»   » രാജമൗലിയുടെ പുതിയ സിനിമയില്‍ നായകന്‍ മോഹന്‍ലാല്‍! പിണക്കം മറന്ന് ഈ പ്രമുഖനടിയും സിനിമയിലുണ്ട്!

രാജമൗലിയുടെ പുതിയ സിനിമയില്‍ നായകന്‍ മോഹന്‍ലാല്‍! പിണക്കം മറന്ന് ഈ പ്രമുഖനടിയും സിനിമയിലുണ്ട്!

By: Teresa John
Subscribe to Filmibeat Malayalam

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി ഇന്ത്യന്‍ സിനിമയുടെ ചരിത്രമായിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ ഹിറ്റായതിന് പിന്നാലെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയിട്ടും അത് നിഷേധിച്ച പല താരങ്ങളെ കുറിച്ചും വാര്‍ത്ത വന്നത്. അതില്‍ പ്രധാനപ്പെട്ട ആളായിരുന്നു നടി ശ്രീദേവി.

പ്രമുഖ സിനിമാ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരുടെയും കരളലിയും!!!

ബാഹുബലിയിലെ ശിവകാമി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് ആദ്യം അവസരം കിട്ടിയിരുന്നത് നടി ശ്രീദേവിക്കായിരുന്നു. എന്നാല്‍ പല കാരണത്താലും നടി അത് വേണ്ടെന്ന് വെക്കുകയായിരുന്നു. ശ്രീദേവി തനിക്ക് കിട്ടിയ വലിയ അവസരം നഷ്ടപ്പെടുത്തിയതിനെ പലരും കുറ്റപ്പെടുത്തിയിരുന്നു.

വിനുവിനെ തെറി പറഞ്ഞ അനിത നായരുടെ വാക്കുകള്‍ ദിലീപിനിട്ടുള്ള എട്ടിന്റെ പണിയായിരുന്നു!

അതിനിടെ താന്‍ സിനിമ വേണ്ടെന്ന് വെച്ചതിന്റെ കാരണം വ്യക്തമാക്കി ശ്രീദേവിയും സിനിമയുടെ സംവിധായകന്‍ രാജമൗലിയും രംഗത്തെത്തിയിരുന്നു. എന്നാലതിനിടെ ശ്രീദേവി ശിവകാമി ആവാതിരുന്നത് നന്നായി എന്ന് രാജമൗലി പറഞ്ഞത് നടിയെ ക്ഷുഭിതയാക്കിയിരുന്നു. ഇരുവരും ഇതിനെ തുടര്‍ന്ന് പിണക്കത്തിലായിരുന്നെന്നും വാര്‍ത്തകളുണ്ട്. എന്നാല്‍ അതെല്ലാം മറന്ന് ഇരുവരും ഒന്നിക്കാന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍.

ശ്രീദേവിയും രാജമൗലിയും ഒന്നിക്കുന്നു

ബാഹുബലിയില്‍ ഒന്നിക്കാന്‍ പറ്റിയില്ലെങ്കിലും വീണ്ടും രാജമൗലിയും ശ്രീദേവിയും ഒന്നിക്കാന്‍ പോവുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍.

തെലുങ്കില്‍

രാജമൗലിയുടെ പുതിയ ചിത്രം തെലുങ്കില്‍ തന്നെയാണ് നിര്‍മ്മിക്കാന്‍ പോവുന്നത്. ഇന്നത്തെ കാലത്തെ ചില സാമൂഹിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സിനിമ നിര്‍മ്മിക്കുന്നതെന്നാണ് വിവരം.

ശ്രീദേവിയുമായുള്ള പിണക്കം

ശ്രീദേവിയും രാജമൗലിയും ബാഹുബലിയുടെ പേരില്‍ പിണക്കത്തിലാണെന്ന് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. ശ്രീദേവി ബാഹുബലിയിലെ കഥാപാത്രം വേണ്ടെന്ന് വെച്ചത് നന്നായി എന്ന രാജമൗലിയുടെ പ്രസ്താവനയാണ് പിണക്കത്തിന് കാരണം.

മോഹന്‍ലാല്‍ നായകന്‍

രാജമൗലിയുടെ ചിത്രത്തില്‍ നായകനാകുന്നത് മോഹന്‍ലാല്‍ ആണെന്നാണ് മറ്റൊരു വിവരം. എന്നാല്‍ വാര്‍ത്തകളൊന്നും ഔദ്യോഗികമായി സ്ഥിരികരിച്ചിട്ടില്ല.

ആയിരം കോടിയുടെ സിനിമ

മോഹന്‍ലാലിനെ നായകനാക്കി രാജമൗലി ആയിരം കോടിയുടെ ഗരുഡ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ പോവുന്നു എന്ന വാര്‍ത്തകള്‍ മുമ്പ് വന്നിരുന്നു.

മോഹന്‍ലാലിന്റെ ആയിരം കോടി ചിത്രം

എന്നാല്‍ മോഹന്‍ലാല്‍ വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന മഹാഭാരതം എന്ന പേരില്‍ നിര്‍മ്മിക്കുന്ന ആയിരം കോടിയുടെ ചിത്രത്തില്‍ അഭിനയിക്കാന്‍ പോവുകയാണ്.

മോഹന്‍ലാലിന്റെ തെലുങ്ക് ചിത്രങ്ങള്‍

മുമ്പ് മോഹന്‍ലാല്‍ നായകനായി തെലുങ്കില്‍ അഭിനയിച്ച രണ്ട് സിനിമകളും സൂപ്പര്‍ ഹിറ്റായിരുന്നു. ഇതാണ് രാജമൗലിയെ മോഹന്‍ലാലിലേക്ക് അടുപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മോഹന്‍ലാല്‍ തിരക്കിലാണ്

അടുത്ത് മോഹന്‍ലാലിന്റെ ഒരു സിനിമ കൂടി എന്ന് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. സിനിമയുടെ തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് പാഞ്ഞു കൊണ്ടിരിക്കുകയാണ് മോഹന്‍ലാലിപ്പോള്‍.

നിരവധി സിനിമകള്‍

നിലവില്‍ ചിത്രീകരണം ആരംഭിച്ചതും റിലീസിന് വേണ്ടി തയ്യാറെടുക്കുന്നതുമായ നിരവധി ചിത്രങ്ങളാണുള്ളത്. വില്ലന്‍ എന്ന സിനിമ റിലീസിനും മറ്റ് മൂന്ന് സിനിമകള്‍ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയായിരുന്നു.

English summary
Is Mohanlal finally joining hands with SS Rajamouli?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam