക്കി

തന്‍രെ സിനിമയില്‍ നിന്നും അവസാന നിമിഷം മഞ്ജു വാര്യരെ ഒഴിവാക്കേമ്ടി വന്നതിനെക്കുറിച്ച് യുവസംവിധായകന്‍ തന്നെയാണ് വ്യക്തമാക്കിയത്. നിര്‍മ്മാതാവ് നിരവധി കാരണങ്ങള്‍ വ്യക്തമാക്കിയതിനാലാണ് ചിത്രത്തില്‍ നിന്ന് പിന്‍മാറിയതെന്നും സംവിധായകന്‍.

മഞ്ജുവിനെ പോത്സാഹിപ്പിക്കുന്ന താരങ്ങള്‍ക്ക് നേരെയും അമര്‍ഷം

നീണ്ട ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ശക്തമായ കഥാപാത്രങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മോഹന്‍ലാലിനോടൊപ്പം വരം അഭിനയിക്കാനുള്ള അവസരവും മഞ്ജുവിനേ തേടിയെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും എത്തുന്നത്. ഇക്കാര്യത്തിലും സിനിമാ ലോകത്തുള്ളവര്‍ക്ക് കടുത്ത അമര്‍ഷമാണ്.

മോഹന്‍ലാല്‍ പോത്സാഹിപ്പിക്കുന്നു

മഞ്ജു വാര്യരെ മോഹന്‍ലാല്‍ പോത്സാഹിപ്പിക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുവെന്ന തരത്തില്‍സറിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ട്. ലാലിന്റെ പോത്സാഹനത്തില്‍ കടുത്ത അമര്‍ഷവുമായി ചിലര്‍ രംഗത്തു വന്നിട്ടുണ്ട്. പ്രകടമായി വന്നില്ല എന്ന് മാത്രം.

മമ്മൂട്ടി ഒഴിഞ്ഞു മാറുന്നു

മഞ്ജു വാര്യരുമായി ഒരുമിച്ച് അഭിനയിക്കാന്‍ തയ്യാറാവാതെ മെഗാസ്റ്റാര്‍ ഒഴിഞ്ഞു മാറുകയാണ്. ഒരൊറ്റ ചിത്രത്തില്‍ പോലും മഞ്ജുവിനോടൊപ്പം അഭിനയിക്കാന്‍ താരം തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

13 മമ്മൂട്ടി ഒഴിഞ്ഞു മാറുമ്പോള്‍ മോഹന്‍ലാല്‍ ചെയ്യുന്നത് ശരിയാണോ ??

മമ്മൂട്ടി ഒഴിഞ്ഞു മാറുന്നതിനിടയില്‍ മോഹന്‍ലാല്‍ മഞ്ജു വാര്യരോടൊപ്പം അഭിനയിക്കുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് സിനിമയിലെ ഒരു വിഭാഗത്തിനുള്ളത്.

നിര്‍മ്മാതാവ് പറഞ്ഞ മറുപടി

ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് എവിടെ നിന്നെങ്കിലും പ്രത്യേക നിര്‍ദേശം ലഭിച്ചോ എന്നു ചോദിക്കുമ്പോള്‍ കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞു മാറുകയാണ് നിര്‍മ്മാതാവ്.

കഥാ ചര്‍ച്ചയ്ക്കിടയില്‍ മറ്റുള്ളവരുടെ പേര് വരുന്നത് സ്വഭാവികമാണ്

സിനിമയുടെ കഥാ ചര്‍ച്ചകള്‍ക്കിടയില്‍ പല താരങ്ങളുടെയും പേര് ഉയര്‍ന്നു വരുന്നത് സ്വഭാവികമായ കാര്യമാണെന്ന തരത്തിലാണ് നിര്‍മ്മാതാവ് പ്രതികരിക്കുന്നതെന്ന് സിനിമയിലെ ഒരു വിഭാഗം പറയുന്നു.

സിനിമയിലെ കോക്കസുകള്‍ വീണ്ടും സജീവമാവുന്നുവോ

സിനിമാ രംഗത്ത് പല തരത്തിലുള്ള കോക്കസുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വളരെ മുന്‍പേ തന്നെ പുറത്തു വന്നിട്ടുണ്ട്. അത്തരത്തില്‍ മഞ്ജു വാര്യര്‍ക്കെതിരെ കോക്കസുകള്‍ വീണ്ടും സജീവമായോ എന്ന സംശയമാണ് ഇപ്പോള്‍ ഉടലെടുത്തിട്ടുള്ളത്.

English summary
Is Manju Warrier get ban from malayalam film industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam