»   » താരപുത്രി ശ്രുതി ഹാസന്‍ കാമുകനെ രഹസ്യമായി വിവാഹം കഴിച്ചു! പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യമെന്ത്?

താരപുത്രി ശ്രുതി ഹാസന്‍ കാമുകനെ രഹസ്യമായി വിവാഹം കഴിച്ചു! പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യമെന്ത്?

Written By:
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരുന്ന ഒരു വിവാഹം അടുത്തിടെയായിരുന്നു നടന്നത്. നടി ശ്രിയ ശരണിന്റെ വിവാഹമായിരുന്നു അതീവ രഹസ്യമായി നടത്തിയത്. ശ്രിയയുടെ കാമുകനായിരുന്ന റഷ്യന്‍ ടെന്നീസ് താരത്തെ തന്നെയായിരുന്നു ശ്രിയ വിവാഹം കഴിച്ചത്. നയന്‍താരയുടെ വിവാഹവും ഉടനെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂട്ടിയും ബിജു മേനോനുമുണ്ട്, ഏപ്രില്‍ ആറിന് അഞ്ച് സിനിമകള്‍, എല്ലാത്തിനും വലിയൊരു പ്രത്യേകതയും..!

നയന്‍താരയ്ക്കും ശ്രിയ ശരണിനുമൊപ്പം ഗോസിപ്പ് കോളങ്ങൡ ഇടം നേടിയ സുന്ദരിയാണ് ശ്രുതി ഹാസന്‍. താരപുത്രി അമേരിക്കകാരനായ മൈക്കിള്‍ കോര്‍സലേയുമായി ആഘാത പ്രണയത്തിലാണെന്ന് പലപ്പോഴായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോള്‍ വീണ്ടും ശ്രുതിയുടെ വിവാഹ വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

ശ്രുതി വിവാഹിതയായി...?

ഉലകനായകന്‍ കമല്‍ ഹാസന്റെ മകളും തെന്നിന്ത്യയിലെ പ്രമുഖ താരപുത്രിയുമായി സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ശ്രുതി ഹാസന്‍. മറ്റ് പ്രമുഖ നടിമാര്‍ക്കൊപ്പം ശ്രുതിയുടെ വിവാഹ വാര്‍ത്തകളും സ്ഥിരമായി പാപ്പരാസികളുടെ പട്ടികയിലുണ്ടാവും. ഇപ്പോള്‍ ശ്രുതിയുടെ വിവാഹത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വീണ്ടും പ്രചരിക്കുകയാണ്. നടി കാമുകനായ അമേരിക്കകാരനെ രഹസ്യമായി വിവാഹം കഴിച്ചെന്നും മുംബൈയില്‍ ഭര്‍ത്താവിനൊപ്പം ഒന്നിച്ച് താമസിക്കാനുള്ള ഒരുക്കത്തിലാണെന്നുമാണ് പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നത്. എന്നാല്‍ ഇതിലെ സത്യമെന്താണെന്ന ഇതുവരെ പുറത്ത് വന്നിട്ടില്ല.

ശ്രുതിയുടെ കാമുകന്‍..

ഏറെ കാലമായി ശ്രുതി ഹാസനും അമേരിക്കന്‍ തിയറ്റര്‍ നടനുമായ മെക്കിള്‍ കോര്‍സലേയുമായി പ്രണയത്തിലാണെന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. ഇരുവരും മുംബൈയില്‍ നിന്നും കാറില്‍ നിന്നും കെട്ടിപ്പിടിക്കുന്നതും, എയര്‍പോര്‍ട്ടിലൂടെ സഞ്ചരിക്കുന്നതുമായി ചിത്രങ്ങള്‍ പലപ്പോഴും പ്രചരിച്ചിരുന്നു. എന്നാല്‍ പിതാവിനും കാമുകനുമൊപ്പം മാസങ്ങള്‍ക്ക് മുന്‍പ് ശ്രുതി ഒരു വിവാഹത്തിന് എത്തിയിരുന്നു. തമിഴ് നടന്‍ ആദവ് കണ്ണദാസന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രുതി മൈക്കിള്‍ കോര്‍സലേയ്‌ക്കൊപ്പം എത്തിയത്. ഇതോടെ പിതാവും നടനുമായ കമല്‍ഹാസനും ശ്രുതിയുടെ കുടുംബവും ഇരുവരുടെയും പ്രണയം അംഗീകരിച്ചിരിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടും വന്നു.

അമ്മയ്‌ക്കൊപ്പം..

താരുപുത്രി നിരന്തരം വാര്‍ത്തകളില്‍ നിറയുന്നതിനിടെ അമ്മ സരികയ്‌ക്കൊപ്പം മൈക്കിളുമായി ശ്രുതി എയര്‍പോര്‍ട്ടിലെത്തിയിരുന്നു. മൂവരും ഒന്നിച്ചുള്ള ചിത്രങ്ങളും അന്ന് മുതല്‍ പ്രചരിച്ചിരുന്നു. അമ്മയ്ക്ക്് മൈക്കിളിനെ പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണോ ഇരുവരും ഒന്നിച്ചെത്തിയതെന്ന് തരത്തിലും വാര്‍ത്ത വന്നു. ഇതോടെ മകളുടെ ഇഷ്ടത്തിന് സരികയ്ക്കും സമ്മതാണെന്ന വിലയിരുത്തലും എത്തി. വിവാഹശേഷം ലണ്ടനില്‍ സ്ഥിരതാമസമാക്കാനുള്ള ഒരുക്കത്തിലാണ് ശ്രുതി. അതിനാല്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കാനാണ് തീരുമാനമെന്നും ഗോസിപ്പുകള്‍ തലങ്ങും വിലങ്ങും വ്യാപിക്കുകയാണ്.

ശ്രുതിയുടെ സിനിമകള്‍..

ബഹന്‍ ഹോഗി തേരി എന്ന ഹിന്ദി സിനിമയിലായിരുന്നു അവസാനമായി ശ്രുതി അഭിനയിച്ചിരുന്നത്. തമിഴില്‍ ഒരുങ്ങുന്ന സംഘമിത്ര എന്ന സിനിമയില്‍ നിന്നും ശ്രുതി പിന്മാറുകയും ചെയ്തിരുന്നു. ഇപ്പോള്‍ കമല്‍ഹാസന്‍ സംവിധാനം ചെയ്യുന്ന സാബാഷ് നായിഡു എന്ന സിനിമ മാത്രമാണ് ശ്രുതി ഏറ്റെടുത്തിരിക്കുന്ന സിനിമ. സംവിധാനം മാത്രമല്ല, നിര്‍മാണം, രചന, തിരക്കഥ, അഭിനയം, തുടങ്ങി സിനിമയിലെ പല കാര്യങ്ങളും ചെയ്യുന്നത് കമല്‍ ഹാസന്‍ തന്നെയാണ്. ചിത്രീകരണം നടക്കുന്ന സിനിമയുടെ റിലീസ് എന്നാണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളിലല്ല. മാത്രമല്ല കമല്‍ഹാസന്റെ രാഷ്രീയ പ്രവേശനം കൂടി നടക്കുന്നതിനാല്‍ സിനിമ ഉടനെ ഉണ്ടാവുകയുമില്ല...

ശ്രുതിയുടെ പ്രതികരണം..

ശ്രുതി സിനിമ ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അത് ശ്രുതി നിഷേധിച്ചിരുന്നു. പുതിയ കഥകള്‍ കേള്‍ക്കുന്ന തിരക്കിലാണ് താനെന്നും ഉടന്‍ തന്നെ മൂന്നോ നാലോ സിനിമകളില്‍ കരാര്‍ ഒപ്പിടാനുള്ള തയ്യാറെടുപ്പിലാണെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവാഹത്തെ കുറിച്ചുള്ള കാര്യമൊന്നും നടി പറഞ്ഞിരുന്നില്ല... തന്റെ സ്വാകര്യ ജീവിതം എന്റേത് മാത്രമാണെന്നാണ് ശ്രുതി പറയുന്നത്. തന്റെ സിന ിമകള്‍ കണ്ട് അതിനെ മാത്രം വിലയിരുത്തുകയാണ് ചെയ്യേണ്ടതെന്നും ബാക്കിയുള്ള കാര്യങ്ങളില്‍ കൈകടത്താതെ തനിക്ക് തന്നെ വിട്ട് തരണമെന്നുമായിരുന്നു ശ്രുതിയുടെ ആവശ്യം...

മേജര്‍ രവി സിംപിളാണ്, തന്നെ ട്രോളുന്നവരെ വെടിവെച്ച് കൊല്ലുമോ? ആരാധകരുടെ ചോദ്യത്തിന് കിടിലന്‍ മറുപടി

English summary
Is marriage on cards for Shruti Haasan?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X