മുക്ത വിവാഹിതയാകുന്നു; വരന്‍ റിമി ടോമിയുടെ സഹോദരന്‍?

By Aswini

ചലച്ചിത്ര നടിയും നര്‍ത്തകിയുമായ മുക്ത വിവാഹിതയാകാന്‍ പോകുന്നതായി വാര്‍ത്തകള്‍. നടിയും ഗായികയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണത്രെ മുക്തയെ വിവാഹം ചെയ്യാന്‍ പോകുന്നത്.

ആഗസ്റ്റ് 23 ആം തിയ്യതി എറണാകുളം പാലാരിവട്ടത്തെ പള്ളിയില്‍ വച്ച് കെട്ടുനടക്കുമെന്നാണ് വാര്‍ത്തകള്‍. ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന കാര്യം വ്യക്തമല്ല. അങ്ങനെ ഒരു കിംവദിയും പരക്കുന്നു.

മുക്ത സിനിമയിലേക്ക്

മുക്ത വിവാഹിതയാകുന്നു; വരന്‍ റിമി ടോമിയുടെ സഹോദരന്‍?

ലാല്‍ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത വെള്ളിത്തിരയില്‍ എത്തുന്നത്.

കള്ളം പറഞ്ഞ് വന്നു

മുക്ത വിവാഹിതയാകുന്നു; വരന്‍ റിമി ടോമിയുടെ സഹോദരന്‍?

ചെറിയൊരു കള്ളം പറഞ്ഞിട്ടാണ് മുക്ത വെള്ളിത്തിരയില്‍ എത്തുന്നത്. പതിനെട്ട് വയസ്സ് കഴിഞ്ഞ ഒരു പെണ്‍കുട്ടിയെയാണ് ലാല്‍ ജോസ് തന്റെ ചിത്രത്തിന് വേണ്ടി തിരഞ്ഞിരുന്നത്. എന്നാല്‍ വയസ്സ് കുറച്ച് പറഞ്ഞാല്‍ തനിയ്ക്ക് അവസരം നഷ്ടമാകുമോ എന്ന് ഭയന്ന് കൂട്ടി പറഞ്ഞാണ് മുക്തയുടെ അരങ്ങേറ്റം. അന്ന് ശരിക്കും മുക്ത ഒമ്പതാം ക്ലാസില്‍ പഠിക്കുകയായിരുന്നു.

മുക്തയെ കുറിച്ച് ലാല്‍ ജോസ്

മുക്ത വിവാഹിതയാകുന്നു; വരന്‍ റിമി ടോമിയുടെ സഹോദരന്‍?

തന്നെ അത്ഭുതപ്പെടുത്തിയ നടിയാണ് മുക്തയെന്നാണ് ലാല്‍ ജോസ് പറഞ്ഞത്. ഒരു പതിനാല് വയസ്സുകാരിയില്‍ നിന്ന് പ്രതീക്ഷിച്ചതിലും വളരെ മികച്ച അഭിനയമായിരുന്നു അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തില്‍ മുക്ത കാഴ്ചവച്ചതെന്ന് ലാല്‍ ജോസ് പറയുന്നു.

പക്ഷെ ഭാഗ്യമില്ലാതെ പോയി

മുക്ത വിവാഹിതയാകുന്നു; വരന്‍ റിമി ടോമിയുടെ സഹോദരന്‍?

മികച്ചൊരു തുടക്കം കിട്ടിയിട്ടും മുക്തയ്ക്ക് പക്ഷെ വെള്ളിത്തിരയില്‍ തിളങ്ങാന്‍ സാധിച്ചില്ല.

 തമിഴിലേക്ക്

മുക്ത വിവാഹിതയാകുന്നു; വരന്‍ റിമി ടോമിയുടെ സഹോദരന്‍?

താമരഭരണി എന്ന ചിത്രത്തിലൂടെ തമിഴിലെത്തിയ മുക്തയ്ക്ക് മലയാളത്തിലെ അതേ അവസ്ഥയായിരുന്നു. ആദ്യ ചിത്രം മികച്ച വിജയം നേടിയെങ്കിലും പിന്നീടുള്ള ചിത്രങ്ങളില്‍ അത് തുടരാന്‍ കഴിഞ്ഞില്ല.

അല്പം ഗ്ലാമര്‍

മുക്ത വിവാഹിതയാകുന്നു; വരന്‍ റിമി ടോമിയുടെ സഹോദരന്‍?

അവസരങ്ങള്‍ കുറഞ്ഞതോടെ ചെറിയ ചില ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാനും മുക്ത തയ്യാറായി. പക്ഷെ എന്നിട്ടും ക്ലിക്കായില്ല. ഇടക്കാലത്ത് മേക്കോവര്‍ നടത്തിയെത്തിയ മുക്തയുടെ ഫോട്ടോകള്‍ വൈറലായിരുന്നു

നൃത്തരംഗത്ത്

മുക്ത വിവാഹിതയാകുന്നു; വരന്‍ റിമി ടോമിയുടെ സഹോദരന്‍?

അഭിനയത്തിന് പുറമെ നൃത്തത്തിലും ശ്രദ്ധ കൊടുത്ത മുക്ത സ്‌റ്റേജ് ഷോകളില്‍ തിരക്കുള്ള താരമായി മാറി. ഇപ്പോള്‍ അഭിനയത്തിനൊപ്പം നൃത്തത്തിനും പ്രധാന്യം നല്‍കുന്നുണ്ട്.

പുതിയ ചിത്രം

മുക്ത വിവാഹിതയാകുന്നു; വരന്‍ റിമി ടോമിയുടെ സഹോദരന്‍?

തമിഴില്‍ വാസുവും സരവണനും ഒന്ന പഠിച്ചവങ്ക് എന്ന ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിക്കുകയാണ് മുക്ത. ഇതില്‍ സെക്കന്റ് ഹീറോയിനാണ്. വയ്‌മൈ, പാമ്പ് സട്ടൈ എന്നിവയാണ് മറ്റ് തമിഴ് ചിത്രങ്ങള്‍. സുഖമായിരിക്കട്ടെ എന്ന മലയാള സിനിമയിലും മുക്ത അഭിനയിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X