For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിവാഹമോചനത്തിന്റെ ക്ഷീണം മാറി വരുന്നതേയുള്ളു'; ശോഭിതയുമായുള്ള ഡേറ്റിങ് റൂമറിൽ നാ​ഗചൈതന്യ അസ്വസ്ഥൻ!

  |

  തെലുങ്ക് യുവതാരം നാ​ഗചൈതന്യ അക്കിനേനി വീണ്ടും ​ഗോസിപ്പ് കോളങ്ങളിൽ നിറയുകയാണ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടൊന്നുമല്ല നാ​ഗചൈതന്യ വീണ്ടും സിനിമാ ലോകത്ത് ചർച്ച ചെയ്യപ്പെടുന്നത്. പകരം യുവനടിയുമായി നടൻ ഡേറ്റിങിലാണെന്ന ​ഗോസിപ്പുകളാണ് തെലുങ്ക് സിനിമാ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്ത്.

  കുറുപ്പ്, മൂത്തോൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയവേഷം ചെയ്ത നടി ശോഭിത ധൂലിപാലയുമായി ബന്ധപ്പെടുത്തിയാണ് നാ​ഗചൈതന്യയുടെ ലിങ്ക് അപ് റൂമറുകൾ. നടി സാമന്ത റൂത്ത് പ്രഭുവുമായുള്ള വേർപിരിയൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ഇത്.

  Also Read: 'അച്ഛനെ പറ്റിച്ച് കാശുണ്ടാക്കിയവളെന്നാണ് അവർ പറഞ്ഞ് പരത്തിയത്'; കടന്നുവന്ന വഴികളെ കുറിച്ച് ആര്യ!

  ഈ പുതിയ ലിങ്ക്-അപ് കിംവദന്തികൾ നടൻ ഇതുവരെ നേരിട്ട് നിഷേധിച്ചിട്ടില്ലെങ്കിലും നാ​ഗചൈതന്യ ഇത്തരം ​ഗോസിപ്പുകൾ‌ തന്നെ കുറിച്ച് പ്രചരിക്കുന്നതിൽ അസ്വസ്ഥനാണ് എന്നാണ് റിപ്പോർട്ടുകൾ. ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നാഗചൈതന്യ ഈയിടെ ഒരു ആഡംബര ഭവനം സ്വന്തമാക്കിയിരുന്നു.

  അവിടേക്ക് ശോഭിത അതിഥിയായി എത്തിയിരുന്നു. അതിന് ശേഷമാണ് ഇരുവരേയും കൂട്ടിച്ചേർത്ത് ​ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്. പുതിയ സിനിമയുടെ പ്രമോഷനായെത്തിയപ്പോൾ ശോഭിതയെ കാണാനായി നാഗചൈതന്യ പോയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

  Also Read: 'ഫൈനൽ കൈയ്യെത്തും ദൂരത്ത്.... ബ്ലെസ്ലിയുടേയും റിയാസിന്റേയും പ്രകടനങ്ങളെ കുറിച്ചൊരു വിലയിരുത്തൽ'

  മാത്രമല്ല ഹൈദരാബാദിൽ വെച്ചായിരുന്നു ശോഭിത തന്റെ പിറന്നാൾ ആഘോഷിച്ചത്. ഏറെ അടുപ്പമുള്ളവർക്കായി നടത്തിയ പാർട്ടിയിൽ നാഗചൈതന്യയും പങ്കെടുത്തിരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം ചേർത്തുവെച്ചാണ് ഇരുവരും പ്രണയത്തിലാണെന്നുള്ള പ്രചാരണം വന്നത്.

  പ്രണയവാർത്തകൾ വൈറലായെങ്കിലും താരങ്ങൾ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് നടി സാമന്ത റൂത്ത് പ്രഭുവും നാ​ഗചൈതന്യയും വിവാഹബന്ധം അവസാനിപ്പിച്ചത്. വർഷങ്ങളായുള്ള പ്രണയം വിവാഹ​ത്തിലേക്ക് എത്തിയത് 2017ൽ ആയിരുന്നു.

  ആഢംബരമായ വിവാ​ഹത്തിന് ശേഷം തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിൾ എന്നാണ് സാമന്തയും നാ​ഗചൈതന്യയും അറിയപ്പെട്ടിരുന്നു. ഈ ജോഡിക്ക് വലിയൊരു ഫാൻ ഫോളിയിങുമുണ്ടായിരുന്നു.

  2021 ഒക്ടോബറിലാണ് തങ്ങൾ പിരിയുന്നുവെന്ന് സോഷ്യൽമീഡിയയിലൂടെ ഇരുവരും അറിയിച്ചത്. വിവാഹജീവിതം അവസാനിപ്പിച്ചുവെങ്കിലും സൗഹൃദം എന്നെന്നും നിലനിർത്തുമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു.

  സമാന്തയുടെ പിടിവാശികളാണ് വേർപിരിയലിന് പിന്നിലെന്ന തരത്തിലുള്ള പ്രചാരണങ്ങളുണ്ടായിരുന്നു. മാനസികമായി തളർന്നുനിൽക്കുന്ന സമയത്ത് ഇത്തരത്തിലുള്ള കുപ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നായിരുന്നു സാമന്ത മാധ്യമങ്ങളോട് പറഞ്ഞത്.

  നാലാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ ശേഷിക്കുന്നതിനിടയിലായിരുന്നു ഇരുവരും വേർപിരിയുകയാണെന്നറിയിച്ചത്. വിവാഹമോചനത്തിന് ശേഷം ഇരുവരും കരിയറിൽ ശോഭിക്കാനുള്ള ശ്രമത്തിലാണ്.

  നാ​ഗചൈതന്യ-ശോഭിത പ്രണയ വാർത്തകൾ പുറത്ത് വന്നപ്പോൾ ഇത്തരം വാർത്തകൾ പരത്തുന്നത് മുൻഭാര്യ സാമന്തയുടെ പി.ആർ ടീമാണെന്നാണ് നാ​ഗചൈതന്യയുടെ ആരാധകർ പറഞ്ഞത്.

  നാ​ഗചൈതന്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്നും നടന്റെ ആരാധകൻ സാമന്തയെ കുറ്റപ്പെടുത്തി പറഞ്ഞിരുന്നു. ഇതിനെതിരെ സാമന്ത തന്നെ പിന്നീട് രം​ഗത്തെത്തി. ട്വിറ്ററിലൂടെയാണ് കുപ്രചരണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ സാമന്ത മറുപടി പറഞ്ഞത്.

  'പെൺകുട്ടിക്കെതിരെ ​ഗോസിപ്പ് വന്നാൽ അത് സത്യം. ആൺകുട്ടിക്കെതിരെ വന്നാൽ അത് പെൺകുട്ടി ഉണ്ടാക്കിയത്. ഒന്ന് പക്വത വെച്ചുകൂടേ? ആദ്യം നിങ്ങൾ നിങ്ങളുടെ ജോലിയും കുടുംബവും നോക്കൂ' എന്നാണ് സാമന്ത ട്വിറ്ററിൽ കുറിച്ചത്.

  പുതിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട തിരക്കിലാണ് നാ​ഗചൈതന്യയും സാമന്തയും. താങ്ക്യൂവാണ് നടന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ഖുഷി, ശാകുന്തളം എന്നിവയാണ് സാമന്തയുടേതായി അണിയറയിലുള്ളത്.

  വിവാഹമോചനത്തിനും അതിനെ ചുറ്റിപറ്റിയുള്ള ​ഗോസിപ്പുകൾക്കും ശേഷം വീണ്ടും കരിയർ കെട്ടിപ്പൊക്കാൻ ശ്രമിക്കുമ്പോൾ ​ഗോസിപ്പുകൾ വരുന്നതിൽ നാ​ഗചൈതന്യ അസ്വസ്ഥനാണ്.

  സോഷ്യൽമീഡിയയിൽ ഒട്ടും സജീവമല്ലാത്ത നടൻ കൂടിയാണ് നാ​ഗചൈതന്യ. ആമിർഖാൻ ചിത്രം ലാൽ സിങ് ഛദ്ദയാണ് നാ​ഗചൈതന്യ അഭിനയിച്ച് റിലീസിനൊരുങ്ങുന്ന മറ്റൊരു സിനിമ.

  Read more about: naga chaitanya
  English summary
  Is Naga Chaitanya Not Happy With His Realtionship Rumours With Kurup Movie Fame Sobhita Dhulipala
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X