»   » സമാന്തയെ മരുമകളായി സ്വീകരിക്കില്ല എന്ന് നാഗ ചൈതന്യയുടെ അമ്മ; കാരണം കേട്ട് ആരാധകര്‍ ഞെട്ടി!!

സമാന്തയെ മരുമകളായി സ്വീകരിക്കില്ല എന്ന് നാഗ ചൈതന്യയുടെ അമ്മ; കാരണം കേട്ട് ആരാധകര്‍ ഞെട്ടി!!

Posted By: Rohini
Subscribe to Filmibeat Malayalam

നാഗ ചൈതന്യയും സമാന്തയും തമ്മിലുള്ള പ്രണയ ഗോസിപ്പിന്റെ സത്യാവസ്ഥ അന്വേഷിച്ചു നടക്കുകയാണ് പാപ്പരാസികള്‍. അതിനുള്ള എല്ലാ തെളിവുകളും സമാന്ത നല്‍കി കഴിഞ്ഞതാണ്. നാഗ ചൈതന്യയുടെ പുതിയ ചിത്രത്തിന്റെ റിലീസ് ഡേറ്റ് തന്റെ ട്വിറ്റര്‍ പേജിലൂടെ സമാന്ത പ്രഖ്യാപിച്ചപ്പോള്‍ കാര്യങ്ങള്‍ ഏറക്കുറേ തീരുമാനമായി.

അമല പോള്‍ വിജയ് വിവാഹ മോചനത്തിന് സമാന്ത കാരണമാകുന്നത് എങ്ങിനെയാണ്?

ഈ പ്രണയം സത്യമാണെങ്കിലും അല്ലെങ്കിലും സമാന്തയെ സ്വീകരിക്കാന്‍ താന്‍ തയ്യാറല്ല എന്നാണ് നാഗ ചൈതന്യയുടെ അമ്മ പറയുന്നത്. അതിന്റെ കാരണം കേട്ടപ്പോഴാണ് ആരാധകര്‍ ശരിക്കും ഞെട്ടിയത്. സമാന്ത ഗ്ലാമര്‍ വേഷങ്ങളിടുന്നതിനാലാണത്രെ നാഗ ചൈതന്യയുടെ അമ്മ ദഗുപതി ലക്ഷ്മി രാമനായിഡുവിന് എതിര്‍പ്പ്. തുടര്‍ന്ന് വായിക്കാം

സമാന്തയും നാഗ ചൈതന്യയും പ്രണയത്തിലാണെന്ന്

മാസങ്ങളായി സമാന്തയും നാഗ ചൈതന്യയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നു. വാര്‍ത്ത സമാന്ത അംഗീകരിച്ചതാണ്. വിവാഹം അടുത്ത വര്‍ഷം ഉണ്ടാവും എന്നാണ് നടി പറഞ്ഞ്

പറ്റില്ല എന്ന് നാഗ ചൈതന്യയുടെ അമ്മ

എന്നാല്‍ സമാന്തയെ മരുമകളായി സ്വീകരിക്കാന്‍ താന്‍ തയ്യാറല്ല എന്ന് നാഗ ചൈതന്യയുടെ അമ്മ പറയുന്നു. സമാന്ത ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്നതിനോട് നാഗ ചൈതന്യയുടെ അമ്മയ്ക്ക് എതിര്‍പ്പാണത്രെ

അടക്കവും ഒതുക്കവും ഉള്ള പെണ്ണ് വേണം

ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുന്ന പെണ്ണിനെ മകന് കല്യാണം കഴിപ്പിച്ചുകൊടുക്കാന്‍ കഴിയില്ല. തന്റെ മരുമകള്‍ക്ക് അടക്കവും ഒതുക്കവും വേണമെന്നാണ് നാഗ ചൈതന്യയുടെ അമ്മ പറയുന്നത്.

ആരാണ് നാഗ ചൈതന്യയുടെ അമ്മ

ദഗുപതി ലക്ഷ്മി രാമനായിഡുവാണ് നാഗ ചൈതന്യയുടെ അമ്മ. നാഗാര്‍ജ്ജുന അക്കിനേനിയുടെ ആദ്യ വിവാഹ ബന്ധത്തിലുള്ള മകനാണ് നാഗ ചൈതന്യ. ഈ വിവാഹ ബന്ധം വേര്‍പ്പെട്ട ശേഷമാണ് നാഗാര്‍ജ്ജുന്‍ നടി അമലയെ വിവാഹം ചെയ്തത്.

ആദ്യ പ്രണയം തകരാന്‍ കാരണവും ഗ്ലാമര്‍ വേഷം

അതേ സമയം, സമാന്തയും സിദ്ധാര്‍ത്ഥും തമ്മിലുള്ള പ്രണയം തകരാന്‍ കാരണവും നടിയുടെ ഗ്ലാമര്‍ വേഷമാണെന്ന് കേട്ടിരുന്നു. അഞ്ചാന്‍ എന്ന ചിത്രത്തില്‍ സമാന്ത ബിക്കിനി വേഷം ഇട്ടതോടെയാണ് ഈ ബന്ധം തകര്‍ന്നത്.

ഫില്‍മിബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം. സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Is Naga Chaitanya' mom against Samantha and their love

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam