ഫഹദില്ല, ദുല്‍ഖറില്ല, ഒടുവില്‍ മണിരത്‌നം തിരഞ്ഞെടുത്തത് മോഹന്‍ലാലിനെയോ? ആരാധകര്‍ക്ക് സന്തോഷിക്കാം...

By Ambili

Recommended Video

ഫഹദില്ല, ദുല്‍ഖറില്ല, ഒടുവില്‍ ലാലേട്ടനെ നായകനാക്കാൻ ഒരുങ്ങി മണിരത്‌നം | filmibeat Malayalam

ഇന്ത്യന്‍ സിനിമയിലെ പ്രമുഖ സംവിധായകന്മാരില്‍ ഒരാളാണ് മണിരത്‌നം. മണിരത്‌നം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. നാല് നായകന്മാരുള്ള സിനിമയെ കുറിച്ചുള്ള വിവരങ്ങളെല്ലാം കഴിഞ്ഞ മാസങ്ങളായി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. അതിനൊപ്പം മലയാളികള്‍ക്ക് സന്തോഷിക്കാന്‍ മറ്റൊരു വാര്‍ത്ത കൂടി എത്തിയിരിക്കുകയാണ്.

ഏറെ കാലത്തിന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന സിനിമയില്‍ മോഹന്‍ലാലും അഭിനയിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ എന്ന സിനിമയിലൂടെ ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ചതിന് ശേഷമാണ് വീണ്ടുമൊരു കൂടിചേരല്‍. എന്നാല്‍ വാര്‍ത്ത എത്രത്തോളം സത്യമാണെന്നുള്ള കാര്യത്തില്‍ ഔഗദ്യേഗിക സ്ഥിതികരണം ഒന്നും വന്നിട്ടില്ല.

മോഹന്‍ലാലും മണിരത്‌നവും ഒന്നിക്കുന്നു..

മോഹന്‍ലാലും മണിരത്‌നവും ഒന്നിക്കുന്നു..

തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാക്കിയ വാര്‍ത്തയായിരുന്നു മണിരത്‌നവും മോഹന്‍ലാലും ഒന്നിക്കാന്‍ പോവുന്നു എന്നുള്ളത്. അടുത്ത് തന്നെ ഉറപ്പ് ലഭിക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ഇതിനെ കുറിച്ച് ഇതുവരെ ഓഫീഷ്യലായി റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല.

ഇരുവര്‍

ഇരുവര്‍

മുന്‍പ് മണിരത്‌നം സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു ഇരുവര്‍. 1997 ല്‍ റിലീസ് ചെയ്ത സിനിമയില്‍ മോഹന്‍ലാലിനൊപ്പം പ്രകാശ് രാജും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സിനിമയിലെ മോഹന്‍ലാലിന്റെ അഭിനയം എല്ലാ കാലവും ഓര്‍മ്മിക്കപ്പെടുമായിരുന്നു.

ആദ്യ സിനിമ അതായിരുന്നില്ല

ആദ്യ സിനിമ അതായിരുന്നില്ല

എന്നാല്‍ ഈ കൂട്ടുകെട്ടില്‍ പിറന്ന ആദ്യ സിനിമ ഇരുവര്‍ ആയിരുന്നില്ല. മലയാളത്തില്‍ ഉണരു എന്ന് പേരില്‍ മണിരത്‌നം സംവിധാനം ചെയ്ത സിനിമയിലാണ് ഇരുവരും ആദ്യമായി ഒന്നിച്ചത്.

ചെക്ക സിവന്ത വാനം

ചെക്ക സിവന്ത വാനം

മണിരത്‌നം സംവിധാനം ചെയ്യുന്ന അടുത്ത സിനിമയാണ് ചെക്ക സിവന്ത വാനം. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കുന്ന സിനിമയില്‍ നാല് നായകന്മാരാണുള്ളത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ മാസം പുറത്ത് വന്നിരുന്നു.

 ഫഹദ് ഇല്ല

ഫഹദ് ഇല്ല

മണിരത്‌നത്തിന്റെ സിനിമയില്‍ കേന്ദ്ര കഥാപാത്രമായി ഫഹദ് ഫാസിലും ആദ്യം അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും താരം പിന്മാറുകയായിരുന്നു. മുന്‍പ് ദുല്‍ഖറിന്റെ പേരും കേട്ടിരുന്നു. എന്നാല്‍ ചിമ്പു, അരവിന്ദ് സ്വാമി, വിജയ് സേതുപതി ജ്യോതിക, ഐശ്വര്യ രാജേഷ്, എന്നിവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X