Don't Miss!
- News
സംസ്ഥാന ബജറ്റ്: ജനങ്ങൾക്ക് ഇരുട്ടടി, ഇത് ജനങ്ങളുടെ മേൽ കാണിക്കുന്ന അക്രമണം: കെ സുരേന്ദ്രന്
- Sports
IND vs AUS: ഒരിക്കലും ചെയ്യരുത്, ഇതു ടെസ്റ്റാണ്- ഇന്ത്യക്കു മുന്‍ താരത്തിന്റെ മുന്നറിയിപ്പ്
- Finance
1 ലക്ഷം രൂപ 2 വര്‍ഷത്തേക്ക് സ്ഥിര നിക്ഷേപമിട്ടാല്‍ പലിശ വരുമാനമെത്ര? ഉയര്‍ന്ന പലിശ നല്കുന്ന ബാങ്കുകളെ അറിയാം
- Automobiles
സ്മാർട്ഫോൺ വിപണി പിടിച്ചപോലെ ഇവി വിപണിയും കൈപ്പിടിയിലാക്കാൻ ഷവോമി? ആദ്യ കാറിന്റെ ചിത്രങ്ങള്‍ പുറത്ത്
- Technology
അഴകും മികവും ഒത്തിണങ്ങിയ മുതൽ; 108 എംപി ക്യാമറക്കരുത്തുമായി ഓപ്പോ റെനോ 8ടി 5ജി ഇന്ത്യയിലെത്തി!
- Lifestyle
വീട്ടില്‍ അറ്റാച്ച്ഡ് ബാത്റൂം ഉള്ളവര്‍ ശ്രദ്ധിക്കൂ; വാസ്തുദോഷം വരുത്തും കുടുബത്തിന് ദോഷം
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
മലയാളികളുടെ കൈലാസ നാഥൻ വിവാഹ മോചനത്തിലേക്ക്?; വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ പ്രശ്നങ്ങൾ
ദേവോം കീ ദേവ് മഹാദേവ് ഒറ്റ സീരിയിലിലൂടെ ഇന്ത്യയൊട്ടാകെ പ്രശസ്തി ആർജിച്ച നടനാണ് മോഹിത് റെയ്ന. കേരളത്തിലും വൻ ആരാധക വൃന്ദം ഈ സീരിയലിലൂടെ മോഹിത് റെയ്നയ്ക്ക് സൃഷ്ടിക്കാനായി. നിരവധി പേർ മുമ്പ് മഹാദേവന്റെ വേഷം ചെയ്തിട്ടുണ്ടെങ്കിലും ആ വേഷത്തിൽ ഏറ്റവും അനുയോജ്യനായത് മോഹിത് റെയ്ന ആണെന്ന് അന്ന് അഭിപ്രായം ഉണ്ടായിരുന്നു.
ബോളിവുഡ് താരങ്ങൾക്ക് പോലും ലഭിക്കാത്ത പ്രശസ്തി ഈ സീരിയലിലൂടെ ഇന്ത്യയൊട്ടുക്കും മോഹിത് റെയ്നയ്ക്ക് ലഭിച്ചു. കൈലാസനാഥൻ എന്ന പേരിലാണ് ഈ സീരിയൽ മലയാളത്തിൽ പുറത്തിറങ്ങിയത്.
2011 ൽ സംപ്രേഷണം തുടങ്ങിയ സീരിയൽ 2014 വരെ നീണ്ടു നിന്നു. 820 എപ്പിസോഡുകളാണ് സീരിയലിന് ഉണ്ടായിരുന്നത്. മോഹിതിനെ കൂടാതെ മൗനി റോയ്, സൊനാരിക എന്നിവരായിരുന്നു സീരിയലിലെ മറ്റ് പ്രധാന വേഷങ്ങൾ ചെയതത്.
സതീ ദേവി ആയി മൗനി റോയിയും പാർവതി ദേവി ആയി സൊനാരികയും വേഷമിട്ടു. മൂവരുടെയും കരിയറിലെ വഴിത്തിരിവായി സീരിയൽ മാറി. ഇന്ന് ബോളിവുഡ് സിനിമകളിലും ഇവർ അഭിനയിക്കുന്നു.

അടുത്തിടെയാണ് മോഹിത് റെയ്നയുടെ വിവാഹം നടന്നത്. അദിതി ശർമ്മ ആയിരുന്നു നടനെ വിവാഹം കഴിച്ചത്. 2022 ജനുവരിയിൽ ആയിരുന്നു വിവാഹം. നടന്റെ വിവാഹ ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ നടനെക്കുറിച്ച് പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്. ബോളിവുഡ് ശാദിയുടെ റിപ്പോർട്ട് പ്രകാരം നടന്റെ വിവാഹ മോചനം നേടുകയാണത്രെ.
ഇൻസ്റ്റഗ്രാമിൽ നിന്നും നടന്റെ വിവാഹ ചിത്രങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. ഇതാണ് അഭ്യൂഹങ്ങൾക്ക് കാരണം ആയത്. നിലവിൽ പ്രചരിക്കുന്ന വാർത്തകളോട് മോഹിത് റെയ്ന പ്രതികരിച്ചിട്ടില്ല. പൊതുവെ സ്വകാര്യത ഇഷ്ടപ്പെടുന്ന നടനാണ് മോഹിത് റെയ്ന.

നേരത്തെ നൽകിയ അഭിമുഖത്തിൽ അദിതിയെ പരിചയപ്പെട്ടതിനെക്കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും മോഹിത് റെയ്ന സംസാരിച്ചിരുന്നു. ഒരു സുഹൃത്ത് മുഖേന ആണ് അതിദിയെ പരിചയപ്പെടുന്നത്.
സൗഹൃദം പിന്നീട് പ്രണയമായി. കൊവിഡ് രണ്ടാം തരംഗത്തിന്റെ സമയത്താണ് അദിതിയുടെ കുടുംബവുമായി സംസാരിക്കുന്നത്. പിന്നീട് രണ്ട് വീട്ടുകാരും ആലോചിച്ച് വിവാഹം നടത്തുകയായിരുന്നെന്നും മോഹിത് റെയ്ന പറഞ്ഞു.
നേരത്തെ നടി മൗനി റോയിയുമായി മോഹിത് റെയ്ന പ്രണയത്തിലായിരുന്നു എന്ന ഗോസിപ്പ് പടർന്നിരുന്നു. ഇരുവരും മഹാദേവ് സീരിയലിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇതിനിടെ ആണ് പ്രണയത്തിലാണെന്ന ഗോസിപ്പ് പരന്നത്.
സീരിയലിനിടെ പ്രണയത്തിലായ ഇരുവരും പിന്നീട് വേർപിരിയുകയായിരുന്നത്രെ. മൗനി റോയ് ഇപ്പോൾ ബിസിനസ് മാൻ സൂരജ് നമ്പ്യാരുടെ ഭാര്യയാണ്. മൗനി വിവാഹം കഴിക്കുന്നതിന് മുമ്പാണ് മോഹിത് വിവാഹം കഴിക്കുന്നത്.
2022 ജനുവരി 26 നായിരുന്നു മൗനി റോയുടെ വിവാഹം. ഇതിന് മുമ്പ് ജനുവരി ഒന്നിന് തന്നെ മോഹിത് റെയ്നയുടെ വിവാഹം നടന്നു. പ്രണയ ഗോസിപ്പുകളെക്കുറിച്ച് മോഹിത് റെയ്നോയോ മൗനി റോയിയോ പ്രതികരിച്ചിരുന്നില്ല.
ഓൺസ്ക്രീനിലെ ഹിറ്റ് ജോഡി ആയിരുന്നു മോഹിതും മൗനിയും. മൗനി ഇന്ന് സീരിയലിൽ നിന്ന് മാറി സിനിമകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മോഹിതും സിനിമകളിൽ സാന്നിധ്യം അറിയിക്കുന്നു.
-
'അത്ഭുതകരമയ സ്ക്രിപ്റ്റ് കണ്ടിട്ടുള്ളത് രണ്ട് സ്ഥലങ്ങളിൽ, പപ്പേട്ടൻ തന്നെയായിരുന്നു ആ ഗന്ധർവൻ'; ഗണേഷ് കുമാർ
-
ചിലരുടെ ഡ്രസ് കാണുമ്പോൾ സോമേട്ടന് അത് വേണം; ഒരിക്കൽ മമ്മൂട്ടിയുടേത് വേണമെന്നായി, പറ്റില്ലെന്ന് പറഞ്ഞു!: പോൾസൺ
-
അക്രമി സംഘം വാഹനത്തില്‍ പിന്നാലെ കൂടി; ചതിക്കപ്പെട്ട അനുഭവം പങ്കുവച്ച് സൗഭാഗ്യയും ഭര്‍ത്താവും